Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : STHREEDHANAM

ക​ട​ലാ​ഴ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ ഇ​ന്ത്യ​ക്കാ​രി

സാ​ഹ​സി​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടെ​ങ്കി​ല്‍ ഏ​ത് ക​ട​ലാ​ഴ​വും കീ​ഴ​ട​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​മേ​ഴ്സ​ല്‍ സ്‌​കൂ​ബ ഡൈ​വിം​ഗി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ഏ​ക വ​നി​ത​യാ​യ പാ​ല​ക്കാ​ട് പ​ട്ടാ​മ്പി പ​രു​ദൂ​രി​ലെ മ​ണി​ക​ണ്ഠ​ന്‍-​ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ കെ.​വി. അ​തു​ല്യ.

സ്‌​കൂ​ബാ ഡൈ​വിം​ഗി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​ത​യും കൊ​മേ​ഴ്സ്യ​ല്‍ സ്‌​കൂ​ബ ഡൈ​വിം​ഗി​ല്‍ ഐ​എ​ന്‍​സി​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ വ​നി​ത​യു​മെ​ന്ന ബ​ഹു​മ​തി​യും കൈ​ക്ക​ലാ​ക്കി​യ​തി​ന് പി​ന്നി​ല്‍ ഇ​രു​പ​ത്തി​യൊ​ന്പ​തു വ​യ​സു​കാ​രി​യാ​യ അ​തു​ല്യ​യു​ടെ നി​ശ്ച​യ​ദാ​ര്‍​ഡ്യം ഒ​ന്നു​മാ​ത്രം.

കൊ​മേ​ഴ്സ്യ​ല്‍ ഡൈ​വിം​ഗ് രം​ഗം അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ നി​റ​ഞ്ഞ​താ​യ​തി​നാ​ല്‍ പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റേ​താ​ണ്. വി​നോ​ദ​ത്തി​നും വി​നോ​ദസ​ഞ്ചാ​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ന​ട​ത്തു​ന്ന സ്‌​കൂ​ബ ഡൈ​വിം​ഗി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ സാ​ങ്കേ​തി​ക ജോ​ലി​ക​ളാ​ണ് കൊ​മേ​ഴ്സ്യ​ല്‍ സ്‌​കൂ​ബ ഡൈ​വ​ര്‍​മാ​രു​ടെ പ്ര​ധാ​ന ദൗ​ത്യം.

ക​ട​ലി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഓ​യി​ല്‍-​ഗ്യാ​സ് പൈ​പ്പ് ലൈ​നു​ക​ളു​ടെ പ​രി​പാ​ല​നം, ഇ​ന്‍റ​ര്‍​നെ​റ്റ് കേ​ബി​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, വെ​ല്‍​ഡിം​ഗ് ജോ​ലി​ക​ള്‍ തു​ട​ങ്ങി അ​തീ​വ അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കൊ​മേ​ഴ്സ്യ​ല്‍ ഡൈ​വ​ര്‍​മാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സാ​ഹ​സി​ക​ത നി​റ​ഞ്ഞ ഈ ​മേ​ഖ​ല​യി​ലേ​ക്കാ​ണ് അ​തു​ല്യ ചെ​ന്നെ​ത്തി​യ​ത്.

ക​ട​ലാ​ഴ​ങ്ങ​ള്‍ വ​ര്‍​ണ​പ്ര​പ​ഞ്ച​ത്തി​ന്‍റേ​താ​ണെ​ങ്കി​ലും വെ​ല്ലു​വി​ളി​ക​ളും ഒ​ട്ടും കു​റ​വ​ല്ല. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ളും ചു​ഴി​ക​ളും, വൈ​ദ്യു​ത ലൈ​നു​ക​ളു​ടെ ആ​ക​ര്‍​ഷ​ണ​വ​ല​യം, സ്റ്റോ​ണ്‍ ഫി​ഷ്, തി​ര​ണ്ടി, ല​യ​ണ്‍ ഫി​ഷ് തു​ട​ങ്ങി​യ അ​പ​ക​ട​കാ​രി​ക​ളാ​യ സ​മു​ദ്ര​ജീ​വി​ക​ളും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ തു​ട​ങ്ങി​യ​വ ഈ ​രം​ഗ​ത്തെ ക​ന​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ്.

ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ഒ​രു​വ​ര്‍​ഷ​ത്തോ​ള​മാ​യി സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് അ​തു​ല്യ മു​ങ്ങി​ച്ചെ​ല്ലു​ന്ന​ത്.

പോ​ലീ​സാ​കാ​ന്‍ കൊ​തി​ച്ചു; പോ​ലീ​സി​ന്‍റെ പ​രി​ശീ​ല​ക​യാ​യി

കൊ​ടു​മു​ണ്ട ജി​യു​പി സ്‌​കൂ​ള്‍, പ​രു​ദൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, പെ​രു​മു​ടി​യൂ​ര്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് വി​മ​ന്‍​സ് കോ​ള​ജി​ലാ​യി​രു​ന്നു ഡി​ഗ്രി പ​ഠ​നം. ല​ക്ഷ്യം എ​ന്താ​ണെ​ന്ന് അ​ധ്യാ​പി​ക ചോ​ദി​ച്ച​പ്പോ​ള്‍ പോ​ലീ​സാ​വ​ണ​മെ​ന്ന മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന ആ​ഗ്ര​ഹം പ​റ​ഞ്ഞു. ഇ​തോ​ടെ സ​ഹ​പാ​ഠി​ക​ള്‍ പോ​ലീ​സെ​ന്ന വി​ളി​പ്പേ​രും തു​ട​ങ്ങി.

ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പം സെ​ന്‍റ് മേ​രീ​സി​ല്‍​ത്ത​ന്നെ സി​വി​ല്‍ സ​ര്‍​വീ​സ് കോ​ച്ചിം​ഗും തു​ട​ര്‍​ന്നു. ഒ​രു​ദി​വ​സം ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ധ്യാ​പി​ക സ്‌​കൂ​ബാ​ഡൈ​വിം​ഗി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ വി​വ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ വ​നി​താ സാ​ന്നി​ധ്യം കു​റ​വാ​ണെ​ന്നും വി​വ​രി​ച്ച​തോ​ടെ​യാ​ണ് ഒ​ന്നു ശ്ര​മി​ച്ചു നോ​ക്കാ​മെ​ന്ന ചി​ന്ത നാ​മ്പി​ട്ട​ത്.

ക​ട​ലി​ന​ടി​യി​ലെ കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​കു​ക, ന​മു​ക്കെ​ന്തും ചെ​യ്യാ​നാ​കു​ക, ശ്വ​സി​ക്കാ​നാ​കു​ക എ​ന്ന​തൊ​ക്കെ വ​ലി​യ അ​ദ്ഭു​ത​മാ​യി​രു​ന്നു. പ​രി​ശീ​ല​നം മു​റു​കി​യ​തോ​ടെ പോ​ലീ​സ് വേ​ഷം മ​ന​സി​ല്‍​നി​ന്ന് പ​ടി​യി​റ​ങ്ങി പ​ക​രം സ്‌​കൂ​ബ​യു​ടെ വേ​ഷം ചേ​ക്കേ​റു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​വ​ള​ത്താ​യി​രു​ന്നു സ്‌​കൂ​ബാ ഡൈ​വിം​ഗി​ല്‍ പ​രി​ശീ​ല​നം. പി​ന്നീ​ട് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ജാ​ക് ഡൈ​വ് ചെ​സ്റ്റി​ല്‍ കൊ​മേ​ഴ്സ​ല്‍ സ്‌​കൂ​ബാ ഡൈ​വിം​ഗി​ല്‍ പ​രി​ശീ​ല​നം. ഇ​വി​ടെ​നി​ന്നാ​ണ് കൊ​മേ​ഴ്‌​സ്യ​ല്‍ സ്‌​കൂ​ബാ ഡൈ​വിം​ഗി​ല്‍ ഇ​ന്‍​കാ (ഐ​എ​ന്‍​സി​എ) സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി അ​തു​ല്യ ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​ത​യെ​ന്ന ബ​ഹു​മ​തി നേ​ടി​യ​ത്.

പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി കോ​സ്റ്റ​ല്‍ പോ​ലീ​സി​നാ​യി മൂ​ന്നു​വ​ര്‍​ഷം പ​രി​ശീ​ല​ക​യാ​യി. പി​ന്നീ​ട് ഒ​രു​വ​ര്‍​ഷം ആ​ന്ത​മാ​നി​ല്‍ ജോ​ലി ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് പ​രി​ശീ​ല​ന​കാ​ല​ത്തെ മി​ക​വ് പ​രി​ഗ​ണി​ച്ച് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ കൊ​മേ​ഴ്സ്യ​ല്‍ ക​മ്പ​നി അ​തു​ല്യ​യെ തേ​ടി​യെ​ത്തി​യ​ത്. പോ​കു​ന്ന​തി​ന് താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രു​മെ​ന്ന​തി​നാ​ല്‍ ത​നി​ക്ക് സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് അ​തു​ല്യ പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍, സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ ക​മ്പ​നി അ​തു​ല്യ​യെ വി​ട്ടു​ക​ള​യാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​തു​ല്യ​യു​ടെ യാ​ത്രാ ചെ​ല​വു​ക​ളു​ള്‍​പ്പെ​ടെ ക​മ്പ​നി സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​തോ​ടെ​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക​ട​ലി​ലേ​ക്കു​ള്ള യാ​ത്ര​യാ​രം​ഭി​ച്ച​ത്.

പ​രി​ശീ​ല​ന​കാ​ല​ത്ത് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു​വെ​ങ്കി​ലും സി​ലി​ണ്ട​റും ഹെ​ല്‍​മ​റ്റു​മു​ള്‍​പ്പെ​ടെ 30 കി​ലോ​യി​ലേ​റെ ഭാ​രം ചു​മ​ന്നു​ള്ള യാ​ത്ര ഇ​ന്ന് ആ​സ്വ​ദി​ക്കു​ക​യാ​ണ് അ​തു​ല്യ.

ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ഉ​ള്ള​തൊ​നും ന​മു​ക്ക് സ്വ​ന്ത​മ​ല്ലെ​ന്നും ക​ട​ലി​ലെ ജീ​വ​നു​ക​ള്‍ ന​മ്മ​ളെ പോ​ലു​ള്ള ജീ​വ​നാ​ണെ​ന്നും അ​വ​യെ ശ​ല്യം ചെ​യ്യാ​തെ അ​വ​രി​ല്‍ ഒ​രാ​ളാ​യി മാ​റി അ​വ​യെ ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ഡൈ​വ​ര്‍​മാ​ര്‍​ക്കു​ള്ള തി​യ​റി അ​ണു​വി​ട തെ​റ്റാ​തെ അ​തു​ല്യ പാ​ലി​ക്കു​ന്ന​തി​നാ​ല്‍ ക​ട​ല്‍ ജീ​വി​ക​ളി​ല്‍​നി​ന്നു​ള്ള ഒ​രാ​ക്ര​മ​ണ​വും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല എ​ന്ന് അ​തു​ല്യ പ​റ​യു​ന്നു.

 

STHREEDHANAM

ബു​ദ്ധ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന സ്റ്റാ​മ്പു​ക​ള്‍

മ​നു​ഷ്യ​ജീ​വി​തം ദുഃ​ഖ​വും ബു​ദ്ധി​മു​ട്ടു​ക​ളും കൊ​ണ്ടു നി​റ​ഞ്ഞ​താ​ണെ​ന്നും, മ​നു​ഷ്യ​ന്‍റെ ആ​ശ​ക​ളും ഒ​ടൂ​ങ്ങാ​ത്ത ആ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ഈ ​ദുഃ​ഖ​ങ്ങ​ള്‍​ക്കു കാ​ര​ണ​മെ​ന്നും പ​ഠി​പ്പി​ച്ച ശ്രീ ​ബു​ദ്ധ​ന്‍റെ ജീ​വി​ത​ത്തി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ള്‍ പോ​സ്റ്റ​ല്‍ സ്റ്റാ​മ്പു​ക​ളി​ലൂ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ സു​ധ പു​ല്‍​പ്ര.

ഗൗ​ത​മ ബു​ദ്ധ​ന്‍റെ ജ​ന​നം, ആ​ദ്യ​കാ​ല ജീ​വി​തം, ജ്ഞാ​നോ​ദ​യം, സൂ​ക്ത​ങ്ങ​ള്‍, മ​ഹാ​പ​രി​നി​ര്‍​വാ​ണം (മ​ര​ണം) ഇ​വ​യെ​ല്ലാം സൂ​ചി​പ്പി​ക്കു​ന്ന സ്റ്റാ​മ്പു​ക​ളാ​ണ് സു​ധ പു​ല്‍​പ്ര​യു​ടെ കൈ​വ​ശ​മു​ള്ള​ത്.

അ​ച്ഛ​ന്‍ സ​മ്മാ​നി​ച്ച സ്റ്റാ​മ്പു​ക​ള്‍

കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ള്‍ അ​ച്ഛ​ന്‍ സ​മ്മാ​നി​ച്ച കു​റ​ച്ചു സ്റ്റാ​മ്പു​ക​ളാ​യി​രു​ന്നു സു​ധ​യെ സ്റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ബി​സി​ന​സു​കാ​ര​നാ​യ അ​ച്ഛ​ന്‍ രാ​മ​ന്‍ മേ​നോ​ന്‍ ത​ന്‍റെ കൈ​വ​ശം കി​ട്ടു​ന്ന സ്റ്റാ​മ്പു​ക​ളെ​ല്ലാം മ​ക​ള്‍​ക്ക് കൊ​ണ്ടു​വ​ന്നു കൊ​ടു​ക്കും.

സു​ധ​യു​ടെ സ്റ്റാ​മ്പു​ക​ളു​ടെ താ​ല്‍​പ​ര്യം ക​ണ്ട് വി​ദേ​ശ​ത്തു​ള്ള അ​മ്മാ​വ​നും അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​ന്മാ​രു​മൊ​ക്കെ സ്റ്റാ​മ്പു​ക​ള്‍ ന​ല്‍​കു​മാ​യി​രു​ന്നു. കി​ട്ടു​ന്ന സ്റ്റാ​മ്പു​ക​ളെ​ല്ലാം സു​ധ നോ​ട്ട് പു​സ്ത​ക​ത്തി​ല്‍ ഒ​ട്ടി​ച്ചു​വ​യ്ക്കും.

അ​മ്മ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്ന ലീ​ല​യും മ​ക​ള്‍​ക്കൊ​പ്പം നി​ന്നു. തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​ക്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഔ​വ​ര്‍ ഇ​ന്ത്യ പ്രോ​ജ​ക്ടിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ സ്വ​ത​ന്ത്ര സ​മ​ര സേ​നാ​നി​ക​ളു​ടെ സ്റ്റാ​മ്പ് ശേ​ഖ​ര​ണം സു​ധ​യെ സ​മ്മാ​നാ​ര്‍​ഹ​യാ​ക്കി.

അ​ത് ആ ​കു​ട്ടി​ക്ക് ആ​ത്മ​വി​ശ്വാ​സ​മേ​കി. തു​ട​ര്‍​ന്ന് അ​ങ്ങോ​ട്ട് ബ​ന്ധു​ക്ക​ളി​ല്‍നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നൊ​ക്കെ സ്റ്റാ​മ്പു​ക​ള്‍ വാ​ങ്ങി സു​ധ ത​ന്‍റെ ശേ​ഖ​രം വി​പു​ല​മാ​ക്കി.

 

STHREEDHANAM

എ​റി​ഞ്ഞു നേ​ടി​യ സ്വ​പ്നം

ക​ണ്ണെ​ത്താ​ദൂ​രം ഭേ​ദി​ക്കു​ന്ന ജാ​വ​ലി​നി​ൽ ക​യ്യൂ​ർ സ്വ​ദേ​ശി ശോ​ഭ​ന രാ​ജീ​വ​ൻ തൊ​ടു​ത്തു വ​ച്ച സ്വ​പ്നം ചെ​ന്നൈ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യി. 23-ാമ​ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​താ വി​ഭാ​ഗം ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി​യാ​ണ് ശോ​ഭ​ന ത​ന്‍റെ സ്വ​പ്നം സ​ഫ​ല​മാ​ക്കി​യ​ത്.

2023ൽ ​ഫി​ലി​പ്പീ​ൻ​സി​ൽ ന​ട​ന്ന 22‌-ാമ​ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ ത​ന്‍റെ സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കാ​നാ​കാ​തെ വെ​ള്ളി മെ​ഡ​ൽ നേ​ടി​യാ​യി​രു​ന്നു ശോ​ഭ​ന​യു​ടെ മ​ട​ക്കം.

എ​ന്നാ​ൽ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ക​ഠി​ന പ്ര​യ​ത്ന​ത്തി​ലും പ​രി​ശീ​ല​ന​ത്തി​ലും ശോ​ഭ​ന വി​ജ​യം നേ​ടി​യെ​ടു​ത്തു. ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ശോ​ഭ​ന.

കാ​യി​ക​രം​ഗ​ത്തേ​ക്ക്

തൃ​ക്ക​രി​പ്പൂ​ർ പ​ട​ന്ന യു​പി സ്കൂ​ളി​ൽ പ​ഠ​നം ആ​രം​ഭി​ച്ച ശോ​ഭ​ന സ്കൂ​ളി​ലെ മി​ക​ച്ച കാ​യി​ക താ​ര​മാ​യി​രു​ന്നു. കാ​യി​ക മ​ത്സ​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി​രു​ന്നു.

പി​ന്നീ​ട് ഹൈ​സ്കൂ​ൾ പ​ഠ​ന​ത്തി​നാ​യി പ​ട​ന്ന എം​ആ​ർ​എ​ച്ച്എ​സി​ൽ ചേ​ർ​ന്നെ​ങ്കി​ലും കാ​യി​ക മ​ത്സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ഴി​വു​ണ്ടാ​യി​രു​ന്ന ശോ​ഭ​ന​യ്ക്ക് ക​ണ്ണൂ​ർ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു. ഇ​താ​ണ് ശോ​ഭ​ന​യു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

സ്കൂ​ളി​ൽ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച ശോ​ഭ​ന​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ജാ​വ​ലി​ൻ എ​ന്ന കാ​യി​ക ഇ​നം ക​ട​ന്നു​വ​ന്ന​ത് സ്പോ​ർ​ട്സ് സ്കൂ​ളി​ലെ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജാ​വ​ലി​ൻ​ത്രോ, വോ​ളി​ബോ​ൾ, ബാ​സ്ക്ക​റ്റ്ബോ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ​ങ്കെ​ടു​ത്ത് എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം നേ​ടാ​ൻ താ​ര​ത്തി​ന് സാ​ധി​ച്ചു.

1992-93 കാ​ല​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ ജാ​വ​ലി​നി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി ദേ​ശീ​യ മീ​റ്റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ആ​വ​ർ​ഷം മീ​റ്റ് ന​ട​ന്നി​ല്ല. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത വ​ർ​ഷം ന​ട​ന്ന ദേ​ശീ​യ മീ​റ്റി​ൽ ആ​റാം​സ്ഥാ​ന​വും സൗ​ത്ത്സോ​ൺ മീ​റ്റി​ലും ഇ​ന്‍റ​ർ​സോ​ൺ മീ​റ്റി​ലും ഒ​ന്നാം​സ്ഥാ​ന​വും നേ​ടി.

കാ​യി​ക​മേ​ഖ​ല​യി​ലെ മി​ക​വു​റ്റ പ്ര​ക​ട​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി പ​ഠി​ക്കാ​ൻ താ​ര​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​ത്.

കോ​ള​ജി​ലെ കാ​യി​കാ​ധ്യാ​പ​ക​രാ​യ വെ​ൽ​സി, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ കീ​ഴി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് മീ​റ്റി​ൽ ഒ​ന്നാം​സ്ഥാ​ന​വും സൗ​ത്ത്സോ​ൺ അ​ണ്ട​ർ 17 മീ​റ്റി​ലെ ര​ണ്ടാം​സ്ഥാ​ന​വും പ്രീ​ഡി​ഗ്രീ കാ​ല​ത്തെ മി​ക​ച്ച നേ​ട്ട​ങ്ങ​ളാ​ണ്.

അ​സം​പ്ഷ​നി​ൽ ത​ന്നെ ഡി​ഗ്രീ പ​ഠ​നം ആ​രം​ഭി​ച്ച ശോ​ഭ​ന​യ്ക്ക് കോ​ള​ജ് പ​ഠ​ന കാ​ല​ത്തും ജാ​വ​ലി​നി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ജാ​വ​ലി​ൻ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

ദേശീ​യ​ത​ല​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ൽ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി ജ​യ്പൂ​രി​ൽ നി​യ​മ​നം ല​ഭി​ച്ചു. ജോ​ലി​ക്കി​ട​യി​ലും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യം നേ​ടി​യു​ണ്ട്.

വി​വാ​ഹം, നി​ര​ന്ത​ര​മാ​യു​ള്ള സ്ഥ​ലം മാ​റ്റം, ജോ​ലി ഭാ​രം എ​ന്നി​വ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. അ​തു​കൊ​ണ്ട് 2021ൽ ​റെ​യി​ൽ​വേ​യി​ൽ നി​ന്ന് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ത്തു. പി​ന്നീ​ട് കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത് ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം ജീ​വി​തം ന​യി​ച്ചു.

കാ​യി​ക രം​ഗ​ത്തേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ്

ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ലൂ​ടെ​യാ​ണ് ശോ​ഭ​ന വീ​ണ്ടും കാ​യി​ക രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട​ങ്ങോ​ട്ട് പ​ഴ​യ ആ​ർ​ജ​വ​ത്തോ​ടെ ജാ​വ​ലി​നി​ൽ സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് മീ​റ്റ്, മ​ൺ​സൂ​ൺ​മീ​റ്റ്, മാ​ഫി അ​ത്‌​ല​റ്റി​ക് മീ​റ്റ് എ​ന്നി​വ​യി​ൽ വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

ഫി​ലി​പ്പീ​ൻ​സി​ൽ ന​ട​ന്ന 22-ാമ​ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ വെ​ള്ളി നേ​ടി. ചെ​ന്നൈ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​താ വി​ഭാ​ഗം ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണം നേ​ടി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് മീ​റ്റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്നു.

മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കൂ​ടു​ത​ൽ സാ​മ്പ​ത്തി​കം ആ​വ​ശ്യ​മാ​ണ്. സ​ർ​ക്കാ​രി​ൽ നി​ന്നും മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ല. വേ​ൾ​ഡ് മീ​റ്റി​ൽ എ​ങ്ങ​നെ പ​ങ്കെ​ടു​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് ശോ​ഭ​ന പ​റ​യു​ന്നു.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ അ​മ്മ ന​ഷ്ട​പ്പെ​ടു​ക​യും അ​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന അ​ച്ച​നും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും താ​ങ്ങാ​യ​ത് അ​മ്മ​മ്മ പാ​റു​ക്കു​ട്ടി​യും മാ​മ​ൻ ഭാ​സ്ക​ര​നു​മാ​ണ്. മാ​മ​ന്‍റെ​യും അ​മ്മ​മ്മ​യു​ടെ​യും പി​ന്തു​ണ​യും പ്രോ​ൽ​സാ​ഹ​ന​വു​മാ​ണ് ജീ​വി​ത​ത്തി​ലെ ഈ ​വി​ജ​യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ശോ​ഭ​ന പ​റ​യു​ന്നു.

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വ് കെ. ​രാ​ജീ​വും മ​ക​ൾ അ​വ​ന്തി​ക​യും പൂ​ർ​ണ പി​ന്തു​ണ​യും സ്നേ​ഹ​വും ന​ൽ​കി കൂ​ടെ​യു​ണ്ടെ​ന്നും ശോ​ഭ​ന പ​റ​യു​ന്നു.

STHREEDHANAM

1,000 സ്ത്രീ ​സം​രം​ഭ​ക​രെ ഒ​രു​ക്കി മേ​രി സു​മി

മ​റ്റ് ജോ​ലി​ക​ള്‍​ക്കൊ​ന്നും പോ​കാ​തെ കു​ടും​ബ​ത്തി​നു വേ​ണ്ടി ത​ങ്ങ​ളു​ടെ ജീ​വി​തം മാ​റ്റി​വ​ച്ച ഒ​രു കൂ​ട്ടം വ​നി​ത​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി വ​രു​മാ​ന​മാ​ര്‍​ഗം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​തി​ന്‍റെ നി​റ​വി​ലാ​ണ് പു​ത്ത​ന്‍​വേ​ലി​ക്ക​ര തി​രു​ത്തി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മേ​രി സു​മി. സു​മി പ​ക​ര്‍​ന്നു ന​ല്‍​കി​യ ക​ര​കൗ​ശ​ല നി​ര്‍​മാ​ണ​ത്തി​ലൂ​ടെ ഇ​തി​ന​കം സ്വ​യം​സം​രം​ഭ​ക​രാ​യ​ത് ആ​യി​ര​ത്തി​ല​ധി​കം സ്ത്രീ​ക​ളാ​ണ്.

തു​ട​ക്കം കാ​വ​ടി പൂ​ക്ക​ളി​ലൂ​ടെ

പ​ത്താം ക്ലാ​സി​ല്‍ ട്യൂ​ഷ​ന്‍ പ​ഠി​പ്പി​ച്ച മ​ണി ടീ​ച്ച​റാ​ണ് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ സു​മി​യെ പ​ഠി​പ്പി​ച്ച​ത്. അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് കാ​വ​ടി​പ്പൂ​ക്ക​ള്‍ ഉ​ണ്ടാ​ക്കി​യാ​യി​രു​ന്നു മേ​രി സു​മി​യു​ടെ തു​ട​ക്കം. മ​നോ​ഹ​ര​മാ​യ കാ​വ​ടി​പ്പൂ​ക്ക​ള്‍ ഉ​ണ്ടാ​ക്കി​യ​തോ​ടെ അ​ത് വാ​ങ്ങി​ക്കാ​നും ആ​വ​ശ്യ​ക്കാ​രേ​റി.

പൂ ​വി​ല്പ​ന​യി​ലൂ​ടെ വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ അ​വ​ര്‍ സ്വ​ന്ത​മാ​യി വ​രു​മാ​ന​മു​ണ്ടാ​ക്കി​ത്തു​ട​ങ്ങി. ത​ന്‍റെ അ​റി​വു​ക​ള്‍ മ​റ്റു സ്ത്രീ​ക​ള്‍​ക്ക് വ​രു​മാ​ന​മാ​ക​ട്ടെ​യെ​ന്ന ചി​ന്ത​യി​ലാ​ണ് 2015 മു​ത​ല്‍ സു​മി സ്വ​യം​സം​രം​ഭ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

STHREEDHANAM

ഇ​വ​ർ സൈ​ക്കി​ള്‍ ച​വി​ട്ടു​ന്ന​ത് ല​ഹ​രി​ക്കെ​തി​രെ...

ല​ഹ​രി​യു​ടെ മാ​സ്മ​ര വ​ല​യ​ത്തി​ല്‍ അ​ക​പ്പെ​ട്ട് ജീ​വി​തം ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന ഇ​ന്ന​ത്തെ യു​വ​സ​മൂ​ഹ​ത്തി​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​ണ് ഈ 12 ​വീ​ട്ട​മ്മാ​ര്‍. അ​തി​നാ​യി അ​വ​ര്‍ ക​ണ്ടെ​ത്തി​യ മാ​ര്‍​ഗ​മാ​ക​ട്ടെ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​വു​മാ​യി ഒ​രു സൈ​ക്കി​ള്‍ യാ​ത്ര​യാ​ണ്.

"സേ ​നോ ടു ​ഡ്ര​ഗ്‌​സ്, സേ ​യെ​സ് ടു ​ലൈ​ഫ്' എ​ന്ന​താ​ണ് ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സൈ​ക്കി​ള്‍ സ​ന്ദേ​ശ​യാ​ത്ര​യു​ടെ മു​ദ്രാ​വാ​ക്യം.

കൊ​ച്ചി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

അ​ഞ്ചു ജി​ല്ല​ക​ളി​ലാ​യി 200 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ചാ​ണ് ഇ​വ​ര്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 2ന് ​ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ന​വം​ബ​ര്‍ 8ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

യാ​ത്രി​ക​രി​ല്‍ അ​ങ്ക​ണ​വാ​ടി ആ​ശ പ്ര​വ​ര്‍​ത്ത​ക​രും ത​യ്യ​ല്‍​ക്കാ​രി​ക​ളും വീ​ട്ട​മ്മ​മാ​രു​മാ​ണു​ള്ള​ത്. ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഉ​ണ​ര്‍​ത്തു​ക​യെ​ന്ന​താ​ണ് അ​മ്മ​മാ​രാ​യ ത​ങ്ങ​ള്‍ ഈ ​യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഷീ ​സൈ​ക്ലിം​ഗ് നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​എ. സീ​ന​ത്ത് പ​റ​ഞ്ഞു.

യാ​ത്ര ക​ട​ന്നു​പോ​കു​ന്ന ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ 14 സ്‌​കൂ​ളു​ക​ളി​ലും നാ​ല് കോ​ള​ജു​ക​ളി​ലും സം​ഘം ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും. സൈ​ക്ലി​ങ് അം​ഗ​ങ്ങ​ളു​ടെ സ്‌​കി​റ്റും നാ​ട​ന്‍​പാ​ട്ടു​സം​ഘ​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​യും ഉ​ണ്ടാ​കും.

എ​ന്‍​സി​സി, എ​സ്പി​സി, എ​ന്‍​എ​സ്എ​സ് വ​ള​ന്‍റി​യ​ര്‍​മാ​രും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. ഗ്ലോ​ബ​ല്‍ കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് കേ​ര​ളീ​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ച​രി​ത്ര യാ​ത്ര​യി​ല്‍ ഷീ ​സൈ​ക്ലിം​ഗും, താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും, ഇ​ന്‍റ​സ് മീ​ഡി​യ​യും കൈ​കോ​ര്‍​ക്കു​ന്നു.

ഈ ​ദൗ​ത്യ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ബൈ​സൈ​ക്കി​ള്‍ മേ​യ​റും, ഷീ ​സൈ​ക്ലി​ങ്ങി​ന്‍റെ സീ​നി​യ​ര്‍ നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് മാ​നേ​ജ​റും ആ​യ പ്ര​കാ​ശ് പി.​ ഗോ​പി​നാ​ഥാ​ണ്.

 

STHREEDHANAM

ഓ​ട്ട​മി​ല്ലെ​ങ്കി​ൽ ഷാ​ജി​ദ റ​ഹീം ടി​ഷ്യൂ​പേ​പ്പ​റും മുല്ല​പ്പൂ​വാ​ക്കും

 

ഓ​ട്ടോ​യ്ക്ക് ഓ​ട്ട​മി​ല്ലെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലും ഷാ​ജി​ദ റ​ഹീം ഹാ​പ്പി​യാ​ണ്. ഒ​രു മി​നി​റ്റ് പോ​ലും വെ​റു​തെ ക​ള​യാ​തെ ത​ന്‍റെ ലോ​ക​ത്തേ​ക്കു അ​വ​ർ സ​ഞ്ച​രി​ക്കും. പാ​ഴ്വ​സ്തു​ക്ക​ളും പേ​പ്പ​റു​ക​ളും ടി​ഷ്യൂ പേ​പ്പ​റു​ക​ൾ​കൊ​ണ്ട് അ​വ​ർ​ത​ന്‍റെ ലോ​കം തീ​ർ​ക്കും.

ഇ​ത് ഷാ​ജി​ദ റ​ഹീം. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ക​വാ​ട​ത്തി​ലെ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. ആ​യ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ തെ​ക്കേ​കാ​വ് ഷാ​ജി​ദ റ​ഹീ​മി​ന് പു​ഷ്പ​ങ്ങ​ളാ​ണ് ഇ​ഷ്ടം. ടി​ഷ്യൂ പേ​പ്പ​റു​ക​ൾ​കൊ​ണ്ട് ആ​രും മ​ണ​ത്തു​നോ​ക്കാ​ൻ കൊ​തി​ക്കു​ന്ന മു​ല്ല​പ്പൂ​ക്ക​ളു​ണ്ടാ​ക്കും.

ന​ല്ല ക​ള​ർ പേ​പ്പ​റു​ക​ൾ​കൊ​ണ്ട് വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളു​ടെ ശേ​ഖ​രം ത​ന്നെ ഉ​ണ്ടാ​ക്കും. മു​ല്ല​പ്പൂ​ക്ക​ളു​ടെ മാ​ല​യു​ണ്ടാ​ക്കി കൂ​ട്ടു​കാ​ർ വാ​ങ്ങി​കൊ​ണ്ടു​പോ​കാ​റു​ണ്ട്. ഇ​തൊ​ന്നും വി​ല​യ്ക്കു കൊ​ടു​ക്കി​ല്ല. അ​വ​ർ അ​ന്പ​ല​ത്തി​ലും പ​ള്ളി​യി​ലും പോ​കു​ന്പോ​ൾ വാ​ങ്ങാ​റു​ണ്ട്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന പൂ​ക്ക​ളാ​ണ് ഇ​വ​രു​ടെ ക​ര​വി​രു​തി​ൽ വി​രി​യു​ന്ന​ത്.

ഇ​തൊ​ന്നും പ​ഠി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ചെ​റു​പ്പം മു​ത​ലു​ള്ള ശീ​ല​മാ​ണ്. കി​ട്ടു​ന്ന പേ​പ്പ​റു​ക​ൾ​കൊ​ണ്ടും പാ​ഴ് വ​സ്തു​ക്ക​ൾ കൊ​ണ്ടും ഇ​തെ​ല്ലാം ഉ​ണ്ടാ​ക്കു​മാ​യി​രു​ന്നു. തെ​ർ​മോകോ​ളും പേ​പ്പ​റും പ​ശ​യു​മു​ണ്ടെ​ങ്കി​ൽ എ​ത്ര പൂ​ക്ക​ൾ വേ​ണ​മെ​ങ്കി​ലും വി​രി​യി​ക്കാം. ഒ​രു പൂ​വ് ചോ​ദി​ച്ചാ​ൽ ഒ​രു പൂ​ക്കു​ട ത​ന്നെ ന​ൽ​കാ​നും ഇ​വ​ർ ത​യാ​റാ​ണ്.

വെ​ളു​പ്പി​നു തന്നെ വീ​ട്ടി​ലെ പ​ണി​യെ​ല്ലാം ക​ഴി​ഞ്ഞാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി സ്കൂ​ൾ​ഓ​ട്ട​ത്തി​നി​റ​ങ്ങും. 25 കു​ട്ടി​ക​ളു​ടെ ഓ​ട്ടം രാ​വി​ലെ​യും വൈ​കു​ന്നേ​ര​മു​ണ്ട്. അ​തി​നി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് സ്റ്റാ​ൻ​ഡി​ലെ​ത്തും.

റെ​യി​ൽ​വേ സ്റ്റാ​ൻ​ഡി​ൽ കി​ട​ക്കു​ന്ന സ​മ​യ​ത്തു വെ​റു​തെ സ​മ​യം ക​ള​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​യി​ൽ പൂ​ക്ക​ളു​ണ്ടാ​ക്കാ​നു​ള്ള വ​സ്തു​ക്ക​ളെ​ല്ലാം റെ​ഡി​യാ​ണ്. വെ​റു​തെ​യി​രി​ക്കു​ന്പോ​ൾ സ​മ​യം ക​ള​യാ​നൊ​രു അ​വ​സ​രം.

കൂ​ടാ​തെ ഇ​തെ​ല്ലാം ഇ​ഷ്ട​പ്പെ​ട്ടു ചെ​യ്യു​ന്ന​താ​ണ്. ഫി​ഷ​ർ​മെ​ന്‍റ് ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ വി- ​ഓ​ട്ടോ പ​ദ്ധ​തി​യി​ൽ​അം​ഗ​മാ​ണ് ഷാ​ജി​ദ റ​ഹീം. പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് ഓ​ട്ടോ ഓ​ടി​ക്കാ​ൻ പ​ഠി​ച്ചു. ലൈ​സ​ൻ​സും ലോ​ണും കി​ട്ടി​യ​പ്പോ​ൾ സ്വ​ന്ത​മാ​യി ഒ​രു​വാ​ഹ​നം കി​ട്ടി.

ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​യാ​ണ് ഓ​ടി​ക്കു​ന്ന​ത്. മാ​സം ഏ​ക​ദേ​ശം 25,000 മു​ത​ൽ 30,000 രൂ​പ വ​രെ കി​ട്ടും. ലോ​ൺ അ​ട​യ്ക്കാ​നും കു​ട്ടി​ക​ളു​ടെ കാ​ര്യം നോ​ക്കാ​നും ഇ​തെ​ല്ലാം ധാ​രാ​ളം​മ​തി. മൂ​ന്നു വ​ർ​ഷം കൊ​ണ്ട് ജീ​വി​തം ത​ന്നെ മാ​റി​പ്പോ​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ജീ​വി​തം ത​ന്നെ മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഷാ​ജി​ദ ക​ട​ന്നു പോ​യ​ത്. കു​ട്ടി​ക​ളു​ടെ കാ​ര്യം നോ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത​അ​വ​സ്ഥ​യി​ലാ​ണ് വി-​ഓ​ട്ടോ പ​ദ്ധ​തി​യു​മാ​യി ഡോ​ൺ​ബോ​സ്കോ സ​ഭ എ​ത്തു​ന്ന​ത്.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്നു തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ഡോ​ൺ​ബോ​സ്കോ സ​ഭ ന​ട​പ്പി​ലാ​ക്കി​യ ഫി​ഷ​ർ​മെ​ന്‍റ് ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി- ​ഓ​ട്ടോ ഷാ​ജി​ദ​യ്ക്ക് കി​ട്ടി​യ​ത്. മ​ക്ക​ൾ സു​ൽ​ത്താ​ൻ പ​ത്തി​ലും ജ​ന്ന​ത്ത് ഏ​ഴി​ലും പ​ഠി​ക്കു​ന്നു.

STHREEDHANAM

70-ാം വയസിൽ സ്കൈ ഡൈവിംഗ്! വിസ്മയമായി ലീല

ഇ​​​ടു​​​ക്കി​​​ക്കാ​​​രി ലീ​​​ല വീ​​​ട്ട​​​മ്മ​​​മാ​​​രെ മാ​​​ത്ര​​​മ​​​ല്ല നാ​​​ട്ടു​​​കാ​​​രെ ഒ​​​ന്ന​​​ട​​​ങ്കം അ​​​തി​​​ശ​​​യി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​ല​​​രും സ്വ​​​പ്ന​​​ത്തി​​​ൽ പോ​​​ലും ചി​​​ന്തി​​​ക്കാ​​​ത്ത കാ​​​ര്യം എ​​​ഴു​​​പ​​​താം വ​​​യ​​​സി​​​ൽ സ​​​ഫ​​​ല​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​വീ​​​ട്ട​​​മ്മ. പ​​​ല സി​​​നി​​​മ​​​ക​​​ളി​​​ലും താ​​​ര​​​ങ്ങ​​​ൾ ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്ന് അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലേ​​​ക്കു ചാ​​​ടു​​​ന്ന​​​ത് ലീ​​​ല​​​യും ക​​​ണ്ടു വ​​​ണ്ട​​​റ​​​ടി​​​ച്ചി​​​രു​​​ന്നി​​​ട്ടു​​​ണ്ട്.

എ​​​ന്നെ​​​ങ്കി​​​ലും ത​​​നി​​​ക്ക് ഇ​​​ങ്ങ​​​നെ​​​യൊ​​​ന്നു ചാ​​​ടാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​വ​​​ർ സ്വ​​​പ്ന​​​ത്തി​​​ൽ പോ​​​ലും ക​​​രു​​​തി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഒ​​​ടു​​​വി​​​ൽ ആ ​​​സ്വ​​​പ്നം സ​​​ഫ​​​ല​​​മാ​​​യി​​​രി​​​ക്കു​​​ന്നു. 13,000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്നു സ്കൈ ​​​​ഡൈ​​​​വിം​​​​ഗ് ന​​​​ട​​​​ത്തി ലീ​​​ല പു​​​തു ച​​​രി​​​ത്ര​​​മെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്നു.

അ​​​​ടി​​​​മാ​​​​ലി കൊ​​​​ന്ന​​​​ത്ത​​​​ടി മു​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ബാ​​​​ങ്ക് സെ​​​​ക്ര​​​​ട്ട​​​​റി പു​​​​തി​​​​യ​​​​പ​​​​റ​​​​മ്പിൽ പ​​​​രേ​​​​ത​​​​നാ​​​​യ ജോ​​​​സി​​​​ന്‍റെ ഭാ​​​​ര്യ​​​യാ​​​ണ് ലീ​​​​ല. 

ന​​​ട​​​ത്തി​​​പ്പു​​​കാ​​​ർ​​​ക്കും അ​​​മ്പ​​​ര​​​പ്പ്

ദു​​​​ബാ​​​​യി​​​​ൽ ക​​​​ണ്‍​സ്ട്ര​​​​ക‌്ഷ​​​​ൻ ക​​​മ്പനി മാ​​​​നേ​​​​ജ​​​​രാ​​​​യ മ​​​​ക​​​​ൻ ബാ​​​​ലു​​​​വി​​​​നെ കാ​​​​ണാ​​​​നാ​​​​ണ് ലീ​​​​ല അ​​​വി​​​ടേ​​​ക്കു പ​​​റ​​​ന്ന​​​ത്. എ​​​​ന്നാ​​​​ൽ, സ്വ​​​​പ്ന​​​​തു​​​​ല്യ​​​​മാ​​​​യ നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മ​​​​ട​​​​ക്കം. സാ​​​​ഹ​​​​സി​​​​ക​​​​ത ഏ​​​​റെ ഇ​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ലീ​​​​ല സ്കൈ ​​​​ഡൈ​​​​വിം​​​​ഗി​​​​നെ​​​​ക്കു​​​റി​​​​ച്ച് അ​​​വി​​​ടെ​​​വ​​​ച്ച് അ​​​റി​​​യാ​​​ൻ ഇ​​​ട​​​യാ​​​യി.

ഇ​​​തേ​​​ക്കു​​​റി​​​ച്ചു മ​​​ക​​​നോ​​​ടു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ അ​​​​മ്മ​​​​യ്ക്ക് ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ ഒ​​​​രു കൈ ​​​​നോ​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ബാ​​​ലു​​​വി​​​ന്‍റെ മ​​​​റു​​​​പ​​​​ടി. ഉ​​​​ട​​​​ൻ​​​ത​​​​ന്നെ അ​​​​ധി​​​​കൃ​​​​ത​​​​രെ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ടു. പി​​​​റ്റേ​​​​ന്ന് എ​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം.

ബാ​​​ലു​​​വി​​​നു ​വേ​​​​ണ്ടി​​​​യാ​​​​ണ് ബു​​​​ക്കിം​​​​ഗ് എ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രും ക​​​രു​​​തി​​​യ​​​ത്. എ​​​ന്നാ​​​ൽ, 70കാ​​​​രി ലീ​​​ല​​​യു​​​ടെ അ​​​പേ​​​ക്ഷ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കും വി​​​​ശ്വ​​​​സി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

വീ​​​ഡി​​​യോ ക​​​ണ്ടി​​​ട്ടും മു​​​ന്നോ​​​ട്ട്

അ​​​ടു​​​ത്ത ക​​​ട​​​ന്പ ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു. പൂ​​​​ർ​​​​ണ ആ​​​​രോ​​​​ഗ്യ​​​​വ​​​​തി​​​​യാ​​​​ണെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ പ​​​ച്ച​​​ക്കൊ​​​ടി. പി​​​​ന്നീ​​​​ട് സ്കൈ ​​​​ഡൈ​​​​വിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ച വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടും കേ​​​​ട്ടും ഇ​​​​തി​​​​നാ​​​​യി ഒ​​​​രു​​​​ങ്ങി.​

വീ​​​​ഡി​​​​യോ ക​​​​ണ്ട ശേ​​​​ഷം താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു പി​​​​ൻ​​​​മാ​​​​റാം. എ​​​​ന്നാ​​​​ൽ, ലീ​​​ല തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് അ​​​​ണു​​​​വി​​​​ട പി​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ഡൈ​​​വിം​​​ഗ് ദി​​​ന​​​ത്തി​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റാ​​​​നാ​​​​യി അ​​​​ല്​​​​പ​​​​ദൂ​​​​രം വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി.

അ​​​​വി​​​​ടെ​​​നി​​​​ന്ന് 15 പേ​​​​ർ​​​​ക്കു മാ​​​​ത്രം ക​​​​യ​​​​റാ​​​​വു​​​​ന്ന ചെ​​​​റു​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഡൈ​​​​വിം​​​​ഗ് പോ​​​​യി​​​​ന്‍റി​​​​ലേ​​​ക്ക്. വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​യ​​​റി​​​യ​​​പ്പോ​​​ൾ ഇ​​​ന്നു ത​​​ന്നെ​​​പ്പോ​​​ലെ ഡൈ​​​​വിം​​​​ഗി​​​​ന് എ​​​​ത്തി​​​​യി​​​രി​​​ക്കു​​​ന്ന​​​ത് നാ​​​​ലു​ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് ലീ​​​ല​​​യ്ക്കു മ​​​ന​​​സി​​​ലാ​​​യി. ലീ​​​​ല​​​​യെ ക​​​​ണ്ട​​​​പ്പോ​​​​ൾ അ​​​വ​​​ർ​​​ക്കും അ​​​ദ്ഭു​​​തം.

25 മി​​​നി​​​റ്റ്

ആ​​​​ദ്യ ഉൗ​​​​ഴം അ​​​​വ​​​​രു​​​​ടേ​​​​താ​​​​യി​​​​രു​​​​ന്നു. ഉ​​​​യ​​​​രം​ കു​​​​റ​​​​ഞ്ഞ ഫ്ലൈറ്റി​​​​ന്‍റെ വാ​​​​തി​​​​ലി​​​​ൽ ഇ​​​​രു​​​​ന്നി​​​ട്ടാ​​​ണ് താ​​​​ഴേ​​​​ക്കു ചാ​​​​ടേ​​​ണ്ട​​​ത്. വാ​​​​തി​​​​ൽ​​​​ക്ക​​​​ൽ എ​​​​ത്തി​ താ​​​ഴേ​​​ക്കു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ആ​​​​ദ്യം ചാ​​​​ടി​​​​യ​​​​വ​​​​രെ കാ​​​​ണാ​​​​നി​​​​ല്ല. അ​​​​പ്പോ​​​​ൾ കൊ​​​​ള്ളി​​​​യാ​​​​ൻ പോ​​​​ലെ ഒ​​​രു ഭ​​​​യം മ​​​​ന​​​​സി​​​​ലൂ​​​ടെ പാ​​​ഞ്ഞു.

എ​​​​ങ്കി​​​​ലും പ​​​​രി​​​​ച​​​​യ സമ്പ​​​ന്ന​​​​നാ​​​​യ ഗൈ​​​​ഡി​​​​നോ​​​​ടൊ​​​​പ്പ​​​​മാ​​​​ണ് ചാ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ഓ​​​​ർ​​​​ത്ത​​​​പ്പോ​​​​ൾ ഭ​​​​യം വി​​​​ട്ട​​​​ക​​​​ന്നു. 13,000 അ​​​​ടി​​​​യി​​​​ൽ​​​നി​​​​ന്ന് 6,000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്പോ​​​​ഴാ​​​​ണ് പാ​​​​ര​​​​ച്യൂ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 25 മി​​​​നി​​​റ്റ് സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കും താ​​​​ഴെ​​​​യെ​​​​ത്താ​​​​ൻ.

ഒ​​​​പ്പ​​​​മു​​​​ള്ള ഗൈ​​​​ഡ് എ​​​​ല്ലാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ​​​​റ​​​​ഞ്ഞു​​​​ന​​​​ൽ​​​​കി. വി​​​​ദൂ​​​​ര​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ളും സ്ഥ​​​​ല​​​​ങ്ങ​​​​ളും അം​​​​ബ​​​​ര​​​​ചും​​​​ബി​​​​ക​​​​ളാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കാ​​​​ഴ്ച​​​​യു​​​​ടെ വി​​​​രു​​​​ന്ന് ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഇ​​​​ന്നേവ​​​​രെ ല​​​​ഭി​​​​ക്കാ​​​​ത്ത അ​​​​ത്യ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​മാ​​​​യി. വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു ചാ​​​​ടി​ നി​​​​ലം​​​​തൊ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ വ​​​ല്ലാ​​​ത്ത ആ​​​കാം​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു.

ഇ​​​നി​​​യും ചാ​​​ടാ​​​ൻ ത​​​യാ​​​റാ​​​ണോ​​​യെ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ എ​​​ത്ര അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ​​​നി​​​ന്നും ചാ​​​ടാ​​​മെ​​​ന്നാ​​​ണ് ലീ​​​ല​​​യു​​​ടെ മ​​​റു​​​പ​​​ടി. ചെ​​​​റു​​​​പ്പം മു​​​​ത​​​​ൽ സാ​​​​ഹ​​​​സി​​​​ക​​​​ത ഏ​​​​റെ ഇ​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഡൈ​​​​വിം​​​​ഗി​​​നു സ​​​​മ്മ​​​​തം മൂ​​​​ളാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത് പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ര​​​​നാ​​​​യ പി​​​​താ​​​​വി​​​​ൽ​​​നി​​​​ന്നു പ​​​​ക​​​​ർ​​​​ന്നു​​​​കി​​​​ട്ടി​​​​യ ക​​​​രു​​​​ത്തും ധൈ​​​​ര്യ​​​​വും പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും മൂ​​​​ല​​​​മാ​​​​ണെ​​​​ന്നു ലീ​​​ല പ​​​റ​​​യു​​​ന്നു.

അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചാ​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​യാ​​​​ത്ര​​​​യ്ക്കും മ​​​​ടി​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ലീ​​​​ല​​​​യെ മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, ഡീ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, മു​​​​ൻ എം​​​​പി ജോ​​​​യ്സ് ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​രും നി​​​​ര​​​​വ​​​​ധി ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. മ​​​​ക​​​​ൾ അമ്പിളി ഹോ​​​​മി​​​​യോ ഡോ​​​​ക്ട​​​​റാ​​​​ണ്.

STHREEDHANAM

ല​ക്ഷ്മി​ക്ക് പ​ത്രം വാ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല

പ​ത്രം വാ​യി​ച്ച​ശേ​ഷം തൂ​ക്കി വി​ൽ​ക്കാ​ന​ല്ലാ​തെ മ​റ്റൊ​ന്നി​നും സാ​ധാ​ര​ണ ആ​രും എ​ടു​ക്കാ​റി​ല്ല. എ​ന്നാ​ൽ, മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് കു​മാ​ർ​ഭ​വ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്ക് പ​ത്രം വാ​യി​ച്ച​ശേ​ഷം വെ​റു​തെ കൂ​ട്ടി​വ​യ്ക്കാ​നു​ള്ള​ത​ല്ല. പ​ത്ര​ക്ക​ട​ലാ​സ് കൊ​ണ്ട് പാ​വ​ക​ൾ, ഗി​ഫ്റ്റ് ബോ​ക്സ്, മൊ​ബൈ​ൽ സ്റ്റാ​ൻ​ഡ്, പെ​ൻ സ്റ്റാ​ൻ​ഡ് തു​ട​ങ്ങി പു​ൽ​ക്കൂ​ട് വ​രെ തീ​ർ​ത്ത് ഈ ​വീ​ട്ട​മ്മ വി​സ്മ​യം തീ​ർ​ക്കു​ന്നു.

കു​ര​ട്ടി​ക്കാ​ട് ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ല​ക്ഷ്മി, ലോ​ക്‌​ഡൗ​ൺ കാ​ല​ത്ത് വെ​റു​തെ​യി​രു​ന്ന് മു​ഷി​ഞ്ഞ​പ്പോ​ൾ ഈ​ർ​ക്കി​ലു​ക​ൾ​കൊ​ണ്ട് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ച്ചാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് പ​ത്ര​ക്ക​ട​ലാ​സി​ലേ​ക്ക് വ​ഴി​മാ​റി. ക​ട​ലാ​സു​ക​ൾ ചെ​റു​താ​യി ചു​രു​ട്ടി​യെ​ടു​ത്ത് പ​ശ​യും വ​ർ​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന പു​തി​യ രൂ​പ​ങ്ങ​ൾ പി​റ​വി​യെ​ടു​ക്കു​ന്നു.

മാ​ന്നാ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്‌​ഷ​ന് സ​മീ​പം ഭ​ർ​ത്താ​വ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​കെ ഫാ​ൻ​സി സ്റ്റോ​റി​ൽ ല​ക്ഷ്മി നി​ർ​മി​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്ക് ന​ല്ല ഡി​മാ​ൻ​ഡാ​ണ്. വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ ഉ​റ്റ​വ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തി​ന് ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​വ​രു​മു​ണ്ട്.

വീ​ട്ടു​ജോ​ലി​ക​ൾ ക​ഴി​ഞ്ഞ് ക​ട​യി​ലെ​ത്തു​ന്ന ല​ക്ഷ്മി, പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വ​സ്തു​ക്ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വി​ല നി​ശ്ച​യി​ക്കാ​ത്ത ഇ​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ന​ൽ​കു​ന്ന തു​ക ല​ക്ഷ്മി സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തു​വ​ഴി ചെ​റു​ത​ല്ലാ​ത്ത വ​രു​മാ​ന​വും ല​ഭി​ക്കു​ന്നു.

സ്വ​ന്തം വീ​ടി​ന്‍റെ ചു​വ​രു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ ഡി​സൈ​നു​ക​ൾ വ​ര​ച്ചി​ടു​ന്ന ല​ക്ഷ്മി, മ​ണ​വാ​ട്ടി​ക​ളെ മൊ​ഞ്ചു​ള്ള മൈ​ലാ​ഞ്ചി വ​ര​ക​ൾ അ​ണി​യി​ക്കു​ന്ന ഡി​സൈ​ന​ർ കൂ​ടി​യാ​ണ്. വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും മെ​ഹ​ന്ദി ചാ​ർ​ത്താ​ൻ ല​ക്ഷ്മി​യെ​ത്തേ​ടി സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മൊ​ക്കെ എ​ത്തു​ന്നു.

പ​രു​മ​ല ദേ​വ​സ്വം​ബോ​ർ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി ജ​യ​കൃ​ഷ്ണ​ൻ, മാ​ന്നാ​ർ നാ​യ​ർ​സ​മാ​ജം ബോ​യ്സ് സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി

ജ​ഗ​ത് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ഭ​ർ​ത്താ​വും മ​ക്ക​ളും ല​ക്ഷ്മി​ക്കു വേ​ണ്ട പി​ന്തു​ണ ന​ൽ​കി ഒ​പ്പ​മു​ണ്ട്.

STHREEDHANAM

നെ​യ്തെ​ടു​ത്ത സ്വ​പ്ന​ങ്ങ​ളി​ൽ പ​ത്മി​നി...

ജീ​വി​ത യാ​ത​ന​ക​ള്‍​ക്കി​ട​യി​ല്‍ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ഊ​ടും പാ​വു​മി​ട്ട് അ​മ്പ​ത്ത​ഞ്ചു​കാ​രി വീ​ട്ട​മ്മ നെ​യ്‌​തെ​ടു​ത്ത ബാ​ല്യ​കാ​ല സ്വ​പ്നം ഇ​നി കൈ​യെ​ത്തും ദൂ​രെ. ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ളി വീ​ട്ടി​ല്‍ പ​ത്മി​നി​യാ​ണ് ആ​യു​സി​ന്‍റെ പാ​തി പി​ന്നി​ടു​മ്പോ​ഴും പാ​തി​വ​ഴി​യി​ല്‍ കൈ​വി​ട്ടു​പോ​യ ത​ന്‍റെ പ​ഠ​ന​മോ​ഹം മു​റു​കെ പി​ടി​ച്ച് വി​ജ​യ പീ​ഠ​ത്തി​ലേ​ക്കു​ള്ള പ​ട​വു​ക​ളേ​റു​ന്ന​ത്.

കു​ടും​ബ പ്രാ​രാ​ബ്ധ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ത്മി​നി നേ​ടി​യെ​ടു​ത്ത​ത് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എ​ല്‍​എ​ല്‍​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഉ​ജ്വ​ല വി​ജ​യ​മാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തെ ഇ​ല്ലാ​യ്മ​ക​ള്‍​ക്കി​ട​യി​ലും പ​ത്മി​നി താ​ലോ​ലി​ച്ച സ്വ​കാ​ര്യ സ്വ​പ്ന​മാ​യി​രു​ന്നു ജീ​വി​ത​ത്തി​ല്‍ ഒ​രു വ​ക്കീ​ല്‍ കോ​ട്ട​ണി​യു​ക എ​ന്ന​ത്.

ബു​ദ്ധി​മു​ട്ടി ഇ​ഴ​ഞ്ഞ് നീ​ങ്ങി​യ സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​നൊ​ടു​വി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ വി​ജ​യം ക​ണ്ട​തോ​ടെ പ്രീ ​ഡി​ഗ്രി​ക്ക് ചേ​ര്‍​ന്നു. പ​ക്ഷെ പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. വി​വാ​ഹ ജീ​വി​ത​ത്തോ​ടെ താ​ന്‍ കാ​ത്തു​വ​ച്ച സ്വ​പ്നം എ​ന്നെ​ന്നേ​ക്കു​മാ​യി പൊ​ലി​ഞ്ഞെ​ന്ന് ത​ന്നെ ഈ ​കു​ടും​ബി​നി ക​രു​തി.

ഇ​തി​നി​ടെ​യാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം ഭ​ര്‍​ത്താ​വി​നോ​ടും മ​ക്ക​ളോ​ടും തു​റ​ന്ന് പ​റ​ഞ്ഞ​ത്. സ​ന്തോ​ഷ​ത്തോ​ടെ പ​ത്മി​നി​യു​ടെ തു​ട​ര്‍​പ​ഠ​ന​ത്തി​ന് കു​ടും​ബം പ​ച്ച​ക്കൊ​ടി കാ​ട്ടി. പി​ന്നീ​ട് ഒ​ട്ടും ശ​ങ്കി​ച്ചി​ല്ല. ജീ​വി​ത​ഭാ​രം കു​റ​യ്ക്കാ​ന്‍ ചേ​മ​ഞ്ചേ​രി ഖാ​ദി നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ല്‍ തു​ട​ര്‍​ന്നു​വ​ന്ന ജോ​ലി​ക്കി​ട​യി​ലും പ​ത്മി​നി തു​ട​ര്‍​വി​ദ്യാ പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ന്ന് പ്ല​സ്ടു തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി. നേ​ടി​യ​ത് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം.

തു​ട​ര്‍​ന്ന് പൊ​ളി​റ്റി​ക്‌​സ് ഐ​ച്ഛി​ക വി​ഷ​യ​മാ​യെ​ടു​ത്ത് ബി​രു​ദ​വും സ​മ്പാ​ദി​ച്ചു. ഇ​തേ വി​ഷ​യ​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ട മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. തു​ട​ര്‍​ന്ന് മൂ​ന്നു ത​വ​ണ എ​ഴു​തി​യി​ട്ടും വി​ജ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത എ​ല്‍​എ​ല്‍​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ ഇ​ത്ത​വ​ണ പ​ത്മി​നി കീ​ഴ​ട​ക്കി.

ഇ​രു​പ​ത്ത​ഞ്ചാം റാ​ങ്കും​നേ​ടി ദൃ​ഢ​നി​ശ്ച​യ​ത്തി​ന്‍റെ പെ​ണ്‍​മാ​തൃ​ക​യാ​യ ഈ ​വീ​ട്ട​മ്മ​യു​ടെ വി​ജ​യ​ഗാ​ഥ നാ​ടി​നാ​കെ മാ​തൃ​ക​യാ​യി​ക്ക​ഴി​ഞ്ഞു. പ​ക്ഷെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ഇ​ത്ത​വ​ണ പ​ത്മി​നി​ക്ക് കൈ​യൊ​ഴി​യേ​ണ്ടി വ​ന്ന​ത് ജീ​വി​ത​മാ​ര്‍​ഗ​മാ​യ നെ​യ്ത്ത് ജോ​ലി​യാ​ണെ​ന്ന് മാ​ത്രം.

ജി​ല്ലാ​ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗ​വും മി​ക​ച്ച സം​ഘാ​ട​ക​യു​മാ​ണ് പ​ത്മി​നി. ഭ​ര്‍​ത്താ​വ്: ബാ​ല​ന്‍. മ​ക്ക​ള്‍: വി​ഷ്ണു​പ്ര​സാ​ദ്, ഹ​രി​പ്ര​സാ​ദ്.

STHREEDHANAM

ര​ശ്മി​യു​ടെ അ​മ്മ മ​ന​സ്

"വ​യ​നാ​ട്ടി​ലെ ദു​ര​ന്തം അ​റി​ഞ്ഞ​പ്പോ​ള്‍ മ​ന​സി​ല്‍ മി​ന്നി മ​റ​ഞ്ഞ​ത് നാ​ല​ര മാ​സം പ്രാ​യ​മു​ള്ള എ​ന്‍റെ കു​ഞ്ഞി​ന്‍റെ മു​ഖ​മാ​ണ്. അ​വ​ന്‍റെ പ്രാ​യ​മു​ള്ള ഏ​തെ​ങ്കി​ലും കു​ഞ്ഞി​ന് അ​മ്മ​യെ ന​ഷ്ട​മാ​യി​ട്ടു​ണ്ടാ​കാം. പാ​ലു മാ​ത്രം കു​ടി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ആ ​കു​ഞ്ഞു മ​ക്ക​ള്‍ എ​ങ്ങ​നെ ഈ ​സാ​ഹ​ച​ര്യം ത​ര​ണം ചെ​യ്യു​മെ​ന്ന​ത് എ​ന്നെ സ​ങ്ക​ട​പ്പെ​ടു​ത്തി.

അ​മ്മ ന​ഷ്ട​മാ​യ, ആ​റു മാ​സ​ത്തി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞി​നെ ദു​ര​ന്ത മു​ഖ​ത്തു​നി​ന്ന് കി​ട്ടി​യാ​ല്‍ എ​ന്‍റെ ലീ​വ് തീ​രും വ​രെ ഞാ​ന്‍ നോ​ക്കി​ക്കൊ​ള്ളാ​മെ​ന്ന് അ​പ​ര്‍​ണ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത് അ​തു​കൊ​ണ്ടാ​ണ്'- എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ ഹ​വി​ല്‍​ദാ​ര്‍ ആ​ര്‍. ര​ശ്മി​മോ​ളു​ടെ മാ​തൃ​ത്വം നി​റ​യു​ന്ന വാ​ക്കു​ക​ളാ​ണി​ത്.

ചേ​ര്‍​ത്ത​ല പൂ​ച്ചാ​ക്ക​ല്‍ വ​ട​ക്കേ​മ​റ്റ​ത്തി​ല്‍ സ​നീ​ഷ്‌​കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​യ ര​ശ്മി നി​ല​വി​ല്‍ പ്ര​സ​വാ​വ​ധി​യി​ലാ​ണ്. വ​യ​നാ​ട് ദു​ര​ന്തം അ​റി​ഞ്ഞ​പ്പോ​ള്‍ ര​ശ്മി​യു​ടെ മ​ന​സ് നി​റ​യെ നാ​ല​ര മാ​സം പ്രാ​യ​മു​ള്ള മ​ക​ന്‍ അ​യാ​ന്‍റെ രൂ​പ​മാ​യി​രു​ന്നു. ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ദു​ര​ന്ത​ത്തി​ല്‍ അ​മ്മ​മാ​രെ ന​ഷ്ട​മാ​യി​രി​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് തൃ​ശൂ​ര്‍ സി​റ്റി സൈ​ബ​ര്‍ സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ അ​പ​ര്‍​ണ ല​വ​കു​മാ​റി​ന് ര​ശ്മി ആ ​സ​ന്ദേ​ശം അ​യ​ച്ച​ത്.

"വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ അ​മ്മ​യെ ന​ഷ്ട​മാ​യ ആ​റു മാ​സ​ത്തി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ എ​ന്‍റെ ലീ​വ് തീ​രും വ​രെ നോ​ക്കി​ക്കൊ​ള്ളാം' എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. ര​ശ്മി​ക്ക് സെ​പ്റ്റം​ബ​ര്‍ ആ​റു വ​രെ പ്ര​സ​വാ​വ​ധി​യു​ണ്ട്. അ​തി​നു​ശേ​ഷം ശി​ശു സം​ര​ക്ഷ​ണ​ത്തി​നു​ള്ള ലീ​വും ല​ഭി​ക്കും.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒ​റ്റ ദി​വ​സം കൊ​ണ്ട് അ​നാ​ഥ​മാ​യി പോ​യ പി​ഞ്ചു കു​ഞ്ഞ് ഉ​ണ്ടെ​ങ്കി​ല്‍ പോ​റ്റ​മ്മ​യാ​കാ​ന്‍ ത​യാ​റാ​യ​തും. അ​ടു​ത്തി​ടെ അ​മ്മ​യെ ന​ഷ്ട​മാ​യ ത​നി​ക്ക് അ​മ്മ​യി​ല്ലാ​ത്ത സ​ങ്ക​ടം ന​ന്നാ​യി മ​ന​സി​ലാ​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. 2017ല്‍ ​പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യ ര​ശ്മി​ക്ക് 11 വ​യ​സു​കാ​ര​നാ​യ അ​ക്ഷ​യ് എ​ന്ന മ​ക​ന്‍ കൂ​ടി​യു​ണ്ട്.

Latest News

Corehub Up