x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ഉ​ത്ത​ര​വാ​ദി​ത്വം: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: January 6, 2026 02:12 AM IST | Updated: January 6, 2026 02:12 AM IST

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: സ്വ​​​ർ​​​ണ​​​പ്പാ​​​ളി മോ​​​ഷ​​​ണ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നു​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. സ്വ​​​ർ​​​ണ​​​പ്പാ​​​ളി അ​​​ന്വേ​​​ഷ​​​ണം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യ​​​ത്തി​​​ൽ കെ.​​​പി. ശ​​​ങ്ക​​​ര​​​ദാ​​​സി​​​ന്‍റെ ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ട് സു​​​പ്രീം കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​ത് നൂ​​​റു​​​ശ​​​ത​​​മാ​​​നം ശ​​​രി​​​യാ​​​ണ്. കോ​​​ടാ​​​നു​​​കോ​​​ടി ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ വി​​​ഷ​​​മി​​​പ്പി​​​ച്ച​ സം​​​ഭ​​​വ​​​മാ​​​ണി​​​ത്. ഓ​​​രോ ദി​​​വ​​​സ​​​വും കൂ​​​ടു​​​തു​​​ൽ സ്വ​​​ർ​​​ണം പോ​​​യ​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലേ. ജ​​​യി​​​ലി​​​ൽ കി​​​ട​​ക്കു​​​ന്ന​​​വ​​​രെ​​​ല്ലാം സി​​​പി​​​എം നേ​​​താ​​​ക്ക​​​ള​​​ല്ലേ. പ​​​ത്തു വ​​​ർ​​​ഷം കേ​​​ര​​​ളം ഭ​​​രി​​​ച്ചു. മൂ​​​ന്ന് ത​​​വ​​​ണ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ നി​​​യ​​​മി​​​ച്ചു. അ​​​വ​​​രാ​​​ണ് ഇ​​​ന്ന് ജ​​​യി​​​ലി​​​ൽ കി​​​ട​​​ക്കു​​​ന്ന​​​ത്. അ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​ക്കും ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നും ഈ ​​​കാ​​​ര്യ​​​ത്തി​​​ൽ വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ട്.

ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഒ​​​ന്നും നി​​​റ​​​വേ​​​റ്റാ​​​തെ മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ട്ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തൊ​​​ക്കെ ജ​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യും.അ​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ സ്വ​​​ർ​​​ണം എ​​​വി​​​ടെ? തൊ​​​ണ്ടി​​​മു​​​ത​​​ൽ എ​​​വി​​​ടെ? ഒ​​​രു വി​​​ദേ​​​ശ വ്യ​​​വ​​​സാ​​​യി എ​​​ന്നോ​​​ട് പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ഞാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് മു​​​ന്നി​​​ൽ പ​​​റ​​​ഞ്ഞു. അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം എ​​​വി​​​ടം വ​​​രെ​​​യാ​​​യി.

അ​​​ന്വേ​​​ഷ​​​ണം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണം. വ​​​ൻ സ്രാ​​​വു​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സ​​​മ്മ​​​തി​​​ച്ചു​​​കൂ​​​ടാ. കു​​​റ്റം ചെ​​​യ്ത​​​വ​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യി​​​ട്ടു​​​ള്ള ക​​​വ​​​ചം തീ​​​ർ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​പ്പോ​​​ൾ. ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലേ​​​ക്ക് ര​​​ണ്ടു​​​പേ​​​രെ കൊ​​​ടു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ സി​​​പി​​​മ്മി​​​ന്‍റെ പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ ര​​​ണ്ടു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ കൊ​​​ടു​​​ത്തു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ത​​​ന്നെ എ​​​സ്ഐ​​​ടി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ങ്ങ​​​നെ​​​യൊ​​​ന്നും സ​​​ത്യം മൂ​​​ടി​​​വ​​​യ്ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. കു​​​റ്റ​​​ക്കാ​​​രെ നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ലെ​​​ത്തി​​​ക്കാ​​​ൻ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത പോ​​​രാ​​​ട്ട​​​വു​​​മാ​​​യി യു​​​ഡി​​​എ​​​ഫും കോ​​​ണ്‍​ഗ്ര​​​സും മു​​​ന്നോ​​​ട്ട് പോ​​​കു​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Tags : Ramesh Chennithala Chief Minister government sabarimala Gold theft Sabarimal Gold pali

Recent News

Corehub Up