തകർച്ചയുടെ വക്കിലെത്തിയ അത്തിമണിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം.
വണ്ടിത്താവളം: അത്തിമണിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം അതീവ ഗുരുതരാവസ്ഥയിൽ. മേൽഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണ് ഇരുന്പുകന്പികൾ പുറത്തേക്കു തള്ളിയ നിലയിലാണ്. മഴസമയത്തെ ചോർച്ചയും യാത്രികർക്ക് അസൗകര്യമാകുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും സമീപവാസികൾ വിശ്രമിക്കാനെത്തുന്നതും ഇവിടെയാണ്. 25 വർഷം മുന്പാണ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചതെന്നു സമീപവാസികൾ ഓർക്കുന്നു. പൊളിച്ചുമാറ്റി പുതിയതു നിർമിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews shelter