അങ്കമാലി: സെന്റ് ജോർജ് ബസിലിക്കയുടെ കീഴിലുള്ള സെന്റ് മേരീസ് എൽപി സ്കൂളിനായി നിർമിക്കുന്ന പുതിയ മന്ദിരത്തിന് ഈസ്റ്റർ ദിനത്തിൽ ശിലാസ്ഥാപനം നടത്തി. സ്കൂൾ മാനേജരും ബസിലിക്ക വികാരിയും റെക്ടറുമായ ഫാ. ലൂക്കോസ് കുന്നത്തൂർ കല്ലിടൽകർമം നിർവഹിച്ചു.
ചടങ്ങിൽ എഡ്യൂക്കേഷൻ കൗൺസിൽ കൺവീനറും വൈസ് ചെയർമാനുമായ സെബി വർഗീസ് മണിക്കത്താൻ, നിർമാണ കമ്മിറ്റി ചെയർമാൻ ഡോ. വർഗീസ് മൂലൻ, കൈക്കാരന്മാരായ ബാബു മഞ്ഞളി, ജീസൻ മുണ്ടാടാൻ, എഡ്യൂക്കേഷൻ കൗൺസിൽ അംഗങ്ങളായ ഡോ. പോൾ മുണ്ടാടാൻ, ജോർജ് കുര്യൻ പാറക്കൽ, ഡോ. സജീവ് മൂഞ്ഞേലി, ജിബി വർഗീസ്, ജോണി ഇടശേരി, ജോബി അരീക്കൽ, ഷാന്റി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പോളച്ചൻ ഔസേപ്പുകുട്ടി, ജോബെൽറ്റ് ജോസ്, റിന്റോ ഡേവിസ്, സെൽജോ ദേവസി, മുനിസിപ്പൽ കൗൺസിലർ വി.എ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham foundation stone