District News
വടക്കാഞ്ചേരി: ഓട്ടുപാറ-വാഴാനി റോഡിൽ എങ്കക്കാട് പവർ ഹൗസിന് സമീപം നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വാഴാനി കാ ക്കിനിക്കാട് സ്വദേശി നെല്ലിചോട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് അപകടം.
വിദേശത്തായിരുന്ന അഖിൽ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അമിതവേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചതിനുശേഷം വൈദ്യുതിത്തൂണുകളും തകർത്തു. വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പ്രസന്ന (ശ്രുതി). രണ്ടു മക്കളുണ്ട്.
Kerala
കോഴിക്കോട്: തൊടുപുഴയില്‍ റോഡരികില്‍ മൂടാതെ കിടന്നിരുന്ന കുഴിയില്‍ വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേ കോഴിക്കോട് എരഞ്ഞിപ്പാലത്തും സമാന അപകടം.
സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണെങ്കിലും സ്കൂട്ടര്‍ യാത്രികനായ ഒളവണ്ണ സ്വദേശി നിസാര്‍ (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മലാപറമ്പ് - മാനാഞ്ചിറ റോഡില്‍ എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷനു സമീപമുള്ള ഓടയിലാണു നിസാര്‍ വീണത്. റോഡരികിലൂടെ സ്കൂട്ടറിൽ വരികയായിരുന്നു നിസാര്‍. തൊട്ടരികിലൂടെ വരികയായിരുന്ന കാര്‍ സമീപത്തേക്ക് അടുപ്പിച്ചതുകണ്ട് നിസാര്‍ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പെട്ടെന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര്‍ വീണത്.
ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുത്തിടെ നിര്‍മിച്ച ഓവുചാലിന്റെ അരിക് ഭിത്തികളില്‍ ഇരുമ്പുകമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കമ്പിയില്‍ ഇടിച്ച് കൈക്കാണു പരിക്കേറ്റത്.
നാട്ടുകാര്‍ ഓടിക്കൂടിയാണ് നിസാറിനെ ഓടയില്‍ നിന്നു പുറത്തെടുത്തത്. മലാപറമ്പ് -മാനാഞ്ചിറ റോഡില്‍ പുതുതായി നിര്‍മിച്ച ഓവുചാലില്‍ പലയിടത്തും സ്ലാബുകള്‍ ഇട്ട് മൂടിയിട്ടില്ല. അപകടം വായ് പിളര്‍ത്തി നില്ക്കുന്ന ഓവുചാലുകള്‍ക്കു സമീപം അപകട സൂചക ബോര്‍ഡുകളോ റിബണുകളോ സ്ഥാപിക്കാന്‍ കരാര്‍ കമ്പനി തയാറായിട്ടില്ല.
Kerala
തിരുവനന്തപുരം: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. മക്കളായ ഷംന (16), റംസാന (ഏഴ്) എന്നിവർക്ക് പരിക്കേറ്റു.
പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. ആനാട് താഴേ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
District News
തൃപ്പൂണിത്തുറ: വടക്കേക്കോട്ട-പേട്ട റോഡിൽ സ്വകാര്യ ബസ് തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ അതേ ബസിനടിയിൽപ്പെട്ട് മരിച്ചു. വെള്ളൂർ ഇറുമ്പയം പേങ്ങാട്ടിൽ വീട് പരേതനായ പി.എം. മാണിയുടെ (പുന്നോൻ മണി) മകൻ പി.എം. മനോജ് (37) ആണ് മരിച്ചത്.
പേട്ട പാലത്തിൽ ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു അപകടം. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ഗുരുദേവ് എന്ന ബസ് ആണ് ബൈക്കിൽ തട്ടിയത്. പാലത്തിന്റെ മധ്യഭാഗത്ത് വച്ച് ഒരു കാറിനെ മറികടക്കുന്നതിനിടെ ബസിന്റെ ടയർ, കാറിന് പിന്നിലൂടെ വരികയായിരുന്ന മനോജിന്റെ ബൈക്കിൽ തട്ടുകയായിരുന്നു. തുടർന്ന് ബസിനടയിലേക്ക് വീണ മനോജിന് ഗുരുതര പരിക്കേറ്റു.
ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് അതേ ബസിൽ തന്നെ മനോജിനെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ശാലിനി. മക്കൾ: അളകനന്ദ, ആയിത്.