കൊച്ചി: കേരളത്തിലെ ടെലികോം രംഗത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കി റിലയൻസ് ജിയോ.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ ജിയോ കേരളത്തിൽ 2.38 ലക്ഷം സജീവ വയർലെസ് വരിക്കാരെ പുതുതായി ചേർത്തു.
ജിയോയുടെ കേരളത്തിലെ സജീവ വരിക്കാരുടെ എണ്ണം ജൂലൈയിലെ 1.06 കോടി സജീവ ഉപഭോക്താക്കളിൽ നിന്ന് ഓഗസ്റ്റിൽ 1.08 കോടി ആയി ഉയർന്നു. ഇതോടെ ഒരു മാസത്തിനിടെ 2.38 ലക്ഷം സജീവ വരിക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയത്. സജീവ വരിക്കാരുടെ വിപണി വിഹിതവും ജൂലൈയിലെ 24.62 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 24.86 ശതമാനമായി ഉയർന്നു.
കേരളത്തിലെ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. ജൂലൈയിൽ 112.47 ലക്ഷം ആയിരുന്ന ആകെ വരിക്കാരുടെ എണ്ണം ഓഗസ്റ്റിൽ 112.88 ലക്ഷമായി ഉയർന്നു.