മെൽബൺ: സിറിയയിൽനിന്ന് ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയ ഐഎസ് ബന്ധമുള്ള രണ്ടു സ്ത്രീകൾക്കെതിരേ അടിമത്തക്കുറ്റം ചുമത്തി.
കൗസർ അഹമ്മദ് (54), ഇവരുടെ മകൾ സൈനബ് അഹമ്മദ് (31) എന്നിവർ സിറിയയിൽവച്ച് ഒരു സ്ത്രീയെ അടിമവേലയ്ക്ക് ഉപയോഗിച്ചിരുന്നതായാണു കണ്ടെത്തിയത്. മ
നുഷ്യരാശിക്കെതിരായ കുറ്റങ്ങളാണ് ഇവർ നേരിടുന്നത്. കുറ്റം തെളിഞ്ഞാൽ 25 വർഷം തടവുശിക്ഷ ലഭിക്കാം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാൻ 2014ൽ സിറിയയിൽ പോയ ഇവർ അടക്കം നാലു സ്ത്രീകളും ഒന്പതു കുട്ടികളുമാണ് വ്യാഴാഴ്ച ഓസ്ട്രേലിയയിൽ മടങ്ങിയെത്തിയത്.
തിരിച്ചുവരുന്നവർ അറസ്റ്റും അന്വേഷണവും നേരിടേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പു നല്കിയിരുന്നു. മടങ്ങിയെത്തിയ ജനായി സഫർ എന്ന മുപ്പത്തിരണ്ടുകാരിയെയും ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരേ ഭീകരവാദ കുറ്റങ്ങൾ ചുമത്തി.