Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stabbed To Death

America

ഫു​ട്ബോ​ൾ മോ​ഹ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി ലോ​സ് ഏ​ഞ്ച​ൽ​സി​ൽ കൗ​മാ​ര താ​രം കു​ത്തേ​റ്റു മ​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്:  യു​എ​സി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ സ്കൂ​ളി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ 15 വ​യ​സു​കാ​ര​നാ​യ ഹൈ​സ്കൂ​ൾ ഫു​ട്ബോ​ൾ താ​രം കു​ത്തേ​റ്റു​മ​രി​ച്ചു. റോ​സ്മീ​ഡ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും സ്കൂ​ൾ ഫു​ട്ബോ​ൾ ടീം ​അം​ഗ​വു​മാ​യ അ​സി​യേ​ൽ സ​ക​പാ​ല ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നാ​ഷ​ന​ൽ ഫു​ട്ബോ​ൾ ലീ​ഗി​ൽ (NFL) ക​ളി​ക്കു​ക​യെ​ന്ന വ​ലി​യ സ്വ​പ്നം ബാ​ക്കി​യാ​ക്കി​യാ​ണ് അ​സി​യേ​ലി​ന്‍റെ മ​ട​ക്കം.

എ​ൽ മോ​ണ്ടെ​യി​ലെ പൊ​ട്ടേ​രോ എ​ലി​മെ​ന്‍ററി സ്കൂ​ളി​ന് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​സി​യേ​ൽ ഉ​ൾ​പ്പെ​ടെ കു​ത്തേ​റ്റ മൂ​ന്ന് പേ​രെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​സി​യേ​ലി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രു​ക്കേ​റ്റ മ​റ്റ് ര​ണ്ട് മു​തി​ർ​ന്ന പു​രു​ഷ​ന്മാ​രു​ടെ നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ചോ പ്ര​തി​ക​ളെ​ക്കു​റി​ച്ചോ വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും ലോ​സ് ആ​ഞ്ച​ൽ​സ് ഷെ​രീ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ ജ​നി​ച്ച ഒ​രു കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ക്ക​ളെ ഒ​റ്റ​യ്ക്ക് വ​ള​ർ​ത്തു​ന്ന അ​മ്മ​യു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഈ ​പ​തി​ന​ഞ്ചു​കാ​ര​ൻ. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന കു​ടും​ബം ഇ​ൻ​സ്റ്റാ​കാ​ർ​ട്ട് ഡെ​ലി​വ​റി ന​ട​ത്തി​യാ​ണ് ജീ​വി​ച്ചി​രു​ന്ന​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

അ​സി​യേ​ലി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നു​മാ​യി ബ​ന്ധു​ക്ക​ൾ ആ​രം​ഭി​ച്ച 'ഗോ​ഫ​ണ്ട്മി' (GoFundMe) ക്യാം​പെ​യ്നി​ലൂ​ടെ ഇ​തി​നോ​ട​കം 18,000 ഡോ​ള​റി​ല​ധി​കം സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന് മി​സി​സി​പ്പി​യി​ൽ കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​ര​നാ​യ മ​റ്റൊ​രു ഫു​ട്ബോ​ൾ താ​രം നോ​ള​ൻ സേ​വ്യ​ർ വെ​ൽ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സി​നെ വീ​ണ്ടും ന​ടു​ക്കി മ​റ്റൊ​രു കൗ​മാ​ര കാ​യി​ക​താ​ര​ത്തി​ന്‍റെ മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

National

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ വാ​ഹ​ന​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ കാ​ർ യാ​ത്രി​ക​നെ കു​ത്തി​ക്കൊ​ന്നു. ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യി ആ​കാ​ൻ​ഷ് സാ​ഹു (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

ഗോ​കു​ൽ​പൂ​രി​ലെ ദു​ർ​ഗ്ഗാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​കാ​ൻ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ബൈ​ക്ക് യാ​ത്രി​ക​ൻ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ആ​കാ​ൻ​ഷി​നെ മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ൻ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ര​ണം​സം​ഭ​വി​ച്ചു. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ബൈ​ക്ക് യാ​ത്രി​ക​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

മൂ​വാ​റ്റു​പു​ഴ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ചു. ഒ​ഡീ​ഷ കേ​ന്ദ്ര​പാ​റ സ്വ​ദേ​ശി രാ​കേ​ഷ് ബെ​ഹ്‌​റ (26)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ഡീ​ഷ കേ​ന്ദ്ര​പ്പാ​റ സ്വ​ദേ​ശി​യാ​യ ശ​ര​ത് മ​ഹാ​റാ​ണ (മി​ട്ടു, 36)യെ ​മൂ​വാ​റ്റു​പു​ഴ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബേ​സി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി പൈ​നാ​പ്പി​ള്‍ സി​റ്റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും. നാ​ലു​മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ല്‍ വാ​ട​ക​ക​യ്ക്ക് താ​മ​സം തു​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വാ​ട​ക വീ​ട്ടി​ലി​രു​ന്ന് ഇ​രു​വ​രും മ​ദ്യ​പി​ക്കു​ക​യും പി​ന്നീ​ടു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ശ​ര​ത് മ​ഹാ​റാ​ണ ക​ത്തി ഉ​പ​യോ​ഗി​ച്ച് രാ​കേ​ഷ് ബെ​ഹ്‌​റ​യു​ടെ നെ​ഞ്ചി​ല്‍ ര​ണ്ടു​ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

രാ​കേ​ഷ് ബെ​ഹ്‌​റ​യെ നാ​ട്ടു​കാ​ര്‍ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മ​ര​ണം സം​ഭ​വി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ എ​സ്.​എ​ന്‍ സു​മി​ത, എം.​വി. ദി​ലീ​പ്, കെ. ​കു​മാ​ര​ന്‍, ടി.​എ. മു​ഹ​മ്മ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​പി. ര​തീ​ഷ്, കെ.​വി. ഗി​രി​ഷ് കു​മാ​ര്‍, കെ.​ടി. നി​ജാ​സ്, ജോ​ബി പി. ​ചാ​ക്കോ, ക്രി​സ്തു​ദാ​സ് പീ​റ്റ​ര്‍, ഇ​ര്‍​ഫാ​ന്‍ ഹ​ബീ​ബ്, വി​നോ​യ് ക​ക്കാ​ട്ടു​കു​ടി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Kerala

മദ്യപാനം, തർക്കം; മൂവാറ്റുപുഴയില്‍ ഒഡീഷ സ്വദേശി കുത്തേറ്റു മരിച്ചു; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.

രാകേഷിന്‍റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.

കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Kerala

ബി​ജെ​പി കൗ​ൺ​സി​ല​റു​ടെ മൂ​ന്നാം ഭാ​ര്യ​യെ ആ​ദ്യ ബ​ന്ധ​ത്തി​ലെ മ​ക​ൻ കു​ത്തി​ക്കൊ​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി കൗ​ൺ​സി​ല​റു​ടെ മൂ​ന്നാം ഭാ​ര്യ​യെ ആ​ദ്യ ബ​ന്ധ​ത്തി​ലെ മ​ക​ൻ കു​ത്തി​ക്കൊ​ന്നു. മ​ന്ദ്‌​സൗ​ർ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ഷാ​ഹി​ദ് മി​യോ​യു​ടെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ റു​ബീ​ന ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഷാ​ഹി​ദ് മി​യോ​യു​ടെ ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ൻ സാ​ഹി​ൽ ആ​ണ് പ്ര​തി. പി​താ​വ് മൂ​ന്നാ​മ​തും വി​വാ​ഹം ക​ഴി​ച്ച​തി​ൽ സാ​ഹി​ൽ കു​പി​ത​നാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി റു​ബീ​ന​യോ​ട് ക​ടു​ത്ത പ​ക പു​ല​ർ​ത്തി​യി​രു​ന്ന സാ​ഹി​ൽ ഒ​ടു​വി​ൽ കൃ​ത്യം ന​ട​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള അ​ഭി​ന​ന്ദ​ൻ ന​ഗ​റി​ൽ വൈ​കു​ന്നേ​രം 5:30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ​ർ​പു​ര​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ക്ക​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ‍​യി​ൽ വ​ന്നി​റ​ങ്ങു​മ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ സാ​ഹി​ൽ ഇ​വ​രു​ടെ വ​യ​റ്റി​ലും നെ​ഞ്ചി​ലും ത​ല​യി​ലും ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. മ​റ്റൊ​രാ​ളും സാ​ഹി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​പ്പോ​യി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റു​ബീ​ന​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ൽ സാ​ഹി​ൽ ആ​ണെ​ന്ന് ആ​ർ​ക്കും മ​ന​സി​ലാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ങ്കേ​തി​ക തെ​ളി​വു​ക​ളും പോ​ലീ​സി​നെ സാ​ഹി​ലി​ലേ​ക്ക് എ​ത്തി​ച്ചു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പി​താ​വി​ന്‍റെ പു​ന​ർ​വി​വാ​ഹ​ത്തോ​ടു​ള്ള എ​തി​ർ​പ്പാ​ണ് കൊ​ല​ന​ട​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സാ​ഹി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

സാ​ഹി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സോ​ഹി​ലി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.

 

NRI

ക്രിസ്മസ് ദിനത്തിലെ ആക്രമണത്തിൽ 23 വയസുകാരൻ മരിച്ചു

ന്യൂ​യോ​ർ​ക്ക്: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡി​ലു​ണ്ടാ​യ അ​ക്ര​മ​ണ​ത്തി​ൽ 23 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വെ​സ്റ്റ് ബാ​ബി​ലോ​ൺ സ്വ​ദേ​ശി​യാ​യ എ​ഡീ​ഡ്സ​ൺ സി​ൻ എ​ന്ന സി​വി​എ​സ് ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.50ന് ​ലി​ൻ​ഡ​ൻ​ഹ​ർ​സ്റ്റി​ലെ ഈ​സ്റ്റ് മോ​ണ്ടോ​ക്ക് ഹൈ​വേ​യി​ലു​ള്ള സി​വി​എ​സ് സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഫാ​ർ​മ​സി​യി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ അ​ക്ര​മി എ​ഡീ​ഡ്സ​ണെ കു​ത്തു​ക​യാ​യി​രു​ന്നു.

നെ​ഞ്ചി​ന് മാ​ര​ക​മാ​യി പ​രിക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക്രി​സ്മ​സ് ദി​ന​ത്തി​ൽ അ​വ​ധി​യാ​യി​രു​ന്ന എ​ഡീ​ഡ്സ​ൺ, മ​റ്റൊ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​ന് പ​ക​രം അ​വ​സാ​ന നി​മി​ഷം ഷി​ഫ്റ്റ് ഏ​റ്റെ​ടു​ത്താ​ണ് അ​ന്ന് ജോ​ലി​ക്ക് പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 10 മാ​സ​മാ​യി അ​ദ്ദേ​ഹം ഈ ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. 40 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ട​യ്ക്കു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​ൻ സി​വി​എ​സ് അ​ധി​കൃ​ത​ർ വൈ​കി​യ​ത് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​താ​യി പോലീ​സ് ക​മ്മീ​ഷ​ണ​ർ കെ​വി​ൻ കാ​റ്റ​ലീ​ന കു​റ്റ​പ്പെ​ടു​ത്തി.

Kerala

കോ​ട്ട​യ​ത്ത് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം; ല​ഹ​രി മാ​ഫി​യ​യ്ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്

കോ​ട്ട​യം: ല​ഹ​രി​വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ല​ഹ​രി സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി വി​ല്പ​ന​യു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ല്പ​ന സം​ഘ​ങ്ങ​ള്‍​ക്കു ല​ഹ​രി എ​ത്തി​ച്ചു​ന​ല്കു​ന്ന കാ​രി​യ​ര്‍​മാ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ന​ഗ​ര​ത്തി​ലെ മാ​ണി​ക്കു​ന്നം തോ​ട്ട​യ്ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പു​തു​പ്പ​ള്ളി മാ​ങ്ങാ​നം താ​ന്നി​ക്ക​ല്‍ ആ​ദ​ര്‍​ശ് (23) കൊ​ല്ല​പ്പെ​ട്ട​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലെ സാ​ന്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​കെ. അ​നി​ല്‍​കു​മാ​റി​ന്‍റെ (ടി​റ്റോ) മ​ക​ന്‍ അ​ഭി​ജി​ത്ത് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ അ​ഭി​ജി​ത്ത്, അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ എ​ന്നി​വ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​നി​ല്‍​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​റും ഭാ​ര്യ​യും മ​രി​ച്ച ആ​ദ​ര്‍​ശി​നെ​യും അ​ഭി​ജി​ത്തി​നെ​യും പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ആ​ദ​ര്‍​ശും അ​ഭി​ജി​ത്തു​മാ​യി പ​ണം, ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ദ​ര്‍​ശ് അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്നു സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും അ​ഭി​ജി​ത്ത് കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ഒ​രു​ത​വ​ണ​യും നെ​ഞ്ചി​ല്‍ ര​ണ്ടു ത​വ​ണ​യും കു​ത്തേ​റ്റി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ത​ന്നെ പോ​ലീ​സ് അ​ഭി​ജി​ത്തു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ആ​ദ​ര്‍​ശി​ന്‍റെ സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്നു. പി​താ​വ് സോ​മ​ന്‍, മാ​താ​വ് സു​ജാ​ത. സം​ഭ​വ​ത്തി​ൽ​ഡ കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

National

പൂ​നെ​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ കു​ത്തി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു കൗ​മാ​ര​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബാ​ജി​റാ​വു റോ​ഡി​ലു​ള്ള മ​ഹാ​റാ​ണ പ്ര​താ​പ് ഗാ​ർ​ഡ​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. "സു​ഹൃ​ത്തി​നൊ​പ്പം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന ഒ​രു കൗ​മാ​ര​ക്കാ​ര​നെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് കു​ത്തി​ക്കൊ​ന്നു. മൂ​ന്ന് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു, അ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു'. ഖ​ഡ​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

പ്ര​തി​ക​ളും കൊ​ല്ല​പ്പെ​ട്ട​യാ​ളും ഒ​രു പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എ​ക​രൂ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ​ര​മേ​ശ്വ​ർ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ര​മേ​ശ്വ​റി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​ഴു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബാ​ലു​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up