ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഐ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ കേസ്.
ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് എന്നയാൾക്കെതിരേയാണ് കേസ്. വെള്ളിയാഴ്ച എക്സിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഒരാളെ മർദിക്കുന്നതും വെള്ളത്തിലേക്ക് എറിയുന്നതുമായ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് നിർമിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
Tags : Case filed spreading Modi's AI video