തീപിടിത്തമുണ്ടായ ഫ്ലാറ്റ്
മുംബൈ: അന്ധേരി വെസ്റ്റിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിനിടെ ലിഫ്റ്റിൽ കുടുങ്ങി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ജാർഖണ്ഡ് സ്വദേശി ധൻപത് മഹാതുവാണ് (56) മരിച്ചത്. 32 നിലകളുള്ള റെസിഡൻഷ്യൽ ടവറിലാണ് തീപിടിത്തമുണ്ടായത്.
പതിനേഴാം നിലയിലെ ഫ്ലാറ്റിലെ പൂജാമുറിയിൽ കത്തിച്ചുവച്ച നിലവിളക്കിൽ നിന്ന് തീ പടർന്നതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായതോടെ താഴേക്കിറങ്ങാൻ ശ്രമിച്ച ധൻപത് മഹാതു ലിഫ്റ്റിൽ കയറുകയായിരുന്നു. എന്നാൽ ലിഫ്റ്റ് പ്രവർത്തനരഹിതമാവുകയും പുക നിറയുകയായിരുന്നു. അദ്ദേഹത്തെ അബോധാവസ്ഥയിൽ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, അപകടം നടന്ന ഫ്ലാറ്റിലുണ്ടായിരുന്ന വയോധികരായ സുരക്ഷിതമായി പുറത്തെത്തിക്കാൻ വീട്ടുജോലിക്കാരന് സാധിച്ചു. മുംബൈ നഗരത്തിൽ കുറച്ചുദിവസങ്ങൾക്കിടെ ഒട്ടേറെയിടങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tags : Fire Flat SecurityGuard Elevator