Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spreading

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല വീ​ണ്ടും പ​ട​രു​ന്നു; ആ​റു ദി​വ​സ​ത്തി​നി​ടെ 23 രോ​ഗി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ വീ​ണ്ടും കൂ​ടു​ന്നു. ന​വം​ബ​റി​ലെ ആ​ദ്യ ആ​റു​ദി​വ​സ​ത്തി​നി​ടെ 23 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്‌ച മാ​ത്രം 13 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി.

സെ​പ്റ്റം​ബ​റി​ൽ 32 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗ​മു​ണ്ടാ​യി​രു​ന്ന​ത്. ഈ​വ​ർ​ഷം ഇ​തു​വ​രെ 583 പേ​ർ​ക്കാ​ണ് ഷി​ഗെ​ല്ല ബാ​ധി​ച്ച​ത്. 116 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു. എ​ട്ടു​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യി. സം​സ്ഥാ​ന​ത്ത് രോ​ഗം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത 2025-ൽ 132 ​പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം. അ​ന്ന് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല.

വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ച 13-ൽ ​ഏ​ഴു​പേ​രും മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​ണ്. കോ​ഴി​ക്കോ​ട് അ​ഞ്ചു പേ​ർ​ക്കും സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം ത​ല​വൂ​രി​ൽ ഒ​രാ​ൾ​ക്ക് ബാ​ധി​ച്ചു. ന​വം​ബ​റി​ലെ 23 രോ​ഗി​ക​ളി​ൽ ഏ​ഴു​പേ​ർ മ​ല​പ്പു​റ​ത്തും ആ​റു​പേ​ർ കോ​ഴി​ക്കോ​ട്ടും മൂ​ന്നു​പേ​ർ പാ​ല​ക്കാ​ട്ടു​മാ​ണ്. തൃ​ശൂ​രി​ലും കൊ​ല്ല​ത്തും ര​ണ്ടു​പേ​ർ​ക്കു വീ​ത​വും തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും രോ​ഗ​മു​ണ്ടാ​യി.

ജൂ​ണി​ലാ​ണ് ഈ​വ​ർ​ഷം രോ​ഗം കു​തി​ച്ചു​യ​ർ​ന്ന​ത്, 205 പേ​ർ​ക്ക് ബാ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ 21 ആ​യി​രു​ന്നു. ഈ​വ​ർ​ഷ​ത്തെ എ​ട്ട് മ​ര​ണ​ങ്ങ​ളി​ൽ ആ​റും ജൂ​ണി​ലാ​യി​രു​ന്നു. ജൂ​ലാ​യി​ൽ 128 പേ​ർ​ക്കും ഓ​ഗ​സ്റ്റി​ൽ 50 പേ​ർ​ക്കും സെ​പ്റ്റം​ബ​റി​ൽ 32 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കു​റ​ഞ്ഞു​വ​ന്ന ഈ ​പ്ര​വ​ണ​ത ഒ​ക്ടോ​ബ​റി​ൽ മാ​റി. 69 പേ​ർ​ക്ക് രോ​ഗ​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 132 കേ​സു​ക​ളി​ൽ 55 എ​ണ്ണ​വും കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു. ക​ന​ത്ത​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യ​തു​മാ​ണ് ജൂ​ണി​ലെ വ്യാ​പ​ന​ത്തി​ന് കാ​ര​ണം.

District News

പ​ന്ത​ള​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

പ​ന്ത​ളം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​കു​ന്നു. പ​ന്ത​ളം, കു​ര​മ്പാ​ല, പൂ​ഴി​ക്കാ​ട് മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ പ​തി​നാ​ലു​പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പേ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി.

കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ നി​ന്നാ​ണ് രോ​ഗം പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ജ​ല​സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന​താ​ണ് രോ​ഗ​ബാ​ധ​യ്ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പ്ര​ദേ​ശ​ത്ത് വ​യ​റി​ള​ക്കം ബാ​ധി​ച്ച് നി​ര​വ​ധി പേ​ർ ചി​കി​ത്സ തേ​ടി​യ​താ​യും പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

District News

മഞ്ഞപ്പിത്തം പടരുന്നു: ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ്

പാലക്കാട്: ജി​ല്ല​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഹെ​പ്പ​റ്റൈ​റ്റിസ് എ (​മ​ഞ്ഞ​പ്പി​ത്തം) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. ഉ​ത്സ​വ​ങ്ങ​ൾ, മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലും മ​ഞ്ഞ​പ്പി​ത്തം വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. ഹെ​പ്പ​റ്റൈ​റ്റീ​സ് എ ​അ​ഥ​വാ മ​ഞ്ഞ​പ്പി​ത്തം ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ്.

ഹെ​പ്പ​റ്റൈ​റ്റീ​സ് എ ​വൈ​റ​സ് കാ​ര​ണ​മാ​ണ് മ​ഞ്ഞ​പ്പി​ത്തം ഉ​ണ്ടാ​കു​ന്ന​ത്. ശ​രീ​ര​ത്തി​ൽ വൈ​റ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മൂ​ലം ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ക​യും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​വു​ക​യും ചെ​യ്യു​ന്നു. ഇ​തി​നാ​ൽ മ​ഞ്ഞ​നി​റ​ത്തി​ലു​ള​ള ബി​ലി​റൂ​ബി​ന്‍റെ അം​ശം ര​ക്ത​ത്തി​ൽ കൂ​ടു​ക​യും മ​ഞ്ഞ​പ്പി​ത്ത​ത്തി​ലേ​യ്ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.
പ​നി, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റി​ള​ക്കം, മ​ഞ്ഞ​നി​റ​ത്തി​ലു​ള​ള മൂ​ത്രം, ച​ർ​മ്മ​ത്തി​ലും ക​ണ്ണി​ലും മ​ഞ്ഞ​നി​റം, എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ളു​ടെ മ​ലംമൂ​ലം മ​ലി​ന​മാ​യ ജ​ല​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യും രോ​ഗി​യു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​ലൂ​ടെ​യു​മാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. ല​ക്ഷ​ണ​ങ്ങ​ൾ നോ​ക്കി ലാ​ബ് പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് മ​ഞ്ഞ​പ്പി​ത്ത​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ​മാ​ർ​ഗങ്ങ​ൾ

• രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ൾ/ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള​ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. രോ​ഗപ​ക​ർ​ച്ച ത​ട​യു​ക. രോ​ഗം പൂ​ർ​ണമാ​യും മാ​റു​ന്ന​ത് വ​രെ 2 ആ​ഴ്ചക്കാ​ലം വി​ശ്ര​മി​ക്കേ​ണ്ട​താ​ണ്. ക​ഠി​ന​മാ​യ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
• രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​തി​രി​ക്കു​ക, ഭ​ക്ഷ​ണം പ​ങ്കു വ​യ്ക്കാ​തി​രി​ക്കു​ക.
• രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, തു​ണി എ​ന്നി​വ മ​റ്റു​ള​ള​വ​ർ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ഇ​ത്ത​രം വ​സ്തു​ക്ക​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. രോ​ഗി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മു​റി​ക​ളും പ്ര​ത​ല​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തേ​ണ്ട​താ​ണ്.
• ഛർ​ദ്ദി ഉ​ണ്ടെ​ങ്കി​ൽ ശൗ​ചാ​ല​യ​ത്തി​ൽ ത​ന്നെ നി​ർ​മാർ​ജനം ചെ​യ്യു​ക.
• മ​ഞ്ഞ​പ്പിത്തം മൂ​ല​മു​ള​ള പ​നി മാ​റു​ന്ന​തി​നാ​യി ഡോ​ക്ട​റു​ടെ നി​ർ​ദേശ​മി​ല്ലാ​തെ പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക ക​ഴി​ക്കാ​തി​രി​ക്കു​ക.
• പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക.
• കു​ട്ടി​ക​ളു​ടെ മ​ലം തു​റ​സാ​യ സ്ഥ​ലം, കു​ളി​മു​റി, വാ​ഷ് ബേസി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കാ​തെ ശൗ​ചാ​ല​യ​ത്തി​ൽ മാ​ത്രം സം​സ്ക്ക​രി​ക്കു​ക.
• മ​ഞ്ഞ​പ്പിത്തം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള​ള സ്രോ​ത​സു​ക​ൾ സൂ​പ്പ​ർ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. (1000 ലി​റ്റ​ർ വെ​ള്ള​ത്തി​ന് 5 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ എ​ന്ന അ​നു​പാ​ത​ത്തി​ൽ).

പൊ​തു നി​ർ​ദേശ​ങ്ങ​ൾ

• ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നു മു​ന്പും മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​ന് ശേ​ഷ​വും കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് 20 സെ​ക്ക​ന്‍റ് ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കു​ക.
• ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ഈ​ച്ച​യും മ​റ്റ് പ്രാ​ണി​ക​ളും ക​ട​ക്കാ​ത്ത വി​ധം മൂ​ടി​വെ​യ്ക്കു​ക.
• കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ക​ല​ർ​ത്തി ഉ​പ​യോ​ഗി​ക്ക​രു​ത്.
• ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ടു​ക. സ്വ​യം ചി​കി​ത്സ അ​രു​ത്.
• പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നോ ഒ​റ്റ​മൂ​ലി ചി​കി​ത്സ​യോ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക.
• രോ​ഗി കൂ​ടു​ത​ൽസ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന മു​റി​ക​ളി​ലെ പ്ര​ത​ല​ങ്ങ​ളി​ലും ടോ​യ്‌ലറ്റു​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തേ​ണ്ട​താ​ണ്.രോ​ഗി​ക​ൾ ക​ഠി​ന​മാ​യ കാ​യി​ക​പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട​രു​ത്.

International

ഓസ്ട്രേലിയയിൽ കാട്ടുതീ പടരുന്നു

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ന്യൂ ​​​സൗ​​​ത്ത് വെയിത്സ് സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ട്ടു​​​തീ പ​​​ട​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ വ​​​സി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന്പ​​​തി​​​ല​​​ധി​​​കം കാ​​​ട്ടു​​​തീ​​​ക​​​ളാ​​​ണ് പ​​​ട​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ഉ​​​ഷ്ണത​​​രം​​​ഗം തീ​​​പി​​​ടി​​​ത്തം വ്യാ​​​പി​​​ക്കാ​​​നി​​​ട​​​യാ​​​ക്കി.

ന്യൂ ​​​സൗ​​​ത്ത് വെയിത്സി​​​ലെ വോ​​​യ് വോ​​​യ്, ഫെ​​​ഗാ​​​ൻ​​​സ് ബേ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ എ​​​ത്ര​​​യും വേ​​​ഗം ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. സി​​​ഡ്നി ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് 45 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​ള്ള ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്ന​​​ര​​​ല​​​ക്ഷം പേ​​​രാ​​​ണു പാ​​​ർ​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up