x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ന്‍റെ ക​ൽ​ക്കെ​ട്ട് തോ​ട്ടി​ലേ​ക്കിടിഞ്ഞു

വെബ് ഡെസ്ക്
Published: August 8, 2026 01:12 AM IST | Updated: August 8, 2026 01:12 AM IST

ഉ​ദ​യ​നാ​പു​രം-നേ​രേ​ക​ട​വ് റോ​ഡി​ലെ മാ​ട​വ​ന ക​ലു​ങ്കി​നോ​ടു ചേ​ർ​ന്നു​ള്ള ക​ൽ​ക്കെ​ട്ട് തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണ നി​ല​യി​ൽ.

ഉ​ദ​യ​നാ​പു​രം: ക​ന​ത്ത മ​ഴ​യെത്തുടർന്ന് റോ​ഡ​രി​കി​ലെ ക​ൽ​ക്കെ​ട്ട് തോ​ട്ടി​ലേ​ക്കി​ടി​ഞ്ഞുതാ​ണു. ഉ​ദ​യ​നാ​പു​രം നേ​രേ​ക​ട​വ് റോ​ഡി​ലെ മാ​ട​വ​ന ക​ലു​ങ്കി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ ക​ൽ​ക്കെ​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചു​ മീ​റ്റ​റോ​ളം ഇ​ടി​ഞ്ഞുതാ​ണ​ത്.

നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് ച​ങ്ങാ​ട സ​ർ​വീ​സി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ റോ​ഡ് ഇ​ടി​യാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​റ​വൂ​ർ പ​മ്പ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ റോ​ഡാ​ണി​ത്.

ക​ൽ​ക്കെ​ട്ട് പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ തോ​ട്ടി​ലേ​ക്ക് പ​തി​ച്ച് അ​പ​ക​ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham stone road fell

Recent News

Corehub Up