Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialCourt

മ​ണി​പ്പു​ർ ക​ലാ​പം: വി​ചാ​ര​ണയ്​ക്ക് പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പു​​​​ർ വം​​​​ശീ​​​​യ​​​ക​​​​ലാ​​​​പ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക്രി​​​​മി​​​​ന​​​​ൽ​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ ദി​​​​നം​​​​പ്ര​​​​തി​​​​യു​​​​ള്ള വി​​​​ചാ​​​​ര​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ചാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച​​​​ത്.

സി​​​​ബി​​​​ഐ​​​​യും സം​​​​സ്ഥാ​​​​ന പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​വും സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ പ​​​​ല ഇ​​​​ര​​​​ക​​​​ൾ​​​​ക്കും ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ ഇ​​​​ര​​​​ക​​​​ൾ​​​​ക്കു രേ​​​​ഖ​​​​ക​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ കേ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​ല​​​​വി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളു​​​​ടെ​​​​യും പൂ​​​​ർ​​​​ണ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ ഭാ​​​​ട്ടി​​​​യോ​​​​ട് ​കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് എ​​​​ത്ര പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​മെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. കൂ​​​​ടാ​​​​തെ ക​​​​ലാ​​​​പ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് കാ​​​​ണാ​​​​താ​​​​യ 30 പേ​​​​രു​​​​ടെ കേ​​​​സു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ മ​​​​ണി​​​​പ്പു​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യോ​​​​ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up