പരവൂര്‍: കേരള റെയില്‍വേ പോലീസിന്റെ ഓപ്പറേഷന് തൂഫാന് ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടത്തിയ പ്രത്യേക പരിശോധനയില്‍ ഏകദേശം 40 കിലോ കഞ്ചാവ്, എംഡിഎംഎ, കഞ്ചാവ് മിഠായി എന്നിവ പിടിച്ചെടുത്തു. ആകെ ഒമ്പത് എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ്പ്രതികളെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു.
ദിബ്രുഗഡ് എക്സ്പ്രസ്, കേരള എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവിടങ്ങളിലായിരുന്നു പ്രധാന പിടിച്ചെടുക്കലുകള്‍. പരിശോധനയില്‍ റെയില്‍വേ പോലീസ്, ആര്‍പിഎഫ്, ഡാന്‍സാഫ്, ഇന്റലിജന്‍സ് വിംഗ് എന്നിവര്‍ സംയുക്തമായി പങ്കെടുത്തു.