Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spark

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും ശ​മ്പ​ളം ഇ​നി സ്പാ​ർ​ക്കി​ലൂ​ടെ; പു​തി​യ സം​വി​ധാ​നം ജ​നു​വ​രി മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​വി​ത​ര​ണ​ത്തി​ൽ പു​തി​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഇ​നി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ മാ​തൃ​ക​യി​ൽ സ്പാ​ർ​ക്ക് വ​ഴി ശ​മ്പ​ളം ല​ഭി​ക്കു​ക. സ്പീ​ക്ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രും പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. 

2027 ജ​നു​വ​രി മു​ത​ൽ പ​രി​ഷ്കാ​രം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു​സം​ബ​ന്ധി​ച്ച് ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ശ​മ്പ​ള​വി​ത​ര​ണ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പു​തി​യ സം​വി​ധാ​ന​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഭ​ര​ണ​നേ​തൃ​ത്വം മു​ത​ൽ നി​യ​മ​സ​ഭ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ വ​രെ​യു​ള്ള​വ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​വും ഒ​രേ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ലാ​കും.

നി​ല​വി​ൽ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, അ​ല​വ​ൻ​സു​ക​ൾ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ഓ​ൺ​ലൈ​നാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നും പ്രോ​സ​സ് ചെ​യ്യു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് സ്പാ​ർ​ക്ക്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്കാ​ണ് ഇ​നി ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

Latest News

Corehub Up