മുളങ്കുന്നത്തുകാവ്: പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണു കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാന സർക്കാർ പിന്തുടരുന്ന നയമെന്നു മന്ത്രി പി. രാജീവ്. സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡിന്റെ കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പി.എം. സുരേന്ദ്രൻ, അഡ്വ. ഷെരീഫ് മരയ്ക്കാർ, പി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham The aim strengthen