x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്ത ചൂ​ടി​നൊ​പ്പം ചി​ക്ക​ൻ​പോ​ക്സും മ​ഞ്ഞ​പ്പി​ത്ത​വും ജി​ല്ല​യി​ൽ വ്യാ​പി​ക്കു​ന്നു


Published: March 10, 2026 06:59 AM IST | Updated: March 10, 2026 06:59 AM IST

കൊ​ല്ലം: ക​ടു​ത്ത ചൂ​ടി​നൊ​പ്പം ചി​ക്ക​ൻ​പോ​ക്സും മ​ഞ്ഞ​പ്പി​ത്ത​വും ജി​ല്ല​യി​ൽ വ്യാ​പി​ക്കു​ന്നു. ഈ ​മാസം അഞ്ചുവരെ 751 പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സും 78 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ടു​ത്ത ചൂ​ടാ​ണ് ചി​ക്ക​ൻ പോ​ക്സി​ന്‍റെ അ​ടി​സ്ഥാ​നം. വേ​ന​ൽ​ക്കാ​ല​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ന്നു.

മ​ഞ്ഞ​പ്പി​ത്ത ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ മ​ലി​ന​ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം കൂ​ടു​ന്നു​വെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മേ നി​ന്നു​ള്ള പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ശു​ദ്ധ​മ​ല്ലാ​ത്ത വെ​ള്ള​ത്തി​ൽ നി​ർ​മിക്കു​ന്ന ഐ​സ്, ശു​ചി​ത്വ​മി​ല്ലാ​യ്മ എ​ന്നി​വ​യും കാ​ര​ണ​ങ്ങ​ളാ​ണ്. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ലും എ​ച്ച്ഐ​വി, ക​ര​ൾ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ലു​മാ​ണ് രോ​ഗം തീ​വ്ര​മാ​കു​ന്ന​ത്. ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് സ്ഥി​രീ​ക​ര​ണം. ശ​രീ​ര​ത്തി​ൽ വൈ​റ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മൂ​ലം കോ​ശ​ങ്ങ​ൾ ന​ശി​ച്ച് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​വും.

വെ​രി​സെ​ല്ല സോ​സ്റ്റ​ർ എ​ന്ന വൈ​റ​സാ​ണ് ചി​ക്ക​ൻ​പോ​ക്സ് പ​ര​ത്തു​ന്ന​ത്. വൈ​റ​സി​ന്‍റെ ഇ​ൻ​ക്യു​ബേ​ഷ​ൻ സ​മ​യം 10-21 ദി​വ​സ​മാ​ണ്. ശ​രീ​ര​ത്തി​ൽ കു​മി​ള​ക​ൾ പൊ​ന്തി​ത്തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പു​തൊ​ട്ട് 58 ദി​വ​സം​വ​രെ അ​ണു​ക്ക​ൾ പ​ക​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

രോ​ഗി തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴു​മാ​ണ് രോ​ഗാ​ണു​ക്ക​ൾ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന​ത്. 10 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ രോ​ഗ സാ​ധ്യ​ത ഏ​റെ​യു​ണ്ട്.
ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വൈ​റ​സ് ബാ​ധി​ച്ചാ​ൽ 80- 95 ശ​ത​മാ​നം കു​ട്ടി​ക​ളി​ലും 10-25 ശ​ത​മാ​നം മു​തി​ർ​ന്ന​വ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക​ണ​മെ​ന്നി​ല്ല. 28 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​വാം. ക്ഷീ​ണം, പ​നി, വ​യ​റു​വേ​ദ​ന, ഓ​ക്കാ​നം, ഛർ​ദി, വ​യ​റി​ള​ക്കം, വി​ശ​പ്പി​ല്ലാ​യ്മ, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യു​ണ്ടാ​വാം. ക​ണ്ണി​ലെ വെ​ളു​ത്ത ഭാ​ഗം, മൂ​ത്രം, ത്വ​ക്ക്, ന​ഖ​ങ്ങ​ൾ എ​ന്നി​വ മ​ഞ്ഞ നി​റ​ത്തി​ലാ​വും
പ​നി, ശ​രീ​ര​വേ​ദ​ന, ശ​രീ​ര​ത്തി​ൽ കു​മി​ള​ക​ൾ എ​ന്നി​വ​യാ​ണ് ചി​ക്ക​ൻ പോ​ക്സി​ന്‍റെ ല​ക്ഷ​ണം. ക​ഠി​ന​മാ​യ ക്ഷീ​ണ​വും ല​ക്ഷ​ണ​മാ​ണ്. രോ​ഗ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ല​യു​ൾ​പ്പെ​ടെ​യു​ള്ള ശ​രീ​ര​ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ ചു​വ​ന്ന ത​ടി​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖം, നെ​ഞ്ച്, ത​ല​യോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യം കു​രു​ക്ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

Tags : nattu vishesham Chickenpox and measles spreading

Recent News

Corehub Up