x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​പി ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

വെബ് ഡെസ്ക്
Published: July 22, 2026 02:21 AM IST | Updated: July 22, 2026 02:21 AM IST

പ​ടി​ക​ളു​ടെ ഭാ​ഗ​ത്ത് വി​ള്ള​ലു​ക​ള്‍ രൂ​പ​പ്പെ​ട്ട നി​ല​യി​ല്‍.

കൊ​ച്ചി: മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ബ്ര​ഹാം മാ​ട​മാ​ക്ക​ല്‍ റോ​ഡി​ന് സ​മീ​പം നി​ര്‍​മി​ച്ച സ്മാ​ര​ക​ത്തി​ന് വി​ള്ള​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​മീ​പ​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​

യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍. മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സം​ഘം സ്ഥ​ല​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ​മീ​പ​ത്ത് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കാ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൈ​ലിം​ഗ് പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ജി ​സ്മാ​ര​ക​ത്തി​ന് കേ​ടു​പാ​ട് വ​രു​ത്തി​യ​തെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ക്ഷേ​പം. അ​തു പ​രി​ഹ​രി​ച്ച​ശേ​ഷം മാ​ത്രം നി​ര്‍​മാ​ണം തു​ട​ര്‍​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ ന​ല്‍​കി​യ നോ​ട്ടീ​സ് അ​വ​ഗ​ണി​ച്ചാ​ണ് അ​വ​ര്‍ നി​ര്‍​മാ​ണം തു​ട​ര്‍​ന്ന​ത്. അ​തി​നാ​ലാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ല്കി‌​യ​തെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

സ്ട്ര​ക്ച​റ​ല്‍ എ​ന്‍​ജി​നീ​യ​ര്‍ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും

ര​ണ്ട​ര വ​ര്‍​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ജി ​സ്മാ​ര​ക​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​രു​ന്നു​പോ​യ​തി​നെ തു​ട​ര്‍​ന്ന് ആം​ഫി തി​യ​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റാ​മ്പി​ന്‍റെ പ​ല ഭാ​ഗ​ത്തും ഗു​രു​ത​ര​മാ​യ വി​ള്ള​ലു​ക​ളു​ണ്ട്.

പ​ടി​ക​ളി​ലും വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടേ​ക്കു​ള്ള ഗേ​റ്റ് അ​ട​ച്ചു. കെ​ട്ടി​ട​ത്തി​ന് എ​ന്തൊ​ക്കെ കേ​ടു​പാ​ടു​ക​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി ബ​ല​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​ന് ഇ​ന്ന് സ്ട്ര​ക്ച​റ​ല്‍ എ​ന്‍​ജി​നീ​യ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

സ്മാ​ര​കം നി​ർ​മി​ച്ച​ത് ച​തു​പ്പി​ൽ

ര​ണ്ട് പ​തി​റ്റാ​ണ്ട​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ജി ​സ്മാ​ര​കം നി​ർ​മി​ച്ച​ത്. സ്മാ​ര​ക​ത്തി​നാ​യി മാ​റി​മാ​റി വ​ന്ന ഭ​ര​ണ​സ​മി​തി പ​ല സ്ഥ​ല​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും മം​ഗ​ള​വ​ന​ത്തി​ന് പി​ന്നി​ലാ​യി കാ​ട് മൂ​ടി​ക്കി​ട​ന്ന ഈ ​സ്ഥ​ലം ഒ​ടു​വി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ച​തു​പ്പു നി​ല​ത്താ​യി​രു​ന്നു നി​ര്‍​മാ​ണം.
പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ല് പൈ​ലു​ക​ളി​ല്‍ ഒ​ന്ന് ശ​രി​യാ​യ രീ​തി​യി​ല്‍ ആ​ഴ​ത്തി​ല്‍ കു​ഴി​യെ​ടു​ത്ത് ഉ​റ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​തു കാ​ര​ണ​മാ​കാം ഈ ​ഭാ​ഗം താ​ഴേ​ക്ക് ഇ​രി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും സം​ശ​യി​ക്കു​ന്നു.
പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം സ​മീ​പ​ത്ത് ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് ജി ​സ്മാ​ര​ക​ത്തി​ലെ കെ​ട്ടി​ട​ത്തി​ല്‍ ചോ​ര്‍​ച്ച ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന് മു​ന്‍ മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. അ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​താ​ണ്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ജി ​സ്മാ​ര​കം കൊ​ച്ചി​യു​ടെ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​മാ​യി മാ​റേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Stop memo Nattuvishesham DistrictNews

Recent News

Corehub Up