x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​ങ്ങ​ള്‍​കൊ​ണ്ട് സ്വ​യം വെ​ളി​ച്ച​മേ​കി സു​ജ പാ​റു​ക​ണ്ണി​ല്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: March 20, 2026 01:21 PM IST | Updated: March 20, 2026 01:21 PM IST

"ഇ​രു​ണ്ട പാ​ത​യി​ലൂ​ടെ ഒ​രു യാ​ത്ര ക​ഴി​ഞ്ഞു പ്ര​കാ​ശ​ത്തി​ന്‍റെ തു​രു​ത്തി​ലെ​ത്തി​പ്പെ​ട്ട​തു പോ​ലെ​യാ​ണ് ആ ​വി​ളി​യി​ലേ​ക്ക് ഉ​ണ​ര്‍​ന്ന​ത്. പ്ര​കാ​ശ​മു​ണ്ട്. പ​ക്ഷേ, ആ ​തോ​ന്ന​ല​ല്ലാ​തെ ഒ​ന്നും കാ​ണാ​നാ​കു​ന്നി​ല്ല. പ​നി​യി​ല്‍ നി​ന്നു ഞാ​നു​ണ​ര്‍​ന്ന​ത് ഇ​രു​ട്ടി​ലേ​ക്കാ​ണ് എ​ന്നു ഞെ​ട്ട​ലോ​ടെ മ​ന​സി​ലാ​ക്കി. എ​ങ്കി​ലും ഒ​ന്നും കാ​ണാ​നാ​കു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞി​ല്ല. അ​തു മ​ക​ളെ​യും മ​രു​മ​ക​നെ​യും വി​ഷ​മി​പ്പി​ക്കും എ​ന്നെ​നി​ക്ക​റി​യാ​മാ​യി​രു​ന്നു.''

പ​നി​ക്കി​ട​ക്ക​യി​ല്‍ നി​ന്ന് മ​ക​ള്‍ അ​മ​ല​യു​ടെ 'അ​മ്മേ, അ​മ്മേ...' എ​ന്ന വി​ളി​കേ​ട്ട് ഉ​ണ​ര്‍​ന്ന​തി​നെ​ക്കു​റി​ച്ച് എ​ഴു​ത്തു​കാ​രി സു​ജ പാ​റു​ക​ണ്ണി​ല്‍ 'മി​ഴി​ന​ന​യാ​തെ' എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. അ​തേ, 2022 ജൂ​ണി​ല്‍ ഡെ​ങ്കി​പ്പ​നി​യു​ടെ രൂ​പ​ത്തി​ലെ​ത്തി​യ പ​നി​യി​ല്‍ നി​ന്ന് സു​ജ പാ​റു​ക​ണ്ണി​ല്‍ ഉ​ണ​ര്‍​ന്നെ​ഴു​ന്നേ​റ്റ​ത് കൂ​രി​രു​ട്ടി​ലേ​ക്കാ​യി​രു​ന്നു.

വി​ധി ജീ​വി​ത​ത്തി​ലേ​ക്ക് ഇ​രു​ളാ​യി എ​ത്തി​യെ​ങ്കി​ലും അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ അ​ക്ഷ​ര​ങ്ങ​ള്‍​ക്കൊ​ണ്ട് സ്വ​യം വെ​ളി​ച്ച​മാ​വു​ക​യാ​ണ് ഈ 55​കാ​രി. പ്ര​സി​ദ്ധീ​ക​രി​ച്ച 'ഓ​ല​ഞ്ഞാ​ലി​ക്കി​ളി', 'മി​ഴി ന​ന​യാ​തെ', 'നി​ലാ​ച്ചൂ​ട്ട്' എ​ന്നീ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും ഇ​പ്പോ​ള്‍ പ​ണി​പ്പു​ര​യി​ലു​ള്ള 'ന​ക്ഷ​ത്ര​ങ്ങ​ളോ​ട് ചോ​ദി​ച്ച​പ്പോ​ള്‍' എ​ന്ന പു​സ്ത​ക​ത്തി​ലൂ​ടെ​യും ജീ​വി​ത​ത്തി​ല്‍ വെ​ളി​ച്ചം ക​ണ്ടെ​ത്തി​യ സു​ജ പാ​റു​ക​ണ്ണി​ലി​ന്‍റെ അ​തി​ജീ​വ​നം ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്ത്യ​കൂ​ദാ​ശ​വ​രെ ന​ല്‍​കി​യി​ട​ത്തു നി​ന്നാ​ണ് സു​ജ​യു​ടെ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പ്. സു​ജ പാ​റു​ക​ണ്ണി​ലി​ന്‍റെ അ​തി​ജീ​വ​ന​ക​ഥ വാ​യി​ക്കാം...

വെ​ളി​ച്ചം ഊ​തി​ക്കെ​ടു​ത്തി​യ ഡെ​ങ്കി​പ്പ​നി

24 വ​ര്‍​ഷ​ക്കാ​ലം യു​എ​ഇ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് പാ​റു​ക​ണ്ണി​ല്‍ സു​ജ​യു​ടെ വെ​ളി​ച്ചം ഊ​തി​ക്കെ​ടു​ത്തി​യ​ത് കൊ​റോ​ണ​ക്കാ​ല​ത്തു വ​ന്ന ഒ​രു ഡെ​ങ്കി​പ്പ​നി​യാ​യി​രു​ന്നു. 2020 ഏ​പ്രി​ലി​ലാ​യി​രു​ന്നു സു​ജ മ​ക​ളു​ടെ ആ​ദ്യ​പ്ര​സ​വ​ത്തി​നാ​യി യു​എ​ഇ​യി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്.

യു​എ​ഇ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ജോ​ലി രാ​ജി​വ​ച്ചി​രു​ന്നെ​ങ്കി​ലും എ​പ്പോ​ള്‍ തി​രി​ച്ചു ചെ​ന്നാ​ലും ജോ​ലി ല​ഭി​ക്കു​മാ​യി​രു​ന്നു. അ​തോ​ടെ മ​ക​ളു​ടെ പ്ര​സ​വ​ശേ​ഷം തി​രി​കെ മ​ട​ങ്ങാം എ​ന്ന ചി​ന്ത സു​ജ​യ്ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, കൊ​റോ​ണ വ്യാ​പ​നം തു​ട​ങ്ങി​യ​തോ​ടെ മ​ട​ക്ക​യാ​ത്ര ന​ട​ക്കാ​താ​യി. മ​ക​ള്‍ ര​ണ്ടാ​മ​തും ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ 2022 ല്‍ ​സു​ജ​യ്‌​ക്കൊ​രു പ​നി വ​ന്നു.

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ല്‍ മ​ക​ള്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സു​ജ​യ്ക്ക് വൈ​റ​ല്‍ പ​നി​ക്കു​ള്ള മ​രു​ന്നാ​ണ് ഡോ​ക്ട​ര്‍ ആ​ദ്യം ന​ല്‍​കി​യ​ത്. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം ഡെ​ങ്കി​പ്പ​നി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണി​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് തു​ള്ളി മ​രു​ന്ന് ക​ണ്ണി​ലൊ​ഴി​ച്ച​തോ​ടെ സു​ജ​യു​ടെ ബോ​ധം പോ​യി.

 

 

K-Rail Survey

സ്ഥി​തി മോ​ശ​മാ​യ​തോ​ടെ അ​വ​രെ ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വൃ​ക്ക​ക​ളു​ടെ​യും ക​ര​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യി മൂ​ന്നാ​ഴ്ച​യോ​ളം വെ​ന്‍റി​ലേ​റ്റ​റി​ല്‍ കി​ട​ന്നു.

അ​ണു​ബാ​ധ ത​ല​ച്ചോ​റി​ലേ​ക്കും പ​ട​രും എ​ന്ന​തി​നാ​ല്‍ ക​ണ്ണു​ക​ളും ഒ​പ്റ്റി​ക്ക​ല്‍ നെ​ര്‍​വും പൂ​ര്‍​ണ​മാ​യി ശ​സ്ത്ര​ക്രി​യ ചെ​യ്തു മാ​റ്റി. തു​ട​ര്‍​ച്ച​യാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്ഥി​തി മോ​ശ​മാ​യ​പ്പോ​ള്‍ സു​ജ​യ്ക്ക് അ​ന്ത്യ​കൂ​ദാ​ശ വ​രെ കൊ​ടു​ത്തു.

തു​ട​ര്‍​ച്ച​യാ​യി മ​രു​ന്നു ന​ല്‍​കി​യി​ട്ടും പ​നി വി​ട്ടു​മാ​റാ​താ​യി. അ​ന​ങ്ങാ​തെ​യു​ള്ള കി​ട​പ്പി​ല്‍ കാ​ല്‍ മു​ട്ടി​ന് താ​ഴേ​ക്കു​ള്ള ഭാ​ഗം ര​ക്ത​ചം​ക്ര​മ​ണ​മി​ല്ലാ​തെ പ​ഴു​ത്തു. ആ ​കാ​ല് നാ​ലു ത​വ​ണ ശ​സ്ത്ര​ക്രി​യ ചെ​യ്തു. ഡെ​ങ്കി​പ്പ​നി ഗു​രു​ത​ര​മാ​യി ഡെ​ങ്കി ഹെ​മ​റേ​ജ് ആ​യ​താ​യി​രു​ന്നു സു​ജ​യു​ടെ അ​സു​ഖം. ഒ​രി​ക്ക​ല്‍ മ​നോ​ഹ​ര​മാ​യ ക​ണ്ണു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സു​ജ​യ്ക്കി​ന്ന് ആ ​സ്ഥാ​ന​ത്ത് കൃ​ത്രി​മ ക​ണ്ണു​ക​ളാ​ണു​ള്ള​ത്.

ക​ണ്ണി​ല്ലെ​ന്ന തി​രി​ച്ച​റി​വ്

21 ദി​വ​സ​ത്തെ ഐ​സി​യു വാ​സ​ത്തി​നു​ശേ​ഷം 2022 ജൂ​ലൈ 27 ന് ​സു​ജ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് എ​ത്തി​യ ദി​വ​സ​മാ​യി​രു​ന്നു മ​ക​ള്‍ അ​മ​ല ഇ​ള​യ​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. നാ​ലു ദി​വ​സം ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ അ​മ​ല കു​ഞ്ഞി​നെ എ​ടു​ത്ത് അ​മ്മ​യു​ടെ മ​ടി​യി​ല്‍ വ​ച്ചു​കൊ​ടു​ത്തു.

പ​ക്ഷേ, കു​ഞ്ഞി​നെ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം സു​ജ​യ്ക്ക് അ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. ശ​സ്ത്ര​ക്രി​യ​യ്്ക്കു​ശേ​ഷം കാ​ലി​ലെ മു​റി​വ് വ​ച്ചു​കെ​ട്ടാ​നാ​യി വീ​ട്ടി​ലേ​ക്ക് വ​ന്ന ന​ഴ്‌​സ് മ​റ്റൊ​രു ക​ണ്ണു​വ​ച്ചാ​ല്‍ സു​ജ​യ്ക്ക് കാ​ഴ്ച ശ​ക്തി​കി​ട്ടി​ല്ലേ​യെ​ന്ന് മ​രു​മ​ക​നോ​ട് ചോ​ദി​ക്കു​ന്ന​ത് അ​വ​ര്‍ കേ​ട്ടു.

അ​മ്മ​യു​ടെ ക​ണ്ണു​ക​ള്‍​ക്കൊ​പ്പം ഒ​പ്റ്റി​ക്ക​ല്‍ നെ​ര്‍​വും ശ​സ്ത്ര​ക്രി​യ ചെ​യ്തു പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്തു​വെ​ന്ന് മ​രു​മ​ക​ന്‍ പ​റ​യു​ന്ന​ത് കേ​ട്ട​പ്പോ​ഴാ​ണ് ത​നി​ക്ക് ക​ണ്ണു​ക​ളി​ല്ലെ​ന്ന സ​ത്യം സു​ജ ആ​ദ്യ​മാ​യി
അ​റി​ഞ്ഞ​ത്. കാ​ഴ്ച​യി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ താ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യി സ്‌​നേ​ഹി​ച്ചി​രു​ന്ന​വ​രി​ല്‍ ചി​ല​ര്‍ ത​ന്നെ വി​ട്ടു​പോ​യെ​ന്ന് സു​ജ പ​റ​യു​ന്നു.

എ​ഴു​ത്തി​ന്‍റെ പ്ര​കാ​ശ​ത്തി​ല്‍

സു​ജ​യ്ക്ക് ചെ​റു​പ്പം മു​ത​ല്‍ എ​ഴു​ത്ത് ഇ​ഷ്ട​മാ​യി​രു​ന്നു. ജീ​വി​തം ഇ​രു​ട്ടി​ലാ​യെ​ങ്കി​ലും അ​വ​ര്‍ ത​ള​ര്‍​ന്നി​ല്ല. വി​ധി​യെ പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ടു. അ​തു​വ​രെ താ​ന്‍ ക​ണ്ട വ​ര്‍​ണ​ക്കാ​ഴ്ച​ക​ള്‍ അ​വ​ര്‍ മ​ന​സി​ലി​ട്ടു കു​ത്തി​ക്കു​റി​ച്ചു. അ​ത് മ​നോ​ഹ​ര​മാ​യ ക​ഥ​ക​ളാ​യി രൂ​പ​പ്പെ​ട്ടു.

മ​ന​സി​ല്‍ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന ക​ഥ​ക​ള്‍ സു​ജ പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​ത് മ​ക​ള്‍ അ​മ​ല​യോ സു​ഹൃ​ത്തു​ക്ക​ളോ എ​ഴു​തി​യെ​ടു​ക്കും. ഇ​ങ്ങ​നെ 2023 സെ​പ്റ്റം​ബ​റി​ല്‍ ആ​ദ്യ​മാ​യി ഓ​ല​ഞ്ഞാ​ലി​ക്കി​ളി എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​രം പു​റ​ത്തി​റ​ങ്ങി.

2025 ഫെ​ബ്രു​വ​രി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മി​ഴി ന​ന​യാ​തെ എ​ന്ന ആ​ത്മ​ക​ഥ​യ്ക്ക് അ​ഷി​താ സ്മാ​ര​ക പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ചെ​റു​ക​ഥാ സ​മാ​ഹാ​ര​മാ​യ നി​ലാ​ച്ചൂ​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ന​ക്ഷ​ത്ര​ങ്ങ​ളോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്ന പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് സു​ജ ഇ​പ്പോ​ള്‍. ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ളും ന​ര്‍​മ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് പ​ല​പ്പോ​ഴും ക​ഥ​ക​ളു​ടെ ഇ​തി​വൃ​ത്തം. സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളു​മാ​യി ലേ​ഖ​ന​ങ്ങ​ളും സു​ജ എ​ഴു​താ​റു​ണ്ട്.

ന​ക്ഷ​ത്ര​ങ്ങ​ളോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ എ​ന്ന പു​സ്ത​ക​ത്തി​ല്‍ പു​തി​യ അ​നു​ഭ​വ​ങ്ങ​ളും പു​തി​യ ലോ​ക​വു​മൊ​ക്കെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ഇ​രു​ട്ടി​ലും ഒ​രു​പാ​ടു മ​നോ​ഹ​ര​കാ​ഴ്ച​ക​ള്‍ താ​ന്‍ കാ​ണു​ന്നു​ണ്ടെ​ന്ന് സു​ജ പാ​റു​ക​ണ്ണി​ല്‍ പ​റ​യു​ന്നു.

 

K-Rail Survey

സു​മ​ന​സു​ക​ള്‍ ക​നി​യ​ണം

ജീ​വി​തം ഇ​രു​ട്ടി​ലാ​യ സു​ജ​യ്ക്ക് ബ​യോ​ണി​ക് ഐ (​ത​ല​ച്ചോ​റി​ല്‍ ചി​പ്പ് ഘ​ടി​പ്പി​ച്ച് കാ​ഴ്ച സാ​ധ്യ​മാ​ക്ക​ല്‍) ചെ​യ്താ​ല്‍ ഭാ​ഗി​ക​മാ​യി കാ​ഴ്ച കി​ട്ടും. പ​ക്ഷേ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മു​ള്ള ആ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് മൂ​ന്നു കോ​ടി രൂ​പ വേ​ണം. സു​മ​ന​സു​ക​ള്‍ ക​നി​ഞ്ഞാ​ലെ അ​ത് സാ​ധ്യ​മാ​കൂ.

മ​ക​ള്‍ അ​മ​ല, മ​രു​മ​ക​ന്‍ അ​നീ​ഷ് ജോ​ര്‍​ജ്, പേ​ര​ക്കു​ട്ടി​ക​ളാ​യ ഹേ​സേ​ല്‍ ജോ​ര്‍​ജ് അ​നീ​ഷ്, ക്രി​സാ​ന്‍റോ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ വെ​ളി​ച്ച​മാ​യി സു​ജ​യ്‌​ക്കൊ​പ്പം എ​പ്പോ​ഴു​മു​ണ്ട്.

ല​ക്ഷ്യം ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്

സം​സാ​ര​ത്തി​നി​ട​യി​ല്‍ സു​ജ പാ​റു​ക​ണ്ണി​ല്‍ ത​ന്‍റെ ചെ​റി​യ വ​ലി​യ മോ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു. ഒ​രു ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്. ര​ണ്ട് മി​നി​റ്റ് 54 സെ​ക്ക​ന്‍​ഡി​ല്‍ വി​വി​ധ വി​ദേ​ശ ഭാ​ഷ​ക​ളി​ലു​ള്ള 141 പു​സ്ത​ക​ങ്ങ​ളു​ടെ​യും അ​തി​ന്‍റെ എ​ഴു​ത്തു​കാ​രു​ടെ​യും പേ​രു​ക​ള്‍ പ​റ​ഞ്ഞ് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​നേ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സു​ജ ഇ​പ്പോ​ള്‍.

‘ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലു​മൊ​ന്നു ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. കു​റ​ഞ്ഞ പ​ക്ഷം ചി​രി​ക്കു​ക​യോ, കൈ​പി​ടി​ക്കു​ക​യോ ചെ​യ്യാം. ഏ​ത​വ​സ്ഥ​യി​ല്‍ ആ​യാ​ലും ചെ​യ്യാ​ന്‍ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക.

ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു ദുഃ​ഖി​ക്കു​ക​യോ വ​രാ​നു​ള്ള​തി​നെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​ലെ​ന്തു കാ​ര്യം. ഈ ​നി​മി​ഷം ജീ​വി​ക്കു​ക.'' സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ നി​റ​ചി​രി​യോ​ടെ സു​ജ പാ​റു​ക​ണ്ണി​ല്‍ പ​റ​ഞ്ഞു​നി​ര്‍​ത്തി.

Tags : STHREEDHANAM

Recent News

Corehub Up