x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ള​കം ലീ​ജി​യ​നി​ൽ വ​നി​താ വിം​ഗ് രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 4, 2026 01:17 AM IST | Updated: August 4, 2026 01:17 AM IST

കേ​ള​കം ലീ​ജി​യ​ൻ വ​നി​താ വിം​ഗ് രൂ​പീ​ക​ര​ണ​വും ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും എം.​ജെ. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കേ​ള​കം: സീ​നി​യ​ർ ചേ​മ്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ള​കം ലീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ വിം​ഗി​ന്‍റെ രൂ​പീ​ക​ര​ണ​വും ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ന​ട​ന്നു. കേ​ള​കം ജെ.​കെ റ​സി​ഡ​ൻ​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ജെ. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ള​കം ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് സോ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മ​നോ​ജ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. വ​നി​താ വിം​ഗി​നാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സ് ര​ഞ്ജി​നി ന​യി​ച്ചു. മു​രി​ങ്ങോ​ടി ലീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ, കേ​ള​കം ലീ​ജി​യ​ൻ സെ​ക്ര​ട്ട​റി എം.​എ. ഷാ​ജി, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഷി​ജി സ്റ്റാ​നി, സെ​ക്ര​ട്ട​റി ലി​സി ഷാ​ജി, ഐ.​പി.​പി. ഷാ​ജി ജോ​ൺ, മാ​ന്തി​യി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്ത് സീ​നി​യ​ർ ചേം​ബ​ർ അം​ഗ​ങ്ങ​ളാ​യി.

Tags : Nattuvishesham District News Senior Chamber International Kelakam

Recent News

Corehub Up