x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

45 കി​ലോയുടെ ഭീമൻ വാ​ഴ​ക്കു​ല​യു​മാ​യി ഐ​സ​ക്


Published: March 12, 2026 05:09 AM IST | Updated: March 12, 2026 05:09 AM IST

മൂ​ന്നി​ല​വ്: ഭീ​മ​ൻ വാ​ഴ​ക്കു​ല​യു​മാ​യി റി​ട്ട​യേ​ർ​ഡ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഇ​രു​മാ​പ്ര പൊ​ട്ട​മു​ണ്ട​യ്ക്ക​ൽ പി.​എ. ഐ​സ​ക്കാ​ണ് സ്വ​ന്തം പു​ര​യി​ട​ത്തി​ലെ കൃ​ഷി​യി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ച​ത്. ഏ​ക​ദേ​ശം അ​ഞ്ച​ര​യ​ടി പൊ​ക്കം വ​രു​ന്ന 45 കി​ലോ ഭാ​ര​മു​ള്ള റോ​ബ​സ്റ്റ വാ​ഴ​ക്കു​ല​യാ​ണ് ഐ​സ​ക്കി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് വി​ള​വെ​ടു​ത്ത​ത്.

33 വ​ർ​ഷം ക​സ്റ്റം​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഐ​സ​ക്. അ​ക്കാ​ല​ത്തും കൃ​ഷി​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ന് ഐ​സ​ക് കു​റ​വു​വ​രു​ത്തി​യി​രു​ന്നി​ല്ല. ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം കൂ​ടു​ത​ൽ സ​മ​യ​വും കൃ​ഷി​യി​ട​ത്തി​ലാ​ണ്. മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​മാ​പ്ര​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് കൃ​ഷി​യ​ധി​ക​വും.

കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ളും മ​റ്റും മൂ​ന്നി​ല​വ് കൃ​ഷി​ഭ​വ​നി​ൽ​നി​ന്നു ല​ഭി​ക്കും. എ​ന്തു സ​ഹാ​യ​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ​നാ​യി കൃ​ഷി ഓ​ഫീ​സ​റു​ണ്ടെ​ന്നും ഐ​സ​ക് പ​റ​യു​ന്നു. ഭാ​ര്യ റേ​യ്ച്ച​ലും കൃ​ഷി​യി​ട​ത്തി​ൽ സ​ഹാ​യ​മാ​യി ഐ​സ​ക്കി​നൊ​പ്പ​മു​ണ്ട്. റി​ട്ട​യ​ർ​മെ​ന്‍റി​നു​ശേ​ഷം പൂ​ർ​ണ​മാ​യും ക​ർ​ഷ​ക​നാ​യ​തി​നു പി​ന്നി​ൽ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ലൈ​ഫ് എ​ൻ​ജോ​യ് ചെ​യ്യാം എ​ന്ന ല​ക്ഷ്യ​മാ​ണെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം.

Tags : nattu visheshsam 45-kilogram Slavery

Recent News

Corehub Up