കോഴിക്കോട്: 46-ാമത് സംസ്ഥാന അന്തര്‍ ജില്ലാ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് സെന്റ് ജോസഫ് ദേവഗിരി കോളജ് ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ മലപ്പുറത്തിനെ നേരിടും. 4.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കാസര്‍കോട് നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടുമായി ഏറ്റുമുട്ടും.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മലപ്പുറം തൃശൂരിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി. 18ന് രാവിലെ 8.30 ന് ലൂസേഴ്സ് ഫൈനല്‍ മത്സരവും വൈകീട്ട് 4.00ന് ഫൈനല്‍ മത്സരവും നടക്കും.