Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stephen Devassy

മോ​ഹ​ൻ​ലാ​ലി​നും ഫ​ഹ​ദി​നു​മൊ​പ്പം ലോ​ക​ക​പ്പ് സെ​മി ക​ണ്ട് സ്റ്റീ​ഫ​ൻ ദേ​വ​സി

ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം നേ​രി​ട്ടു​ക​ണ്ട സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി. സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് സ്റ്റീ​ഫ​ൻ മ​ത്സ​രം ക​ണ്ട​ത്. ഫ്രാ​ൻ​സ് – സ്പെ​യി​ൻ പോ​രാ​ട്ട​വും, ഇം​ഗ്ല​ണ്ട് – അ​ർ​ജ​ന്‍റീ​ന ആ​വേ​ശ​പ്പോ​രും ഗാ​ല​റി​യി​ലി​രു​ന്ന് ആ​സ്വ​ദി​ച്ച താ​രം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഈ ​നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള വ​ലി​യ സ​ന്തോ​ഷ​വും കു​റി​ച്ചു. 

"ഡാ​ല​സി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ എ​ന്തൊ​രു ദി​വ​സ​മാ​യി​രു​ന്നു ഇ​ത്! ലാ​ലേ​ട്ട​നും സു​ചി ചേ​ച്ചി​ക്കും എ​ന്‍റെ സു​ഹൃ​ത്തും സ​ഹോ​ദ​ര​നു​മാ​യ അ​ജി​ക്കു​മൊ​പ്പം ഫ്രാ​ൻ​സ്-​സ്പെ​യി​ൻ പോ​രാ​ട്ടം ക​ണ്ട​ത് ഈ ​ദി​വ​സ​ത്തി​ന് ഇ​ര​ട്ടി മ​ധു​രം ന​ൽ​കി. അ​ർ​ജ​ന്‍റീ​ന-​ഇം​ഗ്ല​ണ്ട് മ​ത്സ​രം, ലാ​ലേ​ട്ട​ൻ, ഫ​ഹ​ദ്, അ​ജി, സം​ഘം എ​ന്നി​വ​ർ​ക്കൊ​പ്പം ക​ണ്ട​ത് ഫി​ഫ ലോ​ക​ക​പ്പ് അ​നു​ഭ​വം കൂ​ടു​ത​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി'. സ്റ്റീ​ഫ​ൻ കു​റി​ച്ചു.

മ​ത്സ​ര​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നും ഫ​ഹ​ദി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും സ്റ്റീ​ഫ​ൻ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​മെ, സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി മൈ​താ​ന​ത്ത് വാം ​അ​പ്പ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സ്റ്റീ​ഫ​ൻ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്തു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ സു​ചി​ത്ര, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഭാ​ര്യ ശാ​ന്തി ആ​ന്‍റ​ണി, പ്ര​മു​ഖ വ്യ​വ​സാ​യി സ​മീ​ർ ഹം​സ എ​ന്നി​വ​രും ഈ ​ആ​വേ​ശ​നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് ലോ​ക​ക​പ്പ് ആ​സ്വ​ദി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ്.

Movies

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ സ്റ്റു​ഡി​യോ ഇ​നി സ്റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ "എ​സ്ഡി സ്കേ​പ്സ്'
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ സ്റ്റു​ഡി​യോ​യു​മാ​യി സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി. സ്റ്റീ​ഫ​ൻ ദേ​വ​സ്വി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ എ​സ്ഡി സ്കേ​പ്സ് സ്റ്റു​ഡി​യോ എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ട​ൻ മോ​ഹ​ൻ​ലാ​ലും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വും ഉ​ദ്ഘാ​ട​ന​ദി​നം സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യി​രു​ന്നു.

നോ​ർ​ത്ത് ക​ള​മ​ശേ​രി സു​ന്ദ​ര​ഗി​രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ്റ്റു​ഡി​യോ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വി​പു​ലീ​ക​രി​ച്ച​തും വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തോ​ടെ​യു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നാ​നൂ​റി​ന് മു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ട് കൂ​ടി​യാ​ണ് സ്റ്റു​ഡി​യോ സ​ജ്ജ​മാ​യ​ത്.

ഒ​റ്റ​പ്പാ​ലം, സു​ന്ദ​ര​ഗി​രി എ​ന്നി​ങ്ങ​നെ ര​ണ്ട് സ്റ്റു​ഡി​യോ​ക​ളാ​ണ് എ​സ്ഡി സ്കേ​പ്സി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​വി​ടെ ഇ​ൻ​ഡോ​ർ സ്റ്റു​ഡി​യോ ഷൂ​ട്ടു​ക​ൾ​ക്ക് പു​റ​മേ വി​വി​ധ ഇ​വ​ന്‍റ് പ​രി​പാ​ടി​ക​ൾ, സി​നി​മ സീ​രി​യ​ൽ മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ, ലൈ​വ് ഷോ​ക​ൾ, ഫാ​ഷ​ൻ ഷോ​ക​ൾ, സം​ഗീ​ത സ​ദ​സ്, വി​പു​ല​മാ​യ വി​വാ​ഹ റി​സ​പ്ഷ​ൻ, കോ​ർ​പ്പ​റേ​റ്റ് ഇ​വ​ൻ​സ്, തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ങ്ങു​ന്നു.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ ഇ​ൻ​ഡോ​ർ സ്റ്റു​ഡി​യോ സൗ​ക​ര്യ​മാ​ണ് എ​സ്ഡി സ്കേ​പ്സി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്.

പൂ​ർ​ണ​മാ​യി ശീ​തീ​ക​രി​ച്ച സ്റ്റു​ഡി​യോ ഒ​റ്റ​പ്പാ​ല​ത്തി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യും സ്റ്റു​ഡി​യോ സു​ന്ദ​ര​ഗി​രി​യി​ൽ സ്റ്റേ​ജ് ക​ഴി​ഞ്ഞ് 800 ല​ധി​കം സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​യും ഉ​ൾ​ക്കൊ​ള്ളു​ന്നു. കൂ​ടാ​തെ ഗ്രീ​ൻ റൂം, ​ക്യാ​ന്‍റീ​ൻ സൗ​ക​ര്യം എ​ന്നി​വ​യു​മു​ണ്ട്.

വി​ശാ​ല​മാ​യ സ്റ്റു​ഡി​യോ, ചി​ത്രീ​ക​ര​ണം എ​ളു​പ്പ​മാ​കും

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കി​യ ഷൂ​ട്ടിം​ഗ് സ്റ്റു​ഡി​യോ ഒ​റ്റ​പ്പാ​ലം ചി​ത്രീ​ക​ര​ണ​ലോ​ക​ത്തി​ന് പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും. 17,000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ്ണ​മു​ള്ള സ്റ്റു​ഡി​യോ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സൗ​ക​ര്യ​ങ്ങ​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്.

147 അ​ടി നീ​ള​വും 120 അ​ടി വീ​തി​യു​മു​ള്ള ഈ ​സ്റ്റു​ഡി​യോ​യ്ക്ക് 40 അ​ടി ഉ​യ​ര​ത്തി​ലു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു.

ചു​മ​രു​ക​ളി​ൽ 25 കി​ലോ ഭാ​ര​മൂ​ല്യ​മു​ള്ള റി​ഗ്‌​സ് ഘ​ടി​പ്പി​ക്കാ​വു​ന്ന ശേ​ഷി​യു​ണ്ട്. കൂ​ടാ​തെ ഫാ​ഷ​ൻ ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ വ​ലി​യ കാ​റ്റ്‌​വാ​ക്ക് സൗ​ക​ര്യ​വും ഒ​രു​ങ്ങു​ന്നു.

മെ​ഗാ പ്രൊ​ഡ​ക്ഷ​നു​ക​ൾ ന​ട​ത്താ​ൻ കേ​ര​ള​ത്തി​ൽ മ​റ്റെ​ങ്ങും പോ​കേ​ണ്ട​തി​ല്ല. സ്റ്റു​ഡി​യോ​യു​ടെ പി​ൻ​ഭാ​ഗ​ത്തേ​ക്ക് ട്ര​ക്കു​ക​ൾ നേ​രി​ട്ട് പ്ര​വേ​ശി​ക്കാ​വു​ന്ന സം​വി​ധാ​നം, അ​ഞ്ച് മേ​ക്ക​പ്പ് റൂ​മു​ക​ൾ, 1 സ്വ​കാ​ര്യ മു​റി, ഒ​ൻ​പ​ത് ശൗ​ചാ​ല​യം, സ്റ്റോ​ർ റൂം, ​ലോ​ബി & പ്രീ-​ഫം​ഗ്ഷ​ൻ ഏ​രി​യ എ​ന്നി​വ സ്റ്റു​ഡി​യോ​യു​ടെ പ്ര​ത്യേ​ക്ത​ക​ളാ​ണ്. ചി​ത്രീ​ക​ര​ണ​ത്തി​നും, ലൈ​വ് ഷോ​ക​ൾ​ക്കും, പ​ര​സ്യ​ങ്ങ​ൾ​ക്കു​മാ​യി വി​ശാ​ല​മാ​യ അ​വ​സ​ര​ങ്ങ​ൾ സ്റ്റു​ഡി​യോ സ​മ്മാ​നി​ക്കും.

 

Latest News

Corehub Up