വണ്ടൂർ: വണ്ടൂർ ബോയ്സ് ഹൈസ്കൂളിന്റെ പരിസരത്ത് എക്സൈസ് പരിശോധന ശക്തമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദീൻ. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ വണ്ടൂർ അംബേദ്കർ കോളജിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിനിടെയാണ് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പുകയിലവിരുദ്ധ റാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജയപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് കെ. അമൃത ഉദ്ഘാടനം ചെയ്തു. അംബേദ്കർ കോളജ് പ്രിൻസിപ്പൽ പ്രഫസർ ഡോ. ഇ. ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ കെ.വി. വിപിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രസാദ്, നാക് കോ ഓർഡിനേറ്റർ ഡോ. കെ.എം. പ്രമോദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇ.സി. സലീന, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. രജനി തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Excise inspection strengthen Wandoor