ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഇരട്ട വേഷത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് യാഷ് ടോക്സിക്കിൽ എത്തുന്നത്.
രായ എന്ന കഥാപാത്രമായും രായയുടെ മകന്റെ വേഷത്തിലും യാഷ് സിനിമയിൽ ഉണ്ട് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
കിയാര അദ്വാനി, നയൻതാര, താരാ സുതാരിയ, ഹിമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിങ്ങനെ അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാകും സിനിമയിൽ എന്നും സൂചനകളുണ്ട്.
മലയാളിയായ സുദേവ് നായരും പ്രധാന വേഷത്തിലുണ്ട്. ഗീതു മോഹൻദാസും യാഷും ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. കന്നഡയിലും ഇംഗ്ലീഷിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഓഗസ്റ്റ് 26ന് റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരണം പൂർത്തിയാക്കുന്ന ടോക്സിക്, മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിലാകും പ്രദർശനത്തിനെത്തുക. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം.
സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷന് കൊറിയോഗ്രഫി നിർവഹിക്കുന്നത്.
Tags : Toxic Trailer Yash Geetu Mohandas Nayanthara Toxic Movie Toxic Trailer Toxic Fairytale For Grown Ups Malayalam Cinema South Indian Cinema