x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കേ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സോ​ക്ക​ർ ലീ​ഗ്: വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ക്കം

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: July 28, 2026 03:22 PM IST | Updated: July 28, 2026 03:22 PM IST

പരിപാടിയിൽ നിന്ന്

എ​ൽ​ക്രി​ഡ്ജ് (മേ​രി​ലാ​ൻ​ഡ്): വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ഫു​ട്ബോ​ൾ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യ അ​ഞ്ചാം എ​ഡി​ഷ​ൻ വി.​പി. സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെന്‍റിന് (NAMSL 2026) തു​ട​ക്ക​മാ​കു​ന്നു.

ഓ​ഗ​സ്റ്റ് ഒന്ന്, രണ്ട് തീ​യ​തി​ക​ളി​ൽ മേ​രി​ലാ​ൻ​ഡി​ലെ എ​ൽ​ക്രി​ഡ്ജി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ട്രോ​യ് പാ​ർ​ക്കി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ന​റു​ക്കെ​ടു​പ്പും പ്ര​സ് മീ​റ്റും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി.

നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​യി​ക​പ്രേ​മി​ക​ളും ലീ​ഗ് പ്ര​തി​നി​ധി​ക​ളും നേ​രി​ട്ടും വി​ർ​ച്വ​ലാ​യും പ​ങ്കെ​ടു​ത്ത ച​ട​ങ്ങോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യ​ത്.

 

K-Rail Survey

കൊ​ളം​ബി​യ സെന്‍റ​ർ ഫോ​ർ ഇം​പ്ലാ​ന്‍റ്സ് ആ​ൻ​ഡ് പീ​രി​യോ​ഡോ​ന്‍റി​ക്സി​ലെ ഡോ. ​സ​ഞ്ജു ജോ​സ​ഫാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ. പ്ര​തി​ഭ​യും കാ​യി​ക​ക്ഷ​മ​ത​യും പ​ര​സ്പ​ര സ്നേ​ഹ​വും കോ​ർ​ത്തി​ണ​ക്കു​ന്ന ഈ ​സോ​ക്ക​ർ മാ​മാ​ങ്ക​ത്തി​ലേ​ക്ക് ക​ളി​ക്കാ​രെ​യും കാ​യി​ക​പ്രേ​മി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

പ്ര​സ് മീ​റ്റി​ന്‍റെ​യും ടൂ​ർ​ണ​മെ​ന്‍റിന്‍റെ​യും വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച സ്പോ​ൺ​സ​ർ​മാ​ർ, ലീ​ഗ് പ്ര​തി​നി​ധി​ക​ൾ, വോ​ള​ന്‍റി​യ​ർ​മാ​ർ, മീ​ഡി​യ ടീം ​എ​ന്നി​വ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ആ​ശി​ഷ് തെ​ക്കേ​ടം (സെ​ക്ര​ട്ട​റി), ജോ​ർ​ജ് ചെ​റൂ​ശേ​രി (വൈ​സ് പ്ര​സി​ഡ​ന്റ്) എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

മ​ത്സ​ര​ക്ര​മ​വും ന​റു​ക്കെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​തോ​ടെ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​ത്തി​ൽ ട്രോ​യ് പാ​ർ​ക്കി​ൽ വീ​റും വാ​ശി​യും നി​റ​ഞ്ഞ പോ​രാ​ട്ട​ങ്ങ​ൾ​ക്കും സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ​ക്കു​മാ​ണ് മേ​രി​ലാ​ൻ​ഡ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്.

Tags : VP Sathyan Soccer Tournament Maryland

Recent News

Corehub Up