Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snehabhavanam

Pathanamthitta

382-ാമ​ത് സ്നേ​ഹ​ഭ​വ​നം സ​മ്മാ​നി​ച്ചു

പ​ത്ത​നം​തി​ട്ട: സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ഭ​വ​ന​ര​ഹി​ത​രാ​യ വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന 382-ാമ​ത് സ്നേ​ഹ​ഭ​വ​നം അ​ടൂ​ർ ആ​ന​ന്ദ​പ്പ​ള്ളി പു​ത്ത​ൻ​ച​ന്ത ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ ഉ​ഷ​യ്ക്കും മ​ക​ൾ​ക്കും അ​മേ​രി​ക്ക​യി​ലെ സ​ന​ന്‍റാ​നി​യോ സെ​ൻ​റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. ‌

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ​ള്ളി വി​കാ​രി ഫാ. ​സു​നോ​ജ് ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.

വി​വി​ധ ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന ഉ​ഷ​യും മ​ക​ൾ ര​ഞ്ജി​മ​യും സ്വ​ന്ത​മാ​യ ഒ​രു ഭ​വ​നം നി​ർ​മി​ക്കാ​നാ​യി യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ലാ​തെ ദു​രി​ത ജീ​വി​തം അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട ഡോ. ​സു​നി​ൽ ഇ​വ​ർ​ക്കാ​യി പ​ള്ളി​യി​ലെ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ തു​ക ഉ​പ​യോ​ഗ​ച്ച് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ന​ൽ​കു​മാ​ർ, മു​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​പ്സ​ര സ​ന​ൽ, ഡോ. ​സ​ന്തോ​ഷ് ബാ​ബു, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, ബെ​ന്നി കോ​യി​ക്ക​ലേ​ത്ത്, അ​നി​താ രാ​ജ​ൻ, ആ​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up