x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​ക്ക​ലി​ൽ ചെ​റു​ശേ​രി സ്മാ​ര​ക​ത്തി​ന് ശി​ല​യി​ട്ടു


Published: March 8, 2026 08:29 AM IST | Updated: March 8, 2026 08:29 AM IST

ക​ണ്ണൂ​ർ: കൃ​ഷ്ണ​ഗാ​ഥ ക​ർ​ത്താ​വാ​യ ക​വി ചെ​റു​ശേ​രി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ക​ണ്ണൂ​ർ ചി​റ​ക്ക​ലി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​ന്നു. സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് നി​ർ​മി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സ്മാ​ര​കം സാ​ഹി​ത്യ ഗ​വേ​ഷ​ണ​ത്തി​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യ​മു​ള്ള കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ചി​റ​ക്ക​ൽ കി​ഴ​ക്കേ​ക്ക​ര മ​തി​ല​കം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ഭൂ​മി​യി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. ക്ഷേ​ത്ര വാ​സ്തു​വി​ദ്യ​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന വി​ധ​ത്തി​ൽ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്ക് വി​ഘാ​തം വ​രാ​തെ​യാ​ണ് ഇ​രു​നി​ല​ക​ളി​ൽ മ്യൂ​സി​യം ഒ​രു​ക്കു​ക. ര​ണ്ട് ഓ​പ്പ​ൺ സ്റ്റേ​ജു​ക​ളോ​ടെ നി​ർ​മി​ക്കു​ന്ന സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ താ​ളി​യോ​ല​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. മു​ക​ളി​ലെ നി​ല​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട പു​സ്ത​ക ശേ​ഖ​ര​ങ്ങ​ളോ​ടൊ​പ്പം കൃ​ഷ്ണ​ഗാ​ഥ ശ്ര​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ലൈ​ബ്ര​റി​യു​മു​ണ്ടാ​കും.

600 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന രീ​തി​യി​ൽ മു​റ്റം, 1229 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള സ്റ്റേ​ജ്, ഗ്രീ​ൻ റൂം, ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ശു​ചി​മു​റി സൗ​ക​ര്യം, പൂ​ന്തോ​ട്ടം എ​ന്നി​വ​യും ഉ​ണ്ടാ​കും. 2.084 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്. വാ​സ്തു​വി​ദ്യ ഗു​രു​കു​ല​മാ​ണ് ഡി​സൈ​ൻ ത​യാ​റാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ സ്‌​പെ​ഷ്യ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി കേ​ര​ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കെ.​വി. സു​മേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​ക്ക​ൽ കോ​വി​ല​കം വ​ലി​യ​രാ​ജ സി.​കെ. രാ​മ​വ​ർ​മ്മ രാ​ജ, എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

Tags : nattu vishesham foundation stone Chirakkal.

Recent News

Corehub Up