x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​ഭ​വ​നം മാ​തൃ​ദി​ന സ​മ്മാ​ന​മാ​യി‌ സ്നേ​ഹ​ഭ​വ​നം മാ​തൃ​ദി​ന സ​മ്മാ​ന​മാ​യി‌ ബി​ന്ദു മ​ധു​വി​നും​കു​ട്ടി​ക​ൾ​ക്കും


Published: May 12, 2026 01:11 AM IST | Updated: May 12, 2026 01:11 AM IST

പ​ത്ത​നം​തി​ട്ട:  സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക നാ​രീ​ശ​ക്തി ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു ന​ൽ​കു​ന്ന 377 - മ​ത് സ്നേ​ഹ​ഭ​വ​നം കു​മാ​രി മാ​ത്യു​വി​ന്‍റെ സ​ഹാ​യ​ത്താ​ൽ പു​ല്ലാ​ട് കു​റ​വ​ൻ​കു​ഴി തോ​ട്ടു​ങ്ക​ൽ വി​ധ​വ​യും ബ​ധി​ര​യു​മാ​യ ബി​ന്ദു മ​ധു​വി​നും കു​ടും​ബ​ത്തി​നു​മാ​യി സ​മ്മാ​നി​ച്ചു.

 വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും നി​യു​ക്ത എം​എ​ൽ​എ അ​ബി​ൻ വ​ർ​ക്കി നി​ർ​വ​ഹി​ച്ചു. കേ​ൾ​വി പ​രി​മി​തി​യു​ള്ള ബി​ന്ദു ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ര​ണ്ട് കു​ട്ടി​ക​ളു​മാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഇ​ടി​ഞ്ഞു വീ​ണ ഒ​രു വീ​ട്ടി​ൽ ആ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​റ്റി​ലും മ​ഴ​യി​ലും ടാ​ർ​പോ​ളി​ൻ​കൊ​ണ്ട് മൂ​ടി​യ ത​ക​ർ​ന്ന വീ​ട്ടി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ഴു​ക​യും എ​ല്ലാം ന​ഷ്ട​പ്പെ​ടു​ക​യും ആ​യി​രു​ന്നു. 

എ​ന്തു ചെ​യ്യ​ണം എ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ന്നി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി ഡോ. ​സു​നി​ൽ ഇ​വ​ർ​ക്കാ​യി കു​മാ​രി മാ​ത്യു ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ച് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ലാ​ൽ, പി. ​ബി. തു​ള​സീ​ധ​ര​ൻ നാ​യ​ർ, പ്ര​ദീ​പ് നാ​യ​ർ, ടൈ​റ്റ​സ് എ​ൽ​ദോ എ​ന്നി​വ​ർ  പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Snehabhavanam Bindu Madhu

Recent News

Corehub Up