Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Screening

ഐ​ഡി​എ​സ്എ​ഫ്എ​ഫ്കെ: 31 ചി​ത്ര​ങ്ങ​ൾ​ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി​യി​ല്ല; കേ​ന്ദ്ര​ന​ട​പ​ടി പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 18-ാമ​​​ത് രാ​​​ജ്യാ​​​ന്ത​​​ര ഡോ​​​ക്യു​​മെ​​​ന്‍റ​​​റി-​​​ഹ്ര​​​സ്വ​​​ചി​​​ത്ര​​​മേ​​​ള​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​നി​​​രു​​​ന്ന 31 ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ-​​​പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​യം പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​ൽ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം.

തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രം​​​ഗ​​​ത്തെ​​​ത്തി. തീ​​​രു​​​മാ​​​നം പു​​​നഃപ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി കേ​​​ന്ദ്ര വാ​​​ർ​​​ത്താ വി​​​ത​​​ര​​​ണ പ്ര​​​ക്ഷേ​​​പ​​​ണ മ​​​ന്ത്രാ​​​ല​​​ത്തി​​​ന് ക​​​ത്തു ന​​​ൽ​​​കി.

ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ 30 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ള​​​യി​​​ലേ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 18 ചി​​​ത്ര​​​ങ്ങ​​​ൾ, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ നോ​​​ണ്‍ ഫി​​​ക്‌ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഒ​​​ൻ​​​പ​​​ത് ചി​​​ത്ര​​​ങ്ങ​​​ൾ, ഫെ​​​സ്റ്റി​​​വ​​​ൽ വി​​​ന്നേ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ മൂ​​​ന്ന് ചി​​​ത്ര​​​ങ്ങ​​​ൾ, നേ​​​പ്പാ​​​ൾ പാ​​​ക്കേ​​​ജി​​​ലെ ഒ​​​രു ചി​​​ത്രം എ​​​ന്നി​​​ങ്ങ​​​നെ 31 ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി കി​​​ട്ടാ​​​തെ പോ​​​യ​​​ത്. ‘ഗ്ളോ​​​ബ് ’ എ​​​ന്ന മ​​​ല​​​യാ​​​ള ചി​​​ത്ര​​​വും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​തെ മേ​​​ള​​​ക​​​ളി​​​ൽ ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് പ്ര​​​ത്യേ​​​ക ഇ​​​ള​​​വ് ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി 347 ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക കേ​​​ന്ദ്ര​​​ത്തി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​മേ​​​യ​​​ങ്ങ​​​ളു​​​ടെ സം​​​ക്ഷി​​​പ്ത വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 40 ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ സി​​​നോ​​​പ്സി​​​സും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് 31 ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്രം അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​ത്. കേ​​​ന്ദ്ര ന​​​ട​​​പ​​​ടി​​​യെ സാം​​​സ്കാ​​​രി​​​ക സി​​​നി​​​മ മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് ശ​​​ക്ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. ന​​​ട​​​പ​​​ടി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യാ​​​ണ് മേ​​​ള​​​യി​​​ലേ​​​ക്ക് ചി​​​ത്ര​​​ങ്ങ​​​ൾ തെര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് മേ​​​ള​​​ക​​​ളു​​​ടെ ക്യൂ​​​റേ​​​റ്റോ​​​റി​​​യ​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ചി​​​ത്ര​​​ങ്ങ​​​ൾ ക​​​ണ്ട് സ്വ​​​ത​​​ന്ത്ര​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്താ​​​നും വി​​​മ​​​ർ​​​ശി​​​ക്കാ​​​നും അ​​​വ​​​സ​​​രം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക കാ​​​ര​​​ണ​​​ങ്ങ​​​ൾ കേ​​​ന്ദ്ര മ​​​ന്ത്രാ​​​ല​​​യം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​താ​​​ണ് നി​​​ല​​​വി​​​ലെ പ്ര​​​ധാ​​​ന വി​​​വ​​​രം. 2025ലെ ​​​ഐ​​​എ​​​ഫ്എ​​​ഫ്കെ​​​യി​​​ലും സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടായി​​​രു​​​ന്നു. അ​​​ന്ന് പ്ര​​​ദ​​​ർ​​​ശ​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട 19 ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ 13 എ​​​ണ്ണ​​​ത്തി​​​ന് പി​​​ന്നീ​​​ട് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Movies

കൊ​ടു​മ​ൺ പോ​റ്റി ഇ​നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലെ​വ​ൽ; ഭ്ര​മ​യു​ഗം ഓ​സ്ക​ർ അ​ക്കാ​ദ​മി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും

സം​സ്ഥാ​ന​പു​ര​സ്കാ​ര​ത്തി​ന്‍റെ നേ​ട്ട​ത്തി​ന് പി​ന്നാ​ലെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി സ്വ​ന്ത​മാ​ക്കി ഭ്ര​മ​യു​ഗം. ലോ​സാ​ഞ്ച​ൽ​സി​ലെ പ്ര​ശ​സ്ത​മാ​യ ഓ​സ്ക​ർ അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ന്‍റെ Where the Forest Meets the Sea എ​ന്ന ച​ല​ച്ചി​ത്ര വി​ഭാ​ഗ​ത്തി​ലാ​യി​രി​ക്കും ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.

ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച ഏ​ക ഇ​ന്ത്യ​ൻ സി​നി​മ എ​ന്ന ഖ്യാ​തി​യും ഇ​തോ​ടൊ​പ്പം ഭ്ര​മ​യു​ഗ​ത്തി​ന് സ്വ​ന്ത​മാ​ണ്.

നാ​ല് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം നേ​ടി​യ ഭ്ര​മ​യു​ഗം ടീ​മി​ന്‍റെ ഒ​രു വ​മ്പ​ൻ അ​പ്ഡേ​റ്റ് ഇ​ന്ന് രാ​ത്രി എ​ത്തു​മെ​ന്ന് നി​ർ​മാ​താ​വ് ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര​ൻ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ രാ​ഹു​ല്‍ സ​ദാ​ശി​വം അ​തി​ന് മ​റു​പ​ടി​യു​മാ​യി എ​ത്തി. ഇ​ത് ച​തി​യാ​ണെ​ന്നും രാ​ത്രി 10.30-ന് ​പു​റ​ത്തു​വി​ടാ​ൻ ഇ​രു​ന്ന കാ​ര്യ​മ​ല്ലേ സ​ർ എ​ന്നും പ​റ​ഞ്ഞു. ത​നി​ക്ക് അ​തു​വ​രെ കാ​ത്തി​രി​ക്കാ​നു​ള്ള ക്ഷ​മ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് നി​ർ​മാ​താ​വ് ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞ​ത്.

ഇ​രു​വ​രു​ടേ​യും എ​ക്സ് ത​ര്‍​ക്ക​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ​ട​ര്‍​ന്നു. ചി​ത്രം ക​ള​ര്‍ പ്രി​ന്‍റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്നും ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ അ​പ്ഡേ​റ്റാ​യി​രി​ക്കാം വ​രാ​ന്‍ പോ​കു​ന്ന​തെ​ന്നു​മൊ​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും കു​റി​ച്ചു.

ഒ​ടു​വി​ല്‍ ഓ​സ്ക​ർ അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ൽ സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന അ​പ്ഡേ​റ്റ് പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up