Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimal Gold Pali

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള;ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ സംബന്ധിച്ച്‌ പ്ര​​​​ത്യേ​​​​ക സം​​​​ഘം ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

കേ​​​​സി​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​ർ തോ​​​​ന്നു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു​​​​ത​​​​ന്നെ എ​​​​തി​​​​രേ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തും മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​ണ്. ഇ​​​​ത് ശ​​​​രി​​​​യാ​​​​യി അ​​​​റി​​​​യാ​​​​ത്ത ആ​​​​ള​​​​ല്ല സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച്.

സിം​​​​ഗി​​​​ൾ ബെ​​​​ഞ്ച് പ​​​​രാ​​​​മ​​​​ർ​​​​ശം പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന് എ​​​​തി​​​​രേ​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്നു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ വ്യാ​​​​ഖ്യാ​​​​നി​​​​ക്കാം. എ​​​​ന്നാ​​​​ൽ, ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ പൂ​​​​ർ​​​​ണ സം​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​സ്ഐ​​​​ടി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് കോ​​​​ട​​​​തി കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​പ​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​തേ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം.

“നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം കാ​ട്ടി​യ കോ​പ്രാ​യ​ങ്ങ​ൾ അ​പ​ല​പ​നീ​യം”

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ അം​​​​ഗ​​​​ങ്ങ​​​​ൾ കാ​​​​ട്ടി​​​​യ​ത് കോ​പ്രാ​യ​ങ്ങ​ളാ​ണെ​ന്നും അ​ത്‌ അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​തി​​​നെ സ​​​​ഭ അ​​​​പ​​​​ല​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. സ​​​​ഭ​​​​യ്ക്ക​​​​ക​​​​ത്ത് ഒ​​​​രു​​​​കാ​​​​ല​​​​ത്തും ഇ​​​​ല്ലാ​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം കാ​​​​ട്ടി​​​​യ​​​​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala

അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ചവരെ ഒപ്പംനിര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം: വി.ഡി. സതീശന്‍

ഇ​ടു​ക്കി: അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍ണം ക​വ​ര്‍ച്ച ചെ​യ്ത് ജ​യി​ലി​ലാ​യ​വ​ര്‍ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ത്ത നാ​ണംകെ​ട്ട പാ​ര്‍ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍ഥം അ​ണ​ക്ക​ര​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍ഗ്ര​സ് കേ​ര​ള​ത്തി​ല്‍ ചെ​യ്ത​തു പോ​ലെ രാ​ജ്യ​ത്ത് ഏ​തെ​ങ്കി​ലും പാ​ര്‍ട്ടി ചെ​യ്തി​ട്ടു​ണ്ടോ. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പു​തി​യ പ​രാ​തി​യി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് സ്വീ​ക​രി​ക്കും. പീ​ഡ​ന​കേ​സ് പ്ര​തി​യെ​യും സ്വ​ര്‍ണം മോ​ഷ്ടി​ച്ച​വ​രെ​യും ഒ​പ്പം നി​ര്‍ത്തി​യാ​ണ് സി​പി​എം വ​ലി​യ വ​ര്‍ത്ത​മാ​നം പ​റ​യു​ന്ന​ത്.

ജ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും താ​ര​ത​മ്യം ചെ​യ്യും. ഗൗ​ര​വ​ക​ര​മാ​യ തെ​ളി​വു​ക​ള്‍ മു​ന്‍ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ക്കെ​തി​രേ കോ​ട​തി​ക്ക് മു​ന്നി​ലു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ര്‍ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച​ത്. പ​രാ​തി പോ​ലും ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് രാ​ഹു​ലി​നെ പാ​ര്‍ട്ടി​യി​ല്‍ നി​ന്നു സ​സ്‌​പെ​ന്‍ഡ് ചെ​യ്യാ​ന്‍ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ദ്യം ല​ഭി​ച്ച പ​രാ​തി​യു​ടെ കോ​പ്പി നേ​തൃ​ത്വ​ത്തി​ന് കി​ട്ടി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച കി​ട്ടി​യ പ​രാ​തി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഡി​ജി​പി​ക്ക് കൈ​മാ​റി. ഇ​തു​വ​രെ ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​യും സ്വീ​ക​രി​ക്കാ​ത്ത ന​ട​പ​ടി​യാ​ണി​ത്. പാ​ര്‍ട്ടി​ക്ക് ഒ​രു പോ​റ​ല്‍ പോ​ലും ഏ​ല്‍പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പാ​ര്‍ട്ടി​യെ ഞ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കും. പാ​ര്‍ട്ടി​ക്ക് ഒ​രു ക്ഷീ​ണ​വു​മി​ല്ല. പാ​ര്‍ട്ടി​യെ കു​റി​ച്ച് അ​ഭി​മാ​ന​മാ​ണു​ള്ള​ത്.

ശ​ബ​രി​മ​ല​യി​ലെ കൊ​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നും പോ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഈ ​വി​ഷ​യ​ത്തെ കു​റി​ച്ച് സി​പി​എം പ​റ​യു​ന്ന​ത്. എ​ത്ര​യോ സ്ത്രീ​ക​ളു​ടെ പ​രാ​തി​യാ​ണ് എ.​കെ.​ജി സെ​ന്‍റ​റി​ലെ അ​ല​മാ​ര​യി​ല്‍ പൊ​ടി​പി​ടി​ച്ചു കി​ട​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും കൊ​ല്ല​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രു​ടേ​തു​ള്‍പ്പെ​ടെ പ​രാ​തി​ക​ളു​ണ്ട്. പോലീ​സി​ന് കൊ​ടു​ക്കാ​ത്ത ആ ​പ​രാ​തി​ക​ളൊ​ക്കെ ഒ​ന്ന് പൊ​ടി​ത​ട്ടി​യെ​ടു​ക്ക്.

പീ​ഡ​ന കേ​സി​ലെ പ്ര​തി​ക​ളും അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍ണം മോ​ഷ്ടി​ച്ച​വ​രും സി​പി​എ​മ്മി​ന് ഒ​പ്പം നി​ല്‍ക്കു​ക​യാ​ണ്. അ​വ​ര്‍ക്കെ​തി​രേ ഒ​രു ന​ട​പ​ടി​യും ഇ​ല്ല. ഈ ​വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍ച്ച ആ​യാ​ലും കു​ഴ​പ്പ​മി​ല്ല. ജ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും താ​ര​ത​മ്യം ചെ​യ്യു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Kerala

രാഹുലും പത്മകുമാറും താരതമ്യം വേണ്ട: എം.വി. ഗോവിന്ദന്‍

കോ​​ഴി​​ക്കോ​​ട്: രാ​​ഹു​​ല്‍ മാ​​ങ്കൂ​​ട്ട​​ത്തി​​ലി​​നെ​​തി​​രാ​​യ ലൈം​​ഗി​​ക പീ​​ഡ​​ന​​ക്കേ​​സും സി​​പി​​എം നേ​​താ​​വ് പ​​ത്മ​​കു​​മാ​​റി​​നെ​​തി​​രാ​​യ ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കേ​​സും താ​​ര​​ത​​മ്യം ചെ​​യ്യേ​​ണ്ടെ​​ന്നും ര​​ണ്ടും ര​​ണ്ടാ​​ണെ​​ന്നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍. കാ​​ലി​​ക്ക​​ട്ട് പ്ര​​സ് ക്ല​​ബ്ബി​​ന്‍റെ മീ​​റ്റ് ദ ​​ലീ​​ഡ​​ര്‍ പ​​രി​​പാ​​ടി​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം.

പ​​ത്മ​​കു​​മാ​​ര്‍ എം​​എ​​ല്‍എ ഒ​​ന്നു​​മ​​ല്ല​​ല്ലോ? എ​​സ്‌​​ഐ​​ടി അ​​ന്വേ​​ഷ​​ണം പൂ​​ര്‍ത്തി​​യാ​​യ​​തി​​നു​​ശേ​​ഷം ന​​ട​​പ​​ടി പാ​​ര്‍ട്ടി ആ​​ലോ​​ചി​​ക്കും. പ​​ത്മ​​കു​​മാ​​റി​​നെ​​തി​​രാ​​യ കേ​​സി​​ല്‍ എ​​ന്തി​​നാ​​ണ് തി​​ര​​ക്കു കൂ​​ട്ടു​​ന്ന​​തെ​​ന്നും അ​​ദേ​​ഹം മാ​​ധ്യ​​മ പ്ര​​വ​​ര്‍ത്ത​​ക​​രോ​​ടു ചോ​​ദി​​ച്ചു.

രാ​​ഹു​​ല്‍ മാ​​ങ്കൂ​​ട്ട​​ത്തി​​ല്‍ എം​​എ​​ല്‍എ​​യെ കോ​​ണ്‍ഗ്ര​​സ് ഒ​​ളി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ണ്‍ഗ്ര​​സും മാ​​ധ്യ​​മ​​ങ്ങ​​ളും എ​​ല്ലാം ചേ​​ര്‍ന്ന് രാ​​ഹു​​ലി​​നു സം​​ര​​ക്ഷ​​ണം ഒ​​രു​​ക്കു​​ക​​യാ​​ണ്. പോ​​ലീ​​സി​​ന് അ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ല്‍ പ​​രി​​മി​​തി ഉ​​ണ്ട്. എ​​ങ്കി​​ലും ഉ​​ട​​ന്‍ അ​​റ​​സ്റ്റ് ചെ​​യ്യാ​​നാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​റ​​സ്റ്റ് ഒ​​രു കാ​​ര​​ണ​​ത്താ​​ലും വൈ​​കി​​ക്കു​​ന്ന സ്ഥി​​തി ഉ​​ണ്ടാ​​കി​​ല്ല.

ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള കേ​​സി​​ല്‍ എ​​സ്‌​​ഐ​​ടി അ​​റ​​സ്റ്റു ചെ​​യ്ത പ​​ത്മ​​കു​​മാ​​റി​​നെ പാ​​ര്‍ട്ടി ഒ​​രി​​ക്ക​​ലും സം​​ര​​ക്ഷി​​ക്കി​​ല്ല. എ​​സ്എ ടി ​​റി​​പ്പോ​​ര്‍ട്ട് ല​​ഭി​​ച്ചാ​​ലു​​ട​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ പാ​​ര്‍ട്ടി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ തി​​ടു​​ക്കം ആ​​വ​​ശ്യ​​മി​​ല്ല. ശ​​ബ​​രി​​മ​​ല​​യി​​ലെ ഒ​​രു ത​​രി സ്വ​​ര്‍ണം പോ​​ലും ന​​ഷ്ട​​പ്പെ​​ടാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ല എ​​ന്ന​​താ​​ണു പാ​​ര്‍ട്ടി നി​​ല​​പാ​​ട്. ശ​​ബ​​രി​​മ​​ല കേ​​സി​​ല്‍ ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ അ​​ന്വേ​​ഷ​​ണം മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​ത് കൊ​​ണ്ടാ​​ണ് കോ​​ണ്‍ഗ്ര​​സ് ഇ​​പ്പോ​​ള്‍ സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ടാ​​ത്ത​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ജ​​മാ​​അ​​ത്തെ ഇ​​സ്‌‌​​ലാ​​മി ഇ​​ങ്ങോ​​ട്ടു പി​​ന്തു​​ണ​​ച്ച​​തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​യ​​ല്ല.ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി​​യു​​മാ​​യി ഇ​​ട​​തു​​പ​​ക്ഷം ഒ​​രു കാ​​ല​​ത്തും ധാ​​ര​​ണ​​യു​​ണ്ടാ​​ക്കി​​യി​​ട്ടി​​ല്ല. ഓ​​രോ വാ​​ര്‍ഡി​​ലും ഓ​​രോ മു​​ന്ന​​ണി​​ക്ക് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന കാ​​ലം ജ​​മാ​​അ​​ത്തെ ഇ​​സ്‌‌​​ലാ​​മി​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി അ​​വ​​ര്‍ എ​​ല്‍ഡി​​എ​​ഫി​​നു വോ​​ട്ട് ചെ​​യ്യു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ല്‍ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ഇ​​ങ്ങോ​​ട്ടു പി​​ന്തു​​ണ ന​​ല്‍കു​​ന്ന​​തി​​നു പാ​​ര്‍ട്ടി​​ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഇ​​ല്ലെ​​ന്നു എം.​​വി. ഗോ​​വി​​ന്ദ​​ന്‍ പ​​റ​​ഞ്ഞു.

ഭൂ​​രി​​പ​​ക്ഷ വ​​ര്‍ഗീ​​യ​​ത​​യു​​മാ​​യും ന്യൂ​​ന​​പ​​ക്ഷ വ​​ര്‍ഗീ​​യ​​ത​​യു​​മാ​​യും ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നു ബ​​ന്ധ​​മി​​ല്ല. ജ​​മാ​​അ​​ത്തെ ഇ​​സ്‌‌​​ലാ​​മി​​യു​​ടെ​​യും എ​​സ്ഡി​​പി ഐ​​യു​​ടെ​​യും പി​​ന്തു​​ണ തേ​​ടു​​ക വ​​ഴി ന്യൂ​​ന​​പ​​ക്ഷ വ​​ര്‍ഗീ​​യ​​ത​​യെ കൂ​​ട്ടു​​പി​​ടി​​ക്കു​​ന്ന​​ത് യു​​ഡി​​എ​​ഫാ​​ണ്. വ​​ര്‍ഗീ​​യ​​ത​​യി​​ലേ​​ക്കാ​​ണു മു​​സ്‌​​ലിം ലീ​​ഗി​​ന്‍റെ​​യും കോ​​ണ്‍ഗ്ര​​സി​​ന്‍റെ​​യും പോ​​ക്കെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ന്‍ ആരോപിച്ചു.

ക​​ണ്ണൂ​​രും പി​​ടി​​ക്കു​​മെ​​ന്നു ഗോ​​വി​​ന്ദ​​ൻ

ഇ​​ത്ത​​വ​​ണ​​ത്തെ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു​​പ​​ക്ഷം എ​​ക്കാ​​ല​​ത്തേ​​ക്കാ​​ളും ശ​​ക്ത​​മാ​​യ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കും. ക​​ണ്ണൂ​​ര്‍ കോ​​ര്‍പ​​റേ​​ഷ​​നും എ​​ല്‍ഡി​​എ​​ഫ് പി​​ടി​​ക്കും. ഇ​​പ്പോ​​ള്‍ ക​​ണ്ണൂ​​ര്‍ കോ​​ര്‍പ​​റേ​​ഷ​​ന്‍ മാ​​ത്ര​​മാ​​ണു യു​​ഡി​​എ​​ഫ് ഭ​​രി​​ക്കു​​ന്ന​​ത്. കൊ​​ല്ലം കോ​​ര്‍പ​​റേ​​ഷ​​നി​​ല്‍ വ​​ന്‍ വി​​ജ​​യം നേ​​ടും.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലു​​മെ​​ല്ലാം വ​​ലി​​യ മു​​ന്നേ​​റ്റം ഇ​​ത്ത​​വ​​ണ ഉ​​ണ്ടാ​​കു​​മെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ന്‍ പ​​റ​​ഞ്ഞു. സി​​പി​​എം കോ​​ഴി​​ക്കോ​​ട് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം. ​​മെ​​ഹ​​ബൂ​​ബ്, കാ​​ലി​​ക്ക​​ട്ട് പ്ര​​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഇ.​​പി. മു​​ഹ​​മ്മ​​ദ്, സെ​​ക്ര​​ട്ട​​റി പി.​​കെ. സ​​ജി​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up