x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ര്‍ ഫു​ട്ബോ​ള്‍: സെ​മി ഫൈ​ന​ല്‍ ഇ​ന്ന്

വെബ് ഡെസ്ക്
Published: September 17, 2026 03:19 AM IST | Updated: September 17, 2026 03:19 AM IST

ദേവഗിരി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സബ്ജൂനിയര്‍ ഫുബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പാലക്കാടും കോഴിക്കോടും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്.

കോ​ഴി​ക്കോ​ട്: 46-ാമ​ത് സം​സ്ഥാ​ന അ​ന്ത​ര്‍ ജി​ല്ലാ സ​ബ്ജൂ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ ഷി​പ്പി​ലെ സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് സെ​ന്‍റ് ജോ​സ​ഫ് ദേ​വ​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ മ​ല​പ്പു​റ​ത്തി​നെ നേ​രി​ടും. 4.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കാ​സ​ര്‍​കോ​ട് നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ കോ​ഴി​ക്കോ​ടു​മാ​യി ഏ​റ്റു​മു​ട്ടും.

ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് മ​ല​പ്പു​റം തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു​ഗോ​ളു​ക​ള്‍​ക്ക് കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 18ന് ​രാ​വി​ലെ 8.30 ന് ​ലൂ​സേ​ഴ്‌​സ് ഫൈ​ന​ല്‍ മ​ത്സ​ര​വും വൈ​കീ​ട്ട് 4.00ന് ​ഫൈ​ന​ല്‍ മ​ത്സ​ര​വും ന​ട​ക്കും.

Tags : District News Nattuvishesham Sub-Junior Football Semi-finals

Recent News

Corehub Up