കേളകം: സീനിയർ ചേമ്പർ ഇന്റർനാഷണൽ കേളകം ലീജിയന്റെ നേതൃത്വത്തിൽ വനിതാ വിംഗിന്റെ രൂപീകരണവും ജനറൽ ബോഡി യോഗവും നടന്നു. കേളകം ജെ.കെ റസിഡൻസിയിൽ നടന്ന പരിപാടി നാഷണൽ കോ-ഓർഡിനേറ്റർ എം.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. കേളകം ലീജിയൻ പ്രസിഡന്റ് വർഗീസ് സോജൻ അധ്യക്ഷത വഹിച്ചു.
നാഷണൽ കോ-ഓർഡിനേറ്റർ കെ. മനോജ് കുമാർ മുഖ്യാതിഥിയായി. വനിതാ വിംഗിനായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസ് രഞ്ജിനി നയിച്ചു. മുരിങ്ങോടി ലീജിയൻ പ്രസിഡന്റ് കെ. മോഹനൻ, കേളകം ലീജിയൻ സെക്രട്ടറി എം.എ. ഷാജി, വനിതാ വിഭാഗം പ്രസിഡന്റ് ഷിജി സ്റ്റാനി, സെക്രട്ടറി ലിസി ഷാജി, ഐ.പി.പി. ഷാജി ജോൺ, മാന്തിയിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിരവധി പേർ പ്രതിജ്ഞയെടുത്ത് സീനിയർ ചേംബർ അംഗങ്ങളായി.