Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecurityGuard

ഫ്ലാ​റ്റി​ൽ തീ​പി​ടി​ത്തം; ലി​ഫ്റ്റി​ൽ കു​ടു​ങ്ങി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

മും​ബൈ: അ​ന്ധേ​രി വെ​സ്റ്റി​ലെ താ​മ​സ​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നി​ടെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ധ​ൻ​പ​ത് മ​ഹാ​തു​വാ​ണ് (56) മ​രി​ച്ച​ത്.  32 നി​ല​ക​ളു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ​തി​നേ​ഴാം നി​ല​യി​ലെ ഫ്ലാ​റ്റി​ലെ പൂ​ജാ​മു​റി​യി​ൽ ക​ത്തി​ച്ചു​വ​ച്ച നി​ല​വി​ള​ക്കി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തോ​ടെ താ​ഴേ​ക്കി​റ​ങ്ങാ​ൻ ശ്ര​മി​ച്ച ധ​ൻ​പ​ത് മ​ഹാ​തു ലി​ഫ്റ്റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വു​ക​യും പു​ക നി​റ​യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം, അ​പ​ക​ടം ന​ട​ന്ന ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന വ​യോ​ധി​ക​രാ​യ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ വീ​ട്ടു​ജോ​ലി​ക്കാ​ര​ന് സാ​ധി​ച്ചു. മും​ബൈ ന​ഗ​ര​ത്തി​ൽ കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ഒ​ട്ടേ​റെ​യി​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up