നിലന്പൂർ: വിജയപുരം-അളക്കലിലെ അനധികൃത കരിങ്കൽ ഖനനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് സ്റ്റോപ് മെമ്മോ നൽകി. പുള്ളിപ്പാടം വില്ലേജ് ഓഫീസർ അനീസയാണ് സ്ഥലം ഉടമയായ കാളികാവ് സ്വദേശിക്ക് സ്റ്റോപ് മെമ്മോ നൽകിയത്. പുള്ളിപ്പാടം വില്ലേജ് പരിധിയിലാണ് വിജയപുരം അളക്കലിലെ അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. കാളികാവ് സ്വദേശി ചാലിയാർ വിജയപുരത്തെ അനധികൃത കരിങ്കൽ ക്വാറിയിൽ നിന്ന് വൻതോതിൽ പാറകൾ പൊട്ടിച്ച് കടത്തുന്നുവെന്ന ദീപിക വാർത്തയെ തുടർന്നാണ് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് സ്റ്റോപ് മെമ്മോ നൽകിയത്.
പരാതികളുടെ അടിസ്ഥാനത്തിൽ പ്രവൃത്തി നിർത്തിവയ്ക്കാൻ വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടും ലോറികളിൽ കരിങ്കൽ കയറ്റി കൊണ്ടുപോയതിനെ തുടർന്നാണ് വില്ലേജ് ഓഫീസറുടെ നടപടി. 2019 ലെ പ്രളയത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ഈ ഭാഗങ്ങളിൽ ഭൂമിക്ക് വിള്ളൽ വീഴുകയും ചെയ്തിരുന്നു. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ അനധികൃത ഘനനം നടത്തുന്നത് ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് പ്രദേശവാസികൾ പരാതി നൽകിയത്.
Tags : stop memo NattuVishasham DistrictNews