Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six People

Idukki

ക​ഞ്ചാ​വു​മാ​യി അ​ച്ഛ​നും മ​ക​നും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ അ​റ​സ്റ്റി​ൽ

രാ​ജാ​ക്കാ​ട്: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​ക്കാ​ട് ടൗ​ണി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലും വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ലു​മാ​യി 61 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. രാ​ജാ​ക്കാ​ട് ബ​സ്‌ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തുനി​ന്ന് 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മു​ക്കു​ടി സി​റ്റി​യി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ ബി​ജു മാ​ത്യു(55), മ​ക​ൻ അ​ല​ൻ ബി​ജു (23) എ​ന്നി​വ​രെ​യാ​ണ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് വി​റ്റ രാ​ജ​ക്കാ​ട് ക​ടു​വാ​കു​ഴി​യി​ൽ റോ​ബി​ൻ റെ​ജി (27)യെ 30 ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. ബീഹാ​റി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ റോ​ബി​ൻ ര​ണ്ടു മാ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടെനി​ന്നു ക​ട​ത്തിക്കൊണ്ടു​വ​ന്ന ക​ഞ്ചാ​വ് പ​ല​ർ​ക്കാ​യി വി​ൽ​പ​ന ന​ട​ത്തുകയായിരുന്നു.

പ​ഴ​യ​വി​ടു​തി, മു​ക്കു​ടി​പ്പാ​ലം കു​രി​ശു​പാ​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റു ഗ്രാം ​ക​ഞ്ചാ​വും ബീ​ഡി​ക​ളു​മാ​യി കൈ​ത്തു​ങ്ക​ൽ ഷാ​ൻ രാ​ജീ​വ് (22), ക​ണ്ട​ത്തി​ൽ ഷെ​ബി​ൻ (26), ക​യ്യാ​നി​ക്ക​ൽ സ​ഞ്ജീ​വ് ജോ​ബി (21) എ​ന്നി​വ​രെ​യും പി​ടി​കൂ​ടി. ഏ​ല​ക്കാ​ട്ടി​ൽ ഒ​ത്തുകൂ​ടി ക​ഞ്ചാ​വ് വ​ലി​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

റെ​യ്ഡി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഷ​നേ​ജ്, പ്രി​വ​ന്‍റീവ് ഓ​ഫീസ​ർ​മാ​രാ​യ വി.​ജെ. ജോ​ഷി, എം.​ആ​ർ. ര​തീ​ഷ്കു​മാ​ർ, കെ. ​രാ​ധ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ടി​ൽ​സ് ജോ​സ​ഫ്, ജി. ​രേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up