കായംകുളം: പുതുപ്പള്ളിയിൽ ഉത്സവസ്ഥലത്ത് പോലീസിനെ ആക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി പടിഞ്ഞാറ്റിൻകര കുടുംബ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് ശിവാലയം വീട്ടിൽ അഖിൽ സോമൻ ( 33 ), പുതുപ്പള്ളി വടക്ക് പടിഞ്ഞാറ്റതിൽ പ്രവീൺ കുമാർ(55), പുതുപ്പള്ളി വടക്ക് വലയിൽ തറയിൽ അഖിൽ രാജ് (30), പുതുപ്പള്ളി വടക്ക് അശ്വതി നിവാസിൽ സന്തോഷ് (45), കീരിക്കാട് മലമേൽഭാഗം തുരുത്തേൽ സുജിത് (32), പുതുപ്പള്ളി ഗീതാലയത്തിൽ സഞ്ജു കാർത്തിക് (21), പുതുപ്പള്ളി വടക്ക് പുത്തൻ വീട്ടിൽ അനിയൻ കുഞ്ഞ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ പുതുപ്പള്ളി പടിഞ്ഞാറ്റതിൽ കുടുംബക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽവച്ചായിരുന്നു ആക്രമണം. ക്ഷേത്രത്തിൽ പ്രശ്നമുണ്ടാക്കിയ യുവാവിനെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായവർ എല്ലാവരും ചേർന്ന് പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പടിഞ്ഞാറ്റതിൽ ക്ഷേത്രത്തിൽ നിയമാനസൃതമല്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിന് ക്ഷേത്രഭാരവാഹികൾക്കെതിരേയും മൈക്ക് ഓപ്പറേറ്റർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
Tags : Seven arrested nattuvishesham local news