Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Indian Cinema

കാ​റ്റി​ൽ ഇ​ളം​കാ​റ്റി​ൽ ഒ​ഴു​കി​വ​രും ഗാ​നം...​പി. സു​ശീ​ല തൊ​ണ്ണൂ​റ്റി ഒ​ന്നി​ന്‍റെ നി​റ​വി​ല്‍  

പ​ളു​ങ്ക് വീ​ഴു​ന്ന ശ​ബ്‌​ദ​മാ​ണ് പി. ​സു​ശീ​ല​യു​ടേ​തെ​ന്നു പ​റ​ഞ്ഞ​ത് സാ​ക്ഷാ​ല്‍ ജി. ​ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​റാ​ണ്. സ​ത്യ​മാ​ണ​ത്. പ​ളു​ങ്കു​മ​ണി​ക​ള്‍ ചി​ത​റി​വീ​ഴു​ന്ന എ​ത്ര​യെ​ത്ര ഗാ​ന​ങ്ങ​ളാ​ണ് പി. ​സു​ശീ​ല മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ചി​ട്ടു​ള്ള​ത്. പൂ​ന്തേ​ന​രു​വി..., ഏ​ഴു സു​ന്ദ​ര രാ​ത്രി​ക​ള്‍..., രാ​ജ​ശി​ല്പി...., പ്രി​യ​ത​മാ...., കാ​റ്റി​ല്‍ ഇ​ളം കാ​റ്റി​ല്‍... ക​റു​ത്ത ച​ക്ര​വാ​ള മ​തി​ലു​ക​ള്‍ ചൂ​ഴും.... ന​ക്ഷ​ത്ര കി​ന്ന​ര​ന്മാ​ര്‍ വി​രു​ന്നു​വ​ന്നു... അ​ങ്ങ​നെ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ള്‍.

പ​ന്ത്ര​ണ്ട് ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ നാ​ല്പ​തി​നാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​ട്ടു​ണ്ട് പി. ​സു​ശീ​ല. ഗി​ന്ന​സ് ലോ​ക റെ​ക്കോ​ര്‍​ഡ് ജേ​താ​വാ​യ ഈ ​ഗാ​യി​ക മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ​ത് അ​ഞ്ച് ത​വ​ണ​യാ​ണ്. ദേ​ശീ​യ പു​ര​സ്കാ​രം ആ​ദ്യ​മാ​യി ല​ഭി​ച്ച ഇ​ന്ത്യ​ന്‍ ഗാ​യി​ക കൂ​ടി​യാ​ണ് പി. ​സു​ശീ​ല (1969 ല്‍ ​ഉ​യ​ര്‍​ന്ത മ​നി​ത​ന്‍ എ​ന്ന സി​നി​മ​യി​ലെ നാ​ളൈ ഇ​ന്ത നേ​രം പാ​ര്‍​ത്ത്... എ​ന്ന ഗാ​ന​ത്തി​ന്).

പു​റ​മേ​യ്ക്ക് അ​ല്പം ഗൗ​ര​വ​മൊ​ക്കെ തോ​ന്നു​മെ​ങ്കി​ലും ആ​ര്‍​ദ്ര​മാ​യൊ​രു ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് പി. ​സു​ശീ​ല. എ​സ്. ജാ​ന​കി​യു​ടെ നി​ഷ്ക​ള​ങ്ക​ത​യും പൊ​ട്ടി​ച്ചി​രി​യും പ​ല​ര്‍​ക്കു​മ​റി​യാം. സു​ശീ​ലാ​മ്മ അ​ല്പം അ​ക​ന്നു നി​ല്ക്കു​ന്ന പ്ര​കൃ​ത​ക്കാ​രി​യാ​ണെ​ന്ന് പ​ല​രും ധ​രി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളെ​പ്പോ​ലെ നി​ഷ്ക​ള​ങ്ക​യും അ​തീ​വ കാ​രു​ണ്യ​വും സ്നേ​ഹ​വും നി​റ​ഞ്ഞ ഹൃ​ദ​യ​ത്തി​ന്‍റെ ഉ​ട​മ​യു​മാ​ണ് പി. ​സു​ശീ​ല​യെ​ന്നും ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​ള്‍ ഡോ. ​ശ്രീ​ലേ​ഖ പ​റ​യു​ന്നു. ചെ​റി​യ കാ​ര്യ​ത്തി​നു​പോ​ലും പൊ​ട്ടി​ച്ചി​രി​ക്കു​ന്ന പ്ര​കൃ​ത​വു​മു​ണ്ട് സു​ശീ​ലാ​മ്മ​യ്ക്ക്. മ​ല​യാ​ള​ത്തി​ന്‍റെ അ​ന​ശ്വ​ര​ഗാ​യ​ക​ന്‍ ക​മു​ക​റ പു​രു​ഷോ​ത്ത​മ​നു​മാ​യി ന​ല്ല ആ​ത്മ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു സു​ശീ​ല​യ്ക്ക്. പ​ട്ടു​തൂ​വാ​ല എ​ന്ന ചി​ത്ര​ത്തി​ല്‍ ക​മു​ക​റ​യും സു​ശീ​ല​യും പാ​ടി​യ ആ​കാ​ശ പൊ​യ്ക​യി​ലു​ണ്ടൊ​രു പൊ​ന്നും തോ​ണി... ഇ​ന്നും ആ​രാ​ധ​ക​ര്‍ നെ​ഞ്ചേ​റ്റു​ന്ന ഗാ​ന​മാ​ണ്.

‘പ​ട്ടു​തൂ​വാ​ല​യി​ലെ’ ത​ന്നെ പൊ​ട്ടി​ക്ക​ര​യി​പ്പി​ക്കാ​ന്‍ മാ​ത്ര​മെ​നി​ക്കൊ​രു... എ​ന്ന ഗാ​ന​വും പ്ര​ശ​സ്ത​മാ​ണ്. പ​റ​ന്നു പ​റ​ന്നു.. (ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം) ത​ങ്ക​ത്തേ​രി​ല്‍ എ​ഴു​ന്ന​ള്ളു​ന്നൊ​രു... (ക​ളി​യോ​ടം) തു​ട​ങ്ങി ഒ​രു​പി​ടി ന​ല്ല ഗാ​ന​ങ്ങ​ള്‍ ക​മു​ക​റ​യ്ക്കൊ​പ്പം സു​ശീ​ല പാ​ടി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ൽ സം​ഗീ​ത​വി​ഭാ​ഗം മു​ന്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ഇ​പ്പോ​ള്‍ ത​മി​ഴ്നാ​ട് നൂ​റു​ല്‍ ഇ​സ്ലാം കോ​ള​ജ് സം​ഗീ​ത വി​ഭാ​ഗം വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ശ്രീ​ലേ​ഖ​യെ കേ​ള്‍​ക്കാം...

‘തി​രു​വ​ന​ന്ത​പു​ര​ത്ത് ക​മു​ക​റ ഫൗ​ണ്ടേ​ഷ​ന്‍റെ അ​വാ​ര്‍​ഡ് ച​ട​ങ്ങി​നു വ​ന്ന​പ്പോ​ഴെ​ല്ലാം ഞ​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ സു​ശീ​ലാ​മ്മ വ​ന്നി​ട്ടു​ണ്ട്. ഫൗ​ണ്ടേ​ഷ​ന്‍റെ ച​ട​ങ്ങു​ക​ള്‍​ക്കു മാ​ത്ര​മ​ല്ല, തി​രു​വ​ന​ന്ത​പു​ര​ത്ത് മ​റ്റ് ച​ട​ങ്ങു​ക​ള്‍​ക്കു വ​രു​മ്പോ​ഴും വീ​ട്ടി​ല്‍ വ​രു​ന്ന പ​തി​വു​ണ്ട്. അ​ച്ഛ​നോ​ടു​ള്ള സ്നേ​ഹ​വും അ​ടു​പ്പ​വും അ​മ്മ​യോ​ടും ഞ​ങ്ങ​ള്‍ മ​ക്ക​ളോ​ടും സു​ശീ​ലാ​മ്മ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഞ​ങ്ങ​ളോ​ടെ​ന്ന​ല്ല എ​ല്ലാ​വ​രോ​ടും വ​ലി​യ സ്നേ​ഹ​മാ​ണ്. സു​ശീ​ലാ​മ്മ​യു​ടെ ദാ​ന​ശീ​ല​വും വാ​ക്കു​ക​ള്‍​കൊ​ണ്ടു പ​റ​യാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്. സാ​യി​ബാ​ബ​യു​ടെ പേ​രി​ല്‍ സു​ശീ​ല​മ്മ​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റു​ണ്ട്. അ​തു​വ​ഴി വ​ലി​യ സേ​വ​ന​ങ്ങ​ള്‍ സു​ശീ​ലാ​മ്മ ചെ​യ്യു​ന്നു​ണ്ട്. ത​നി​ക്കു​ള്ള​തെ​ന്തും മ​റ്റു​ള്ള​വ​ര്‍​ക്കു ന​ല്കാ​നു​ള്ള ഒ​രു മ​ന​സും അ​വ​ര്‍​ക്കു​ണ്ട്.

എ​ന്‍റെ ഒ​ര​നു​ഭ​വം പ​റ​യാം. തി​രു​വ​ന​ന്ത​പു​ര​ത്ത് സു​ശീ​ലാ​മ്മ വ​രു​മ്പോ​ള്‍ ഞാ​നാ​ണ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​മ്മ​യെ സ്വീ​ക​രി​ക്കു​ന്ന​തും മ​ട​ങ്ങാ​ന്‍ നേ​രം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തും. കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് സു​ശീ​ലാ​മ്മ തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ണ്‍​സ​ണ്‍ മാ​സ്റ്റ​ര്‍ പ​ങ്കെ​ടു​ത്ത ഒ​രു ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു സു​ശീ​ലാ​മ്മ​യെ ഹോ​ട്ട​ലി​ലേ​ക്ക് കാ​റി​ല്‍ കൊ​ണ്ടു പോ​കു​ന്ന വേ​ള​യി​ൽ സു​ശീ​ലാ​മ്മ ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന മാ​ല ഞാ​ന്‍ ശ്ര​ദ്ധി​ച്ചു. പൊ​തു​വേ ഭം​ഗി​യാ​യി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന പ്ര​കൃ​ത​മു​ണ്ട് അ​മ്മ​യ്ക്ക്.

പ​ല വ​ര്‍​ണ​ങ്ങ​ളി​ലെ ക​ല്ലു​ക​ള്‍ പ​തി​ച്ച മാ​ല സു​ശീ​ലാ​മ്മ​യ്ക്ക് ന​ന്നാ​യി ഇ​ണ​ങ്ങു​ന്നു​വെ​ന്നും മാ​ല വ​ള​രെ മ​നോ​ഹ​ര​മാ​ണെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞു. സു​ശീ​ലാ​മ്മ ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. ‘ചെ​ന്നൈ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നു വാ​ങ്ങി​യ മാ​ല​യാ​ണ്. നാ​ലാ​യി​രം രൂ​പ​യാ​ണ്. വ​ള​രെ ഇ​ഷ്‌​ട​പ്പെ​ട്ട​തു​കൊ​ണ്ട് ഉ​ട​നെ വാ​ങ്ങി​യ​താ​ണ്’. അ​ടു​ത്ത ദി​വ​സം എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സു​ശീ​ലാ​മ്മ​യെ എ​ത്തി​ച്ച​ശേ​ഷം ഞാ​ന്‍ ജോ​ലി ചെ​യ്യു​ന്ന എ​ന്‍ എ​സ് എ​സ് കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി. ഞാ​ന്‍ കോ​ള​ജി​ല്‍ എ​ത്തി​യ സ​മ​യം എ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സു​ശീ​ലാ​മ്മ വി​ളി​ച്ചു. കാ​റി​ന്‍റെ ഡാ​ഷ്ബോ​ര്‍​ഡി​ല്‍ ഒ​രു സാ​ധ​നം വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് എ​നി​ക്കാ​ണെ​ന്നും സു​ശീ​ലാ​മ്മ പ​റ​ഞ്ഞു. ഞാ​ന്‍ പോ​യി നോ​ക്കു​മ്പോ​ള്‍ ഡാ​ഷ്ബോ​ര്‍​ഡി​ല്‍ ത​ലേ​ദി​വ​സം ഞാ​ന്‍ ന​ല്ല​തെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ക​ല്ലു​വ​ച്ച മാ​ല ക​ണ്ടു.

എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വ​ച്ച് സു​ശീ​ലാ​മ്മ​യു​ടെ ബാ​ഗും മ​റ്റും കൊ​ണ്ടു​പോ​കാ​നാ​യി ട്രോ​ളി എ​ടു​ക്കാ​ന്‍ പോ​യ സ​മ​യ​ത്ത് ആ​വാം അ​മ്മ മാ​ല എ​നി​ക്കാ​യി മാ​റ്റി​വ​ച്ച​ത്. നേ​രി​ട്ടു ത​ന്നാ​ല്‍ ഞാ​ന്‍ വാ​ങ്ങി​ല്ല എ​ന്ന് ക​രു​തി​യാ​വും കാ​റി​ല്‍​നി​ന്ന് ഞാ​ന്‍ ഇ​റ​ങ്ങി​യ സ​മ​യം നോ​ക്കി ഡാ​ഷ് ബോ​ര്‍​ഡി​ല്‍ മാ​ല വ​ച്ച​ത്. ഇ​നി എ​നി​ക്കൊ​രു സ​ര്‍​പ്രൈ​സ് ന​ല്‍​കാ​ന്‍ ആ​യി​ട്ടാ​ണോ എ​ന്നും അ​റി​യി​ല്ല. ഈ ​സം​ഭ​വം എ​ന്നെ വ​ല്ലാ​തെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. സ​ങ്ക​ട​വും സ​ന്തോ​ഷ​വും എ​ല്ലാം​കൂ​ടി ക​ല​ര്‍​ന്ന ഒ​ര​നു​ഭ​വം. സു​ശീ​ലാ​മ്മ​യു​മാ​യി വ​ലി​യ അ​ടു​പ്പ​മു​ള്ള സ​ഹാ​യി സ​ര​സ്വ​തി എ​ന്നോ​ട് അ​മ്മ​യു​ടെ മ​ഹാ​മ​ന​സ്ക​ത​യെ​ക്കു റി​ച്ച് പ​ല അ​നു​ഭ​വ​ങ്ങ​ളും പ​റ​ഞ്ഞി​ട്ടു​ണ്ട്.

2001ല്‍ ​ക​മു​ക​റ ഫൗ​ണ്ടേ​ഷ​ന്‍ മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള ക​മു​ക​റ പു​ര​സ്കാ​രം പി. ​സു​ശീ​ല​യ്ക്ക് ന​ല്കി​യി​രു​ന്നു. 2019ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ക​മു​ക​റ ഫൗ​ണ്ടേ​ഷ​ന്‍റെ പു​ര​സ്കാ​രം ഗാ​യി​ക സു​ജാ​ത​യ്ക്കു സ​മ്മാ​നി​ക്കാ​ന്‍ സു​ശീ​ലാ​മ്മ ഒ​ടു​വി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് ഇ​തു​വ​രെ വ​രാ​ന്‍ പ​ല​വി​ധ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും സാ​ധി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up