Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Separation

അ​ക​ല​മി​ല്ലാ​ത്ത ദൂ​ര​ങ്ങ​ൾ

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ആ ​വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ ജോ​ളി തീ​രു​മാ​നി​ച്ച​താ​ണ്.​എ​ന്തു വി​ല​കൊ​ടു​ത്തും കാ​ന​ഡ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്ത​ണം. എ​ങ്ങ​നെ​യും ത​ന്‍റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നെ കാ​ണ​ണം. സ്നേ​ഹം പ​ങ്കു​വ​യ്ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത്, അ​രി​കി​ലി​രു​ന്ന് ആ​വ​ശ്യ​മാ​യ ശു​ശ്രൂ​ഷ​ക​ൾ ന​ല്ക​ണം. കാ​ര​ണം, ഏ​റ്റ​വും മൂ​ത്ത ആ​ങ്ങ​ള അ​വ​ർ​ക്ക് അ​പ്പ​നു തു​ല്യ​മാ​യി​രു​ന്നു! സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ഇ​ള​യ​വ​ളാ​യ ത​ന്നെ, സ്വ​ന്തം മ​ക​ളെ​പ്പോ​ലെ സ്നേ​ഹി​ച്ച്, വ​ള​ർ​ച്ച​യു​ടെ വ​ഴി​ക​ളി​ൽ പ്ര​ചോ​ദി​പ്പി​ച്ച്, വാ​ക്കി​ലും ശീ​ല​ങ്ങ​ളി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​തൃ​ക ന​ൽ​കി, ത​ള​ർ​ന്ന കാ​ല​ങ്ങ​ളി​ൽ താ​ങ്ങാ​യി നി​ന്ന്, ഇ​ന്നാ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് വ​ള​രാ​ൻ കൂ​ടെ​നി​ന്ന് ക​രു​ത്തേ​കി, മ​റ്റാ​രേ​യും​കാ​ൾ ത​ന്‍റെ നൊ​ന്പ​ര​ങ്ങ​ൾ കേ​ട്ട് അ​പ്പ​നെ​പ്പോ​ലെ ആ​യി​രി​ക്കു​ന്ന ജ്യേ​ഷ്ഠ​ന്‍റെ അ​രി​കി​ലെ​ത്താ​ൻ ജോ​ളി​ക്ക് വെ​റും യാ​ത്രാ​ദൂ​രം​മാ​ത്ര​മേ ആ​വ​ശ്യ​മാ​യി വ​ന്നു​ള്ളൂ.

വീ​ട്ടു​കാ​ർ അ​തി​ശ​യി​ച്ചു​പോ​യി. ര​ണ്ടു ത​വ​ണ​യാ​യി അ​വ​ർ ആ​റേ​ഴു​മാ​സ​ക്കാ​ലം സ​ഹോ​ദ​ര​ന്‍റെ കൂ​ടെ വ​സി​ച്ചു. ബാ​ല്യ​കാ​ല ക​ഥ​ക​ൾ പ​റ​ഞ്ഞു. ഒ​രു​മി​ച്ചു വ​ള​ർ​ന്ന​തും വ​ള​ർ​ത്തി​യ​തു​മെ​ല്ലാം സ്നേ​ഹ​സ്മ​ര​ണ​ക​ളാ​യി ഇ​ന്നും കൂ​ടെ​യു​ണ്ട് എ​ന്ന കു​ഞ്ഞ​നു​ജ​ത്തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ, ആ ​മൂ​ത്ത ആ​ങ്ങ​ള​യ്ക്ക് വ​ലി​യ സ്നേ​ഹാ​നു​ഭ​വം ന​ല്കി.

കാ​ന​ഡ​യി​ലി​രു​ന്ന് പ്രാ​ർ​ത്ഥി​ച്ചാ​ൽ പോ​രാ​യി​രു​ന്നോ? എ​ന്നും ത​ന്നെ വീ​ഡി​യോ​കോ​ൾ വി​ളി​ക്കു​ന്ന​ത​ല്ലാ​യി​രു​ന്നോ, പി​ന്നെ​ന്തി​ന് ഇ​ത്ര​യും ക​ഷ്ട​പ്പെ​ട്ട്...? എ​ന്നെ​ല്ലാ​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്നേ​ഹി​ത​രു​ടെ​യു​മെ​ല്ലാം ചോ​ദ്യ​ങ്ങ​ൾ​ക്ക് ഹൃ​ദ​യം നി​റ​യെ ജോ​ളി​യാ​യി ജോ​ളി ന​ൽ​കി​യ മ​റു​പ​ടി ഒ​രു പു​ഞ്ചി​രി മാ​ത്ര​മാ​യി​രു​ന്നു!

കൂ​ട്ടു​കാ​രേ, ഇ​ത് എനിക്ക് അടുത്തറിയാവുന്ന ഒരു കാര്യമാണ്. ഇ​ക്കാ​ര്യം ഞാ​ൻ വീ​ണ്ടും ഓ​ർ​ക്കാ​ൻ കാ​ര​ണ​മു​ണ്ട്. ഈ​യ​ടു​ത്ത​കാ​ല​ത്ത് തു​ട​രെ തു​ട​രെ കേ​ൾ​ക്കു​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ൽ ബ​ന്ധ​ങ്ങ​ളി​ലെ അ​ക​ൽ​ച്ച​കൊ​ണ്ട്, പൊ​ട്ടി​ത്ത​ക​രു​ന്ന കു​ടും​ബ​ജീ​വി​ത ക​ഥ​ക​ളാ​ണ്. ശ​ത്രു​ത​യും പ​ക​യും വ​ള​ർ​ന്ന് ര​ക്ത​ബ​ന്ധ​ങ്ങ​ൾ​ക്കു വി​ല ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ്. മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്നു; ജീ​വ​ഹാ​നി വ​രു​ത്തു​ന്നു! മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളോ​ട് ക്രൂ​ര​മാ​യി പെ​രു​മാ​റു​ന്നു! സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ ശ​ത്രു​ക്ക​ളേ​ക്കാ​ൾ മോ​ശ​മാ​യി പ​ക​യു​ടെ തീ​യി​ൽ പ​ര​സ്പ​രം വെ​ന്തു​നീ​റു​ന്നു!

"അ​ക​ലെ​യാ​ണെ​ങ്കി​ലും ന​മ്മ​ൾ എ​പ്പോ​ഴും അ​ടു​ത്താ​ണ്'' എ​ന്നും ""അ​രി​കി​ൽ നീ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്നു ഞാ​ൻ ഒ​രൂ മാ​ത്ര വെ​റു​തെ നി​ന​ച്ചു​പോ​യി'' എ​ന്നു​മെ​ല്ലാം പ​റ​യു​ന്ന​തും പാ​ടു​ന്ന​തും ചി​ല ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളി​ൽ മാ​ത്ര​മ​ല്ല, മ​ക്ക​ളെ​യൊ​ക്കെ പ​ഠി​പ്പി​ച്ചു​വി​ട്ട് ഒ​റ്റ​യ്ക്കാ​യി വീ​ട്ടി​ൽ മൗ​ന​ത്തോ​ടു​മാ​ത്രം കു​ശു​ന്പു​കു​ത്തി​യി​രി​ക്കു​ന്ന പെ​റ്റ​മ്മ​മാ​രു​ടെ നൊ​ന്പ​ര​ക്കാ​റ്റി​ലും നെ​റ്റി​യി​ലെ വേ​ർ​പ്പി​നെ​പ്പോ​ലും ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന ജെ​ൻ​സി ത​ല​മു​റ അ​നാ​ഥ​മാ​ക്കു​ന്ന അ​ച്ഛ​ന്മാ​രു​ടെ നെ​ടു​വീ​ർ​പ്പു​ക​ളി​ലും ന​മു​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യും; ചെ​വി​യോ​ർ​ത്താ​ൽ മാ​ത്രം!

പ്രി​യ കൂ​ട്ടു​കാ​രേ, കാ​ന​ഡ​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ൽ​വ​ന്ന് സ​ഹോ​ദ​ര​നോ​ട് നേ​രി​ട്ടു സം​സാ​രി​ച്ച് സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന പെ​ങ്ങ​ളെ ന​മ്മ​ൾ ക​ണ്ടു. എ​ന്നാ​ൽ, ഈ ​ക​ത്ത് വാ​യി​ക്കു​ന്ന കൂ​ട്ടു​കാ​ർ, സ്വ​ന്തം വീ​ട്ടി​ലു​ള്ള ഓ​രോ​രു​ത്ത​രോ​ടും എ​ത്ര​മാ​ത്രം സം​സാ​രി​ക്കു​ന്നു​ണ്ട്! സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ മി​ണ്ടാ​നാ​ണോ, പ​ര​മാ​വ​ധി സം​സാ​രം ഒ​ഴി​വാ​ക്കി, സോ​ഷ്യ​ൽ മീ​ഡി​യ അ​ടി​മ​ത്ത​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​നാ​ണോ, കൂ​ട്ടു​കാ​ർ​ക്കി​ഷ്ടം?
സ്നേ​ഹം ന​മു​ക്കു സ്നേ​ഹ​ത്തോ​ടെ​ത​ന്നെ പ്ര​ക​ടി​പ്പി​ക്കാം. സ്നേ​ഹി​ക്കു​ന്ന​വ​ർ എ​ത്ര അ​ക​ലെ​യാ​ണെ​ങ്കി​ലും അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ൽ ദൂ​ര​മി​ല്ല! അ​ങ്ങ​നെ അ​ക​ല​മി​ല്ലാ​ത്ത, അ​ക​ല​മ​റി​യാ​ത്ത ദൂ​ര​ങ്ങ​ൾ ന​മു​ക്ക് എ​ത്ര ഹൃ​ദ​യ​ങ്ങ​ളോ​ടു​ണ്ട് എ​ന്ന​താ​ണ് ചി​ന്ത​നീ​യം!

ചി​ല​പ്പോ​ൾ ഒ​രേ വീ​ട്ടി​ലാ​ണ്, തൊ​ട്ട​ടു​ത്താ​ണ്, എ​ങ്കി​ലും, സ്നേ​ഹ​മി​ല്ലെ​ങ്കി​ൽ ഹൃ​ദ​യ​ങ്ങ​ൾ ത​മ്മി​ൽ വ​ലി​യ ദൂ​ര​മു​ണ്ടെ​ന്നു തോ​ന്നും! അ​തി​നാ​ൽ, ന​മു​ക്ക് ന​മ്മു​ടെ സ്നേ​ഹ​വും ക​രു​ണ​യും, ക​ട​പ്പാ​ടും ക​ട​മ​യു​മാ​ണെ​ങ്കി​ൽ അ​തു പ്ര​ക​ടി​പ്പി​ക്കു​ക​ത​ന്നെ വേ​ണം! ന​മു​ക്ക് അ​ല്പം​കൂ​ടി പ​ര​സ്പ​രം അ​ടു​പ്പ​മു​ള്ള​വ​രാ​കാം. അ​ക​ല​മി​ല്ലെ​ന്ന് അ​റി​യി​ക്കാം. അ​ത് സ്വ​ന്തം കൂ​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്കാം. അ​ടു​ത്താ​ണെ​ങ്കി​ലും അ​ക​ലെ​യാ​ണെ​ങ്കി​ലും ത​മ്മി​ൽ ത​മ്മി​ൽ ദൂ​ര​മി​ല്ലാ​ത്ത​വ​രാ​കാം...

സ്നേ​ഹാ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up