Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Streetlight

Ernakulam

തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ര്‍ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണം: ക​മ്മി​ഷ​ന്‍

കൊ​ച്ചി : ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്. മ​ഴ ക​ന​ത്ത​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ ത​ക​രാ​റി​ലാ​യ​ത്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. സ്ഥ​ല​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടി​ന് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്ക​ണം. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി മൂ​ന്നാ​ഴ്ച​യ്ക്ക​കം ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണം.

കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ സെ​പ്റ്റം​ബ​ര്‍ 10 ന് ​രാ​വി​ലെ 10 ന് ​പ​ത്ത​ടി​പ്പാ​ലം റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വ​സ്തു​ത​ക​ള്‍ ധ​രി​പ്പി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് നി​ര്‍​ദേ​ശി​ച്ചു.

പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മി​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഉ​പ്പി​ന്‍റെ അം​ശം ഒ​ലി​ച്ചി​റ​ങ്ങി​യ​തോ​ടെ​യാ​ണ് തെ​രു​വു​വി​ള​ക്കു​ക​ള്‍ ത​ക​രാ​റി​ലാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

പ​ള്ളി​മു​ക്ക്, പ​ന​മ്പി​ള്ളി ന​ഗ​ര്‍, ബൈ​പ്പാ​സ്, സ്‌​റ്റേ​ഡി​യം ലി​ങ്ക് റോ​ഡ്, തേ​വ​ര, ഇ​ട​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് അ​ണ​ഞ്ഞ​ത്.

Latest News

Corehub Up