District News
കണ്ണൂർ: കൃഷ്ണഗാഥ കർത്താവായ കവി ചെറുശേരിയുടെ സ്മരണയ്ക്കായി കണ്ണൂർ ചിറക്കലിൽ സ്മാരകം നിർമിക്കുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പ് നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. സ്മാരകം സാഹിത്യ ഗവേഷണത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രാധാന്യമുള്ള കേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു.
ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്ര ഭൂമിയിലാണ് സ്മാരകം നിർമിക്കുന്നത്. ക്ഷേത്ര വാസ്തുവിദ്യയോട് ചേർന്നു നിൽക്കുന്ന വിധത്തിൽ ക്ഷേത്രാചാരങ്ങൾക്ക് വിഘാതം വരാതെയാണ് ഇരുനിലകളിൽ മ്യൂസിയം ഒരുക്കുക. രണ്ട് ഓപ്പൺ സ്റ്റേജുകളോടെ നിർമിക്കുന്ന സ്മാരക മന്ദിരത്തിൽ താളിയോലകളും ചിത്രങ്ങളും പ്രദർശിപ്പിക്കും. മുകളിലെ നിലയിൽ പ്രധാനപ്പെട്ട പുസ്തക ശേഖരങ്ങളോടൊപ്പം കൃഷ്ണഗാഥ ശ്രവിക്കാനുള്ള സൗകര്യത്തോടുകൂടിയ ലൈബ്രറിയുമുണ്ടാകും.
600 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മുറ്റം, 1229 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റേജ്, ഗ്രീൻ റൂം, സന്ദർശകർക്കായി ശുചിമുറി സൗകര്യം, പൂന്തോട്ടം എന്നിവയും ഉണ്ടാകും. 2.084 കോടി രൂപ ചിലവിലാണ് സ്മാരകം നിർമിക്കുന്നത്. വാസ്തുവിദ്യ ഗുരുകുലമാണ് ഡിസൈൻ തയാറാക്കിയത്. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനെയാണ് നിയോഗിച്ചിരിക്കുന്നത്. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചിറക്കൽ കോവിലകം വലിയരാജ സി.കെ. രാമവർമ്മ രാജ, എസ്.ആർ.ഡി. പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
District News
ചവറ : തേവലക്കര മൊട്ടയ്ക്കല്‍ എല്‍പി സ്കൂളിന് അനുവദിച്ച ഒരു കോടി വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സുജിത് വിജയന്‍പിളള എംഎല്‍എ നിര്‍വഹിച്ചു.
തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. അനില്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്റ, പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പാലയ്ക്കല്‍ ഗോപന്, പഞ്ചായത്ത് അംഗം ശൈലേഷ്, എസ്എംസി ചെയർപേഴ്സൺ എസ്. സിബിമോള്‍, ഹെഡ്മിസ്ട്രസ് ശ്രീലത, മുന്‍ ഹെഡ്മിസ്ട്രസ് ശോഭനകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന് അസ്ലം നൂഹാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കുഞ്ഞിനെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്.
വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
Kerala
കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു - കൊച്ചുവേളി എക്സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പോലീസില്‍ അറിയിച്ചത്.
ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേസമയം, റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവച്ചതാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.