എലിക്കുളം: പഞ്ചായത്ത് അഞ്ചാം വാർഡിൽ ആളുറുമ്പ് കൊച്ചുകാവ് ഭാഗത്ത് പ്രാരംഭപ്രവർത്തനം തുടങ്ങിയ പ്ലൈവുഡ് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തരപ്രമേയത്തെത്തുടർന്ന് തീരുമാനം.
ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായാണ് ഇതുസംബന്ധിച്ച് വാർഡംഗം കൂടിയായ വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ പിന്താങ്ങിയത്. 15-ാം വാർഡംഗം ജോഷി കെ. ആന്റണി പ്രമേയത്തെ പിന്താങ്ങി. പ്രദേശത്തെ 400 കുടുംബങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായിക്കണ്ട് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
സമീപപ്രദേശത്തെ പ്ലൈവുഡ് ഫാക്ടറി മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ യുഡിഎഫ്, എൽഡിഎഫ്, ബിജെപി അംഗങ്ങൾ വിശദീകരിച്ചു. മുന്പ് കാരക്കുളം പള്ളി പാരിഷ് ഹാളിൽ ഫാക്ടറിക്കെതിരേ പ്രത്യേക ഗ്രാമസഭ നടത്തിയിരുന്നു.