Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Consideration

Pathanamthitta

ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന റാ​ന്നി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണം: പ​ഴ​കു​ളം മ​ധു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ റാ​ന്നി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് നി​യു​ക്ത എം​എ​ൽ​എ പ​ഴ​കു​ളം മ​ധു. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വി​ക​സ​ന​രം​ഗ​ത്ത് റാ​ന്നി വ​ള​രെ പി​ന്നി​ലാ​ണ്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ കൈ​വ​രി​ച്ച പ​ല നേ​ട്ട​ങ്ങ​ളും റാ​ന്നി​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. വി​ക​സ​ന​കാ​ര്യ​ത്തി​ൽ റാ​ന്നി​യി​ലെ മു​ൻ എം​എ​ൽ​മാ​രു​മാ​യി ച​ർ​ച്ച ഉ​ണ്ടാ​കും. ടൗ​ൺ വി​ക​സ​ന​ത്തി​ന് ഒ​രു മാ​സ്റ്റ​ർ​പ്ലാ​ൻ ഉ​ണ്ടാ​ക​ണം. ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തീ​രെ​യി​ല്ല. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കും.

റാ​ന്നി​യി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ പ​മ്പ​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വ​ട​ശേ​രി​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് പി​ൽ​ഗ്രിം സെ​ന്‍റ​ർ തു​റ​ക്കും. മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​നം അ​തി​രൂ​ക്ഷ​മാ​ണ്. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പൈ​പ്പു​ക​ൾ മാ​ത്രം കു​ഴി​ച്ചി​ട്ടി​ട്ടു​ണ്ട്. ഒ​രി​ട​ത്തും വെ​ള്ളം എ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

റാ​ന്നി വ​ലി​യ പാ​ലം പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​രും. ക​രാ​ർ തു​ക​യു​ടെ 45 ശ​ത​മാ​ന​വും കൈ​മാ​റി​യ​താ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. അ​ധി​ക​രി​ച്ച തു​ക​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പാ​ലം പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മോ​യെ​ന്നാ​ണ് ക​രാ​റു​കാ​ര​നി​ൽ നി​ന്ന് ആ​ദ്യം അ​റി​യേ​ണ്ട​ത്. ഇ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ മ​റ്റു​വ​ഴി​ക​ൾ തേ​ടേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണം. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക​ണം. മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ ‌ടീം ​വേ​ണം

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷി​ക്കാ​ൻ പു​തി​യ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്ക​ണം. നി​ല​വി​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ സം​ശ​യ​ങ്ങ​ൾ നി​ഴ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. കു​റ്റ​പ​ത്രം പോ​ലും ന​ല്കാ​നാ​കാ​തെ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്. പു​തി​യ എ​സ്ഐ​ടി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കു​മെ​ന​നും പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

എ​ഡി​എം ന​വ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം ന്യാ​യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടും.


മ​ണി​യാ​ർ പ​ദ്ധ​തി വൈ​ദ്യു​ത ബോ​ർ​ഡ് ഏ​റ്റെ​ടു​ക്ക​ണം

മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ബോ​റാ​ണ്ടം യൂ​ണി​വേ​ഴ്സ​ൽ ലി​മി​റ്റ​ഡു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി വൈ​ദ്യു​തി വ​കു​പ്പ് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി പ​ദ്ധ​തി​യി​ൽ ന​ട​ന്ന വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്ക​ണം. സ​ർ​ക്കാ​രി​ലേ​ക്ക് ക​മ്പ​നി ന​ൽ​കാ​നു​ള്ള വൈ​ദ്യു​തി​യു​ടെ മു​ഴു​വ​ൻ തു​ക​യും അ​ട​പ്പി​ക്ക​ണം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ക​മ്പ​നി​യു​മാ​യി ഒ​ത്തു​ക​ളി​ച്ച​താ​യി സം​ശ​യ​മു​ണ്ട്. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും മ​ണി​യാ​റി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​രാ​ൻ അ​നു​വ​ദി​ച്ച​ത് ദു​രൂ​ഹ​മാ​ണ്. പൊ​തു​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി അ​ധി​ക​വി​ല​യ്ക്ക് ഇ​പ്പോ​ൾ വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

പ്ര​ള​യ കാ​ര​ണ​വും അ​ന്വേ​ഷി​ക്ക​ണം

റാ​ന്നി​യെ ത​ക​ർ​ത്ത മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം വേ​ണം. ര​ണ്ട് മു​ൻ മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചത് പൊ​തു​സ​മൂ​ഹം ശ്ര​വി​ച്ച​താ​ണ്.

വ​നാ​തി​ർ​ത്തി​യി​ൽ ട്ര​ഞ്ചു​ക​ൾ സ്ഥാ​പി​ക്ക​ണം


മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ വ​ന​മേ​ഖ​ല​ക​ളി​ൽ ട്ര​ഞ്ച് കു​ഴി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കും. വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ന്നു നാ​ടി​നു തീ​രാ​ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ​മ്പ ക​ർ​മപ​ദ്ധ​തി പു​ന​രു​ജീ​വി​പ്പി​ക്കും

പ​മ്പാ​ന​ദി​യു​ടെ പു​ന​രു​ജീ​വ​ന​ത്തി​നു പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം. മ​ണ​ൽ​പ്പു​റ്റു​ക​ൾ ന​ദി​യി​ലെ സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്കി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ്ര​ള​യ​കാ​ല​ത്ത് അ​ടി​ഞ്ഞു കൂ​ടി​യ ചെ​ളി​യും ന​ദി​യു​ടെ ഗ​തി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ത്തി​ന്‍റെ അ​ട‌ി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

പെ​രു​ന്തേ​ന​രു​വി ടൂ​റി​സം 

പെ​രു​ന്തേ​ന​രു​വി ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​പ്പാ​ക്കി​യ പ​ല പ​ദ്ധ​തി​ക​ളും പാ​ളി​പ​പോ​യി. അ​രു​വി​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​താ​ണ് സ​ഞ്ചാ​രി​ക​ളെ അ​ക​റ്റി​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പെ​രു​ന്തേ​ന​രു​വി​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത കൂ​ട്ടാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ദ്ധ​തി​ക​ൾ

മ​ണ്ഡ​ല​ത്തി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക​ൽ വീ​ടു​ക​ൾ ആ​രം​ഭി​ക്കും. എ​ട്ടു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ, മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും പ​ദ്ധ​തി​ക​ളു​ണ്ടാ​കും.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. എ​ൻ​ആ​ർ​ഐ സ​ഹ​ക​ര​ണ​ത്തോ​ടെ മി​നി അ​ഗ്രോ ടെ​ക്നോ​പാ​ർ​ക്ക് റാ​ന്നി​യി​ൽ സ്ഥാ​പി​ക്കും.

 

ജി​ല്ല​യ്ക്ക് മ​ന്ത്രി​യെ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കു​മാ​യി​രു​ന്നു. മ​ന്ത്രി​സ്ഥാ​നം താ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. കെ.​സി. വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​വാ​ണ്. അ​നാ​വ​ശ്യ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ചി​ല​ർ അ​ദ്ദേ​ഹ​ത്തെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് താ​ൻ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ച​ത്. ഇ​ത് ത​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ട​യാ​ക്കി​യെ​ന്നും പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.

മ​ല​യോ​ര പ​ട്ട​യ​ത്തി​നു ശ്ര​മി​ക്കും

മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ർ​ഷ​ക​ർ​ക്ക് ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​മാ​ണ് വേ​ണ്ട​ത്. 2015-ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ പി​ന്നീ​ടു​വ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യെ​ങ്കി​ലും 10 വ​ർ​ഷ​ത്തി​നി​ടെ ഇ​തു പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കി​യി​ട്ടി​ല്ല. റാ​ന്നി​യി​ലെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ചു തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി ശ്ര​മി​ക്കും.

Latest News

Corehub Up