വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ കായിക സംഘടനയായ എംഡി സ്ട്രൈക്കേഴ്സ് സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന "ക്യാപിറ്റൽ കപ്പ് 2026 സോക്കർ ടൂർണമെന്റ്' ഇന്ന് മേരിലാൻഡിലെ ഫ്രെഡറിക് നഗരത്തിലുള്ള ഒഥല്ലോ റീജിയണൽ പാർക്കിൽ നടക്കും.
അമേരിക്കൻ മലയാളി ഫുട്ബോൾ ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന ഈ ടൂർണമെന്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. 40+ വിഭാഗത്തിൽ നടക്കുന്ന ഈ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, കായികമത്സരത്തിനപ്പുറം മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ആഘോഷിക്കുന്ന വേദിയാകും.
കുടുംബസമേതം പങ്കെടുക്കാവുന്ന ഈ ദിനാഘോഷത്തിൽ ഫുട്ബോളിനൊപ്പം കലാപരിപാടികളും സമൂഹസംഗമവും ഉണ്ടായിരിക്കും. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസതാരവും മുൻ നായകനുമായ ഐ.എം. വിജയൻ ആണ് ടൂർണമെന്റിന്റെ മുഖ്യാതിഥി.
അമേരിക്കൻ മലയാളി സമൂഹത്തിലെ കായിക - സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സംഘാടകർ എല്ലാ കായികപ്രേമികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി അറിയിച്ചു.
പരിപാടി വിവരങ്ങൾ: തീയതി: മേയ് 23, 2026, വേദി: Othello Regional Park, Frederick, Maryland, വിഭാഗം: 40+ Soccer Tournament, മുഖ്യാതിഥി: I.M. Vijayan.