നയൻതാര ടോക്സിക് ട്രെയിലർ ലോഞ്ചിൽ
പ്രമോഷൻ വേദികളിൽ നിന്നും പതിവായി വിട്ടുനിൽക്കുന്ന താരമാണ് നയൻതാര. തന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെ പ്രമോഷനുകൾക്ക് താരം എത്തിയിട്ടില്ല. എന്നാൽ ഗീതു മോഹൻദാസ് ചിത്രം ടോക്സിക്കിന്റെ ട്രെയിലർ ലോഞ്ചിന് നയൻ എത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി.
പതിവില്ലാതെ പ്രൊമോഷൻ പരിപാടിക്ക് വരാൻ കാരണം എന്താണെന്ന ചോദ്യത്തിന് നയൻതാര നൽകിയ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
യാഷ് വിളിച്ചതുകൊണ്ടാണ് താൻ വന്നത് എന്നായിരുന്നു നയൻതാരയുടെ മറുപടി. യാഷിന്റെ ഒരു കോൾ മാത്രമായിരുന്നു ഈ പരിപാടിക്ക് താൻ എത്താനുള്ള കാരണമെന്നും താരം വ്യക്തമാക്കി.
നയൻതാരയുടെ വാക്കുകൾ
ടോക്സിക്കിനെക്കുറിച്ച് ഗീതു സംസാരിച്ചപ്പോൾ ഞാൻ 'ഇല്ല' എന്നാണ് ആദ്യം പറഞ്ഞത്. ഉടൻതന്നെ ഒരു മില്യൺ ചോദ്യങ്ങളാണ് ഗീതു ചോദിച്ചത്. അപ്പോൾ കഥ കേൾക്കാം എന്നല്ലാതെ മറ്റൊരു മറുപടി എനിക്ക് ഇല്ലായിരുന്നു.
കഥ കേട്ടു, ഞാൻ ഈ സിനിമയുടെ ഭാഗമായി. ഗീതുവും ഞാനും ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, 20 വർഷങ്ങൾക്ക് മുൻപാണെന്നാണ് എന്റെ ഓർമ. പക്ഷേ ഗീതു എന്ന സംവിധായിക ആ സിനിമയിലെ ഓരോ താരത്തിനും, എപ്പോഴാണോ ഗീതുവിനെ വേണ്ടിവന്നത്, അപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നു. ഓരോ നടിയെയും നടനെയും ഗീതു അത്രയും ശ്രദ്ധയും സ്നേഹവും നൽകി ചേർത്തുപിടിച്ചു.
ഷൂട്ടിങ്ങിനിടയിൽ ഗീതു അനുഭവിച്ച ബുദ്ധിമുട്ടുകൾ ഏറെയുള്ള സമയത്തുപോലും അവൾ അവളുടെ ഏറ്റവും മികച്ചത് ചെയ്തു. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത സമയങ്ങളിൽ പോലും ഞാൻ ഓക്കെയാണ് എന്നു പറഞ്ഞു ചിരിച്ചു, എല്ലാവർക്കും സ്നേഹം തന്നു. അതെ, ഞാൻ അത് വീണ്ടും പറയുന്നു, ഞങ്ങൾ എല്ലാവരും നിന്നെ സ്നേഹിക്കുന്നു, ഗീതു.
Tags : Nayanthara Toxic Trailer Toxic Yash Nayanthara Toxic Movie Toxic Trailer Geetu Mohandas Toxic Fairytale For Grown Ups Malayalam Cinema South Indian Cinema