സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലാ ലീജിയന്റെ രൂപീകരണയോഗം നെടുങ്കണ്ടം ലീജിയന് പ്രസിഡന്റ് ഡോ. എം.ജെ. മാത്യു ഉദ്ഘാടനം ചെയ്യുന്നു. പ്രഫ. കെ.എം. മേരിക്കുട്ട
പാലാ: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോധികരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരികയും സാമൂഹികപ്രവര്‍ത്തന മേഖലകളില്‍ അവരെ സജീവരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് എസ്സിഐ നടത്തുന്നത്.
എസ്സിഐയുടെ പാലാ ലീജിയന്റെ രൂപീകരണ യോഗം സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നെടുങ്കണ്ടം ലീജിയന് പ്രസിഡന്റ് ഡോ. എം.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. സന്തോഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. സംഘാടകരായ പ്രഫ. കെ.എം. മേരിക്കുട്ടി, കെ.പി. വേണുഗോപാല്‍, എസ്.ഡി. സുരേഷ് ബാബു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സന്തോഷ് കെ. മണര്‍കാട്ട്, കെ.ആര്. മുരളീധരന് നായര്‍, ജോബ് അഞ്ചേരില്‍, സണ്ണി മാത്യു കുറിച്ചിയില്‍, കെ.ടി. മാത്യു, വി.സി. ജയിംസ്, രാജു എം. ജോസ് എന്നിവരെ ഉള്‍പ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
Tags : Senior Chamber International Nattuvishesham DistrictNews