Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sinner

Sports

സി​​ന്ന​​ര്‍, സ​​ബ​​ലെ​​ങ്ക ജേ​​താ​​ക്ക​​ള്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സ് ടെ​​ന്നീ​​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റും ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും ജേ​​താ​​ക്ക​​ള്‍.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 7-6 (8-6), 7-6 (7-4).

വ​​നി​​താ സിം​​ഗി​​ള്‍​സ് ഫൈ​​ന​​ലി​​ല്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യെ 3-6, 6-3, 7-6 (8-6)നു സ​​ബ​​ലെ​​ങ്ക കീ​​ഴ​​ട​​ക്കി.

Sports

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണിന് ഇ​​ന്നു തു​​ട​​ക്കം

മെ​​ൽ​​ബ​​ണ്‍: ഇ​​ന്ന് പു​​ല​​ർ​​ച്ചെ 5.30. ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ൽ തീ ​​പാ​​റും. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ സിം​​ഗി​​ൾ​​സ് താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ്, ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ സിം​​ഗി​​ൾ​​സ് താ​​രം ബ​​ലാ​​റു​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ല​​ങ്ക, അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ്, വീ​​ന​​സ് വില്യംസ്‌ തു​​ട​​ങ്ങി ക​​രു​​ത്ത​​ർ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന് ആ​​രം​​ഭം. ഈ ​​വ​​ർ​​ഷ​​ത്തെ ഗഗ്രാന്‍ഡ്‌ സ്ലാം ​​ടെ​​ന്നീ​​സ് സീ​​സ​​ണി​​നും ഇ​​തോ​​ടെ തു​​ട​​ക്ക​​മാ​​കും.

കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​ൻ യാ​​നി​​ക് സി​​ന്ന​​ർ, ഗ്രാന്‍ഡ്‌ സ്ലാം ​​നേ​​ടു​​ന്ന പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​നാ​​യി കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ്, 25-ാം ഗ്രാന്‍ഡ്‌ സ്ലാം ​​എ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം കു​​റി​​ക്കാ​​ൻ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച്. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ മെ​​ൽ​​ബ​​ണ്‍ പാ​​ർ​​ക്ക് സീ​​സ​​ണി​​ലെ വ​​ന്പ​​ൻ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കും അ​​ട്ടി​​മ​​റി​​ക​​ൾ​​ക്കും വേ​​ദി​​യാ​​കും. സോ​​ണി ലി​​വി​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ത​​ൽ​​സ​​മ​​യം കാ​​ണാം.

 ഹാ​​ട്രി​​ക്കി​​നാ​​യി സി​​ന്ന​​ർ

ജ​​ർ​​മ​​ൻ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വി​​നെ കീ​​ഴ​​ട​​ക്കി 2025 സീ​​സ​​ണി​​ൽ ത​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം കി​​രീ​​ടം നേ​​ടി​​യ ഇ​​റ്റ​​ലി​​യു​​ടെ യാ​​ന്നി​​ക് സി​​ന്ന​​ർ ഇ​​ത്ത​​വ​​ണ ഹാ​​ട്രി​​ക് നേ​​ട്ട​​മാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. 2024ൽ ​​സെ​​ർ​​ബി​​യ​​ൻ താ​​രം ജോ​​ക്കോ​​വി​​നെ വീ​​ഴ്ത്തി​​യാ​​ണ് ആ​​ദ്യകി​​രീ​​ടം നേ​​ടി​​യ​​ത്.

ഇ​​ത്ത​​വ​​ണ​​ത്തെ മ​​ത്സ​​ര​​ക്ര​​മം അ​​നു​​സ​​രി​​ച്ച് ഇ​​രു​​വ​​രും സെ​​മി​​ഫൈ​​ന​​ലി​​ൽ വ​​രെ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​മു​​ണ്ടാ​​കി​​ല്ല. ഹാ​​ർ​​ഡ് കോ​​ർ​​ട്ടി​​ൽ സ​​മ​​ഗ്രാ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന ഇ​​രു​​പ​​ത്തി​​നാ​​ലു​​കാ​​ര​​ൻ സി​​ന്ന​​റി​​ന്് മു​​ൻ​​തൂ​​ക്ക​​മു​​ണ്ട്. ഫ്ര​​ഞ്ച് താ​​രം ഹ്യൂ​​ഗോ ഗാ​​സ്റ്റോ​​ണ് സി​​ന്ന​​റി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലെ എ​​തി​​രാ​​ളി.

 

Sports

സിന്നര്‍ ചാമ്പ്യന്‍

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൻ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ഇ​റ്റ​ലി​യു​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം യാ​ന്നി​ക് സി​ന്ന​റി​ന്. ക​ന്നി വിം​ബി​ൾ​ഡ​ൻ കി​രീ​ട നേ​ട്ട​മാ​ണ് സി​ന്ന​ർ പേ​രി​ൽ കു​റി​ച്ച​ത്. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​പോ​രാ​ട്ട​ത്തി​ന് സ​മാ​ന​മാ​യി ഓ​ൾ ഇം​ഗ്ല​ണ്ട് ക്ല​ബ്ബി​ലെ സെ​ന്‍റ​ർ കോ​ർ​ട്ടി​ൽ സ്പെ​യി​ന്‍റെ ലോ​ക ര​ണ്ടാം ന​ന്പ​ർ താ​രം കാ​ർ​ലോ​സ് അ​ൽ​ക​രാ​സു​മാ​യു​ള്ള തീ​പാ​റും പോ​രാ​ട്ട​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ചു.


പി​ന്നി​ൽ​നി​ന്നും മു​ന്നേ​റി അ​ൽ​ക​രാ​സ് ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ യാ​ന്നി​ക് സി​ന്ന​ർ ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. 4-2ന് ​മു​ന്നി​ലെ​ത്തി​യ സി​ന്ന​ർ ര​ണ്ടാം സെ​റ്റ് 6-4ന് ​സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സെ​റ്റി​ൽ വീ​ണ്ടും അ​ൽ​ക​രാ​സ് പി​ടി​മു​റു​ക്കി. 3-2ന് ​മു​ന്നി​ൽ​നി​ന്ന അ​ൽ​ക​രാ​സി​നെ ശ​ക്താ​മ​യ തി​രി​ച്ച​ടി​യു​മാ​യി നേ​രി​ട്ട സി​ന്ന​ർ 6-4ന് ​മൂ​ന്നാം സെ​റ്റ് സ്വ​ന്ത​മാ​ക്കി ആ​ധി​പ​ത്യം പു​ല​ർ​ത്തി. നാ​ലാം സെ​റ്റി​ൽ വീ​ണ്ടും സി​ന്ന​ർ മു​ന്നി​ലെ​ത്തി. 5-4ന് ​വെ​ല്ലു​വി​ളി​യു​യ​ർ​ന്ന സെ​റ്റ് 6-4ന് ​സ്വ​ന്ത​മാ​ക്കി സി​ന്ന​ർ വിം​ബി​ൾ​ഡ​ൻ കി​രീ​ടം ചൂ​ടി. സ്കോ​ർ: 4-6, 6-4, 6-4, 6-4.


നി​ല​വി​ലെ ചാ​ന്പ്യ​നാ​യ അ​ൽ​ക​രാ​സ് ഹാ​ട്രി​ക് കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ​പ്പോ​ൾ യാ​ന്നി​ക് സി​ന്ന​ർ ആ​ദ്യ കി​രീ​ട​മു​യ​ർ​ത്താ​നി​റ​ങ്ങി. ഏ​ഴ് ത​വ​ണ ചാ​ന്പ്യ​നാ​യ നൊ​വാ​ക് ജോ​കോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു സി​ന്ന​റു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. സ​മി​യി​ൽ ടൈ​ല​ർ ഫ്രി​റ്റ്സി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പി​ച്ചാ​ണ് അ​ൽ​ക​രാ​സ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഗ്രാ​ൻ​സ് ലാം ​ഫൈ​ന​ലി​ലാ​ണ് സി​ന്ന​റും അ​ൽ​ക​രാ​സും നേ​ർ​ക്കു​നേ​ർ വ​ന്ന​ത്. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​പോ​രാ​ട്ട​ത്തി​ലെ തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടാ​ൻ കൂ​ടി​യാ​ണ് സി​ന്ന​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ ആ​ദ്യ ര​ണ്ട് സെ​റ്റ് നേ​ടി​യി​ട്ടും അ​ൽ​ക​രാ​സി​ന്‍റെ ചെ​റു​ത്തു​നി​ൽ​പ്പി​നു മു​ന്നി​ൽ ഇ​റ്റാ​ലി​യ​ൻ താ​ര​ത്തി​ന് അ​തി​ജീ​വി​ക്കാ​നാ​യി​രു​ന്നി​ല്ല.


പ്ര​ധാ​ന ഫൈ​ന​ലു​ക​ളി​ൽ തോ​റ്റി​ട്ടി​ല്ലെ​ന്ന അ​ൽ​ക​രാ​സി​ന്‍റെ മി​ക​വ് വെ​ല്ലു​വി​ളി​യാ​യി. പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ങ്ങ​ളി​ൽ അ​ൽ​ക​രാ​സ് എ​ട്ട് വി​ജ​യ​ങ്ങ​ളു​മാ​യി മു​ന്നി​ൽ നി​ന്ന​പ്പോ​ൾ സി​ന്ന​റി​ന് നാ​ലു ജ​യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ൽ​ക​രാ​സി​നെ​തി​രേ സി​ന്ന​ർ അ​വ​സാ​നം ജ​യി​ച്ച​ത് ര​ണ്ട് വ​ർ​ഷം മു​ന്പും. എ​ന്നാ​ൽ പു​ൽ​ക്കോ​ർ​ട്ടി​ൽ അ​വ​സാ​നം ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ ജ​യം സി​ന്ന​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു.

Latest News

Corehub Up