Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shelter

നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​ര്‍: ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം കാ​​​​ര​​​​ണം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ള്‍​ക്കാ​​​​യി ഷെ​​​​ല്‍​ട്ട​​​​ര്‍ തു​​​​ട​​​​ങ്ങാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ട് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​ന്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി.

ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ള്‍ ഒ​​​​രു​​​​ക്കാ​​​​ന്‍ സ്ഥ​​​​ല​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള ത​​​​ദ്ദേ​​​​ശ ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ മ​​​​റ്റ് ഒ​​​​ന്നോ ര​​​​ണ്ടോ ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ചേ​​​​ര്‍​ന്ന് പൊ​​​​തു​​​​വാ​​​​യ ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, എ.​​​​കെ. പ്രീ​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

തെ​​​​രു​​​​വു​​​​നാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലെ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ന്‍ സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം. സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് അ​​​​ലം​​​​ഭാ​​​​വം പാ​​​​ടി​​​​ല്ല.

വീ​​​​ഴ്ച​ വ​​​​രു​​​​ത്തി​​​​യാ​​​​ല്‍ ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ കോ​​​​ട​​​​തി​​​യ​​​​ല​​​​ക്ഷ്യ പ​​​​രി​​​​ധി​​​​യി​​​​ല്‍ വ​​​​രും. പൊ​​​​തു​​​​സ്ഥാ​​​​പ​​​​ന പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് (​​​​എ​​​​ബി​​​​സി) വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​​​ളെ തി​​​​രി​​​​കെ വി​​​​ടാ​​​​തെ ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ളി​​​​ല്‍ത്ത​​​​ന്നെ പാ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം ഇ​​​​വ​​​​യെ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ തു​​​​റ​​​​ന്നു​​​​വി​​​​ട​​​​ണം. അ​​​​തേ​​​​ സ്ഥ​​​​ല​​​​ത്തു​​​ത​​​​ന്നെ തു​​​​റ​​​​ന്നു​​​​വി​​​​ടു​​​​ന്ന​​​​താ​​​​ണ് സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ല​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തി.

കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ല്‍ വ​​​​ന്ധ്യം​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ പി​​​​ടി​​​​കൂ​​​​ടി​​​​യ നാ​​​​യ്​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും അ​​​​വ​​​​യെ എ​​​​വി​​​​ടെ​​​​യാ​​​​ണു തു​​​​റ​​​​ന്നു​​​​വി​​​​ട്ട​​​​തെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

വ​​​​ന്ധ്യം​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ യോ​​​​ഗ്യ​​​​ത​​​​യും പി​​​​ന്തു​​​​ട​​​​രു​​​​ന്ന രീ​​​​തി​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. കേ​​​​സി​​​​ല്‍ കോ​​​​ട​​​​തി​​​​യെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഡ്വ. ശ്രു​​​​തി എ​​​​ന്‍. ഭ​​​​ട്ട്, അ​​​​ഡ്വ. പൂ​​​​ജ ഓ​​​​മ​​​​ന​​​​ക്കു​​​​ട്ട​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ച്ചു.

Latest News

Corehub Up