Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stone

മു​ക്ക​ത്ത് വീ​ടി​ന് നേ​രെ ക​ല്ലേ​റ്; ജ​ന​ല്‍​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് വീ​ടി​ന് നേ​രെ വ്യാ​പ​ക​മാ​യി ക​ല്ലേ​റു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ജ​ന​ല്‍​ച്ചി​ല്ലു​ക​ളും കാ​റും ത​ക​ര്‍​ന്നു. പൂ​ള​പ്പൊ​യി​ലി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പൂ​ള​പ്പൊ​യി​ല്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വീ​ടി​ന് നേ​രെ വ്യാ​പ​ക​മാ​യി ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. 15 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും അ​മ്മ​യും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ജ​ന​ല്‍ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന് മു​റി​ക്ക​ക​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണെ​ങ്കി​ലും എ​ല്ലാ​വ​രും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ഹ​മ്മ​ദ് കു​ട്ടി മു​ക്കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

District News

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

ച​വ​റ : തേ​വ​ല​ക്ക​ര മൊ​ട്ട​യ്ക്ക​ല്‍ എ​ല്‍പി ​സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

തേ​വ​ല​ക്ക​ര ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബു​ഷ്റ, ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍, ​പ​ഞ്ചാ​യ​ത്ത് അം​ഗം ശൈ​ലേ​ഷ്, എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. സി​ബി​മോ​ള്‍, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ല​ത, മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ​ന​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: ക​ളി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​രു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര തെ​ക്കു​മു​റി സ്വ​ദേ​ശി മ​ഹ്‌​റൂ​ഫി​ന്‍റെ മ​ക​ന്‍ അ​സ്‌​ലം നൂ​ഹാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ഇ​തി​നി​ടെ മ​ണ്ണ് വാ​രി വാ​യി​ലി​ടു​ന്ന​തി​നി​ടെ ചെ​റി​യ ക​ല്ല് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ ഉ​ട​ൻ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു.

Kerala

റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്, അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.

ട്രാക്കിന്‍റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്‍റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Latest News

Corehub Up