Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strict Action

Kannur

തെ​രു​വുനാ​യ​ക​ൾ​ക്ക് പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി: മാ​ഹി ന​ഗ​ര​സ​ഭ

മാ​ഹി: മേ​ഖ​ല​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും നി​ര​ത്തു​ക​ളി​ലും പൊ​തു​വ​ഴി​ക​ളി​ലും തെ​രു​വുനാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് നി​രോ​ധി​ച്ച് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​മു​ണ്ട്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മാ​ഹി ന​ഗ​ര​സ​ഭ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Kerala

വ​​​​യ​​​​റ്റി​​​​ൽ ക​​​​ത്രി​​​​ക; ക​ർ​ശ​ന ന​ട​പ​ടി വേ​ണം: സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് വി​​​​ധേ​​​​യ​​​​യാ​​​​യ ഉ​​​​ഷ ജോ​​​​സ​​​​ഫി​​​​ന്‍റെ വ​​​​യ​​​​റ്റി​​​​ൽ ക​​​​ത്രി​​​​ക ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ന​​​​ൽ​​​​കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

അ​​​​തീ​​​​വ ഗു​​​​രു​​​​ത​​​​ര​​​​വും ഞെ​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​വു​​​​മാ​​​​ണ് ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. ആ​​​​രോ​​​​ഗ്യ​​​മേ​​​​ഖ​​​​ല അ​​​​മേ​​​​രി​​​​ക്ക​​​​ൻ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യെ​​​​ന്നു മേ​​​​നി പ​​​​റ​​​​യു​​​​ന്ന ഇ​​​​ട​​​​തു​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രോ​​​​ഗ്യ​​​മേ​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​തെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Kerala

കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്ക​രു​ത്, ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​ജി​എം​ഒ​എ

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യ്ക്കു​മെ​തി​രെ കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം ഇ​ന്ന് പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും.

ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​സ​മി​തി രൂ​പീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ഹ്യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി എ​ടു​ത്തു​ചാ​ടി​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും കെ​ജി​എം​ഒ​എ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

National

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ബോ​ണ്ട് ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​: കേ​ന്ദ്രസ​ര്‍​ക്കാ​ര്‍

ന്യൂ​​ഡ​​ല്‍​ഹി: പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ശേ​​ഷം ബോ​​ണ്ടി​​ന്‍റെ പേ​​രി​​ല്‍ ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ചൂ​​ഷ​​ണം ചെ​​യ്ത് യ​​ഥാ​​ര്‍​ഥ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ പി​​ടി​​ച്ചു​​വ​​യ്ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾക്കുമേൽ ക​​ര്‍​ശ​​ന​ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ കു​​ടും​​ബ ക്ഷേ​​മ വ​​കു​​പ്പ്.

ന​​ഴ്‌​​സിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ല്‍ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടും സ്ഥാ​​പ​​ന​​ത്തി​​നു കീ​​ഴി​​ലു​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ബോ​​ണ്ടി​​ന്‍റെ പേ​​രി​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ത​​ട​​ഞ്ഞു​വ​​യ്ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് പ​​രാ​​തി​​ക​​ള്‍ ല​​ഭി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് ന​​ട​പ​ടി​​യെ​​ന്നും കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍നി​​ന്ന് നി​​ര്‍​ബ​​ന്ധി​​ത ബോ​​ണ്ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തും അ​​തി​​നാ​​യി സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ത​​ട​​ഞ്ഞു​വ​​യ്ക്കു​​ന്ന​​തും അ​​ധാ​​ര്‍​മി​​ക ന​​ട​​പ​​ടി​​യാ​​ണെ​​ന്ന് കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​ത് സം​​ബ​​ന്ധി​​ച്ച നി​​ര്‍​ദേ​​ശം ബ​​ന്ധ​​പ്പെ​​ട്ട സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍​മാ​​ര്‍​ക്കും സ്‌​​റ്റേ​​റ്റ് ന​​ഴ്‌​​സിം​​ഗ് കൗ​​ണ്‍​സി​​ല്‍ ര​​ജി​​സ്ട്രാ​​ര്‍​മാ​​ര്‍​ക്കും ന​​ഴ്‌​​സിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​ര്‍​ക്കും ന​​ല്‍​കി​​യ​​താ​​യി മ​​ന്ത്രാ​​ല​​യം ക​​ഴി​​ഞ്ഞ​മാ​​സം പു​​റ​​ത്തി​​റ​​ക്കി​​യ സ​​ര്‍​ക്കു​​ല​​റി​​ല്‍ വ്യ​​ക്ത​​മാ​​ക്കി.

സു​​പ്രീം​​കോ​​ട​​തി നി​​ര്‍​ദേ​​ശ​​ത്തത്തുട​​ര്‍​ന്ന് മി​​ക്ക സ്ഥാ​​പ​​ന​​ങ്ങ​​ളും നി​​ര്‍​ബ​​ന്ധി​​ത ബോ​​ണ്ട് നി​​ര്‍​ത്ത​​ലാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ബോ​​ണ്ട് തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് കേ​​ന്ദ്ര ആ​​രോ​​ഗ്യ കു​​ടും​​ബ ക്ഷേ​​മ വ​​കു​​പ്പ് ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കി​​യ​​ത്.

Kerala

ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ നി​ര​ത്തു​ക​ളി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ർ​ശ​നമാക്കുന്നു

കോ​ഴി​ക്കോ​ട്: ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യു​ന്ന നി​യ​മം വ​രു​ന്നു. ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത​ര​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നാ​ണു നീ​ക്കം.

നി​ര​ത്തു​ക​ളി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സാ​ധു​വാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ, പെ​ർ​മി​റ്റ് എ​ന്നി​വ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളും പെ​ർ​മി​റ്റ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് നി​ല​വി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തേ നി​യ​മ​മാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​കു​ക​യെ​ന്നാ​ണ് വി​വ​രം. തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് എ​ങ്കി​ലും ഇ​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ലേ​റെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നാ​ണു നി​രീ​ക്ഷ​ണം. ചെ​റി​യ തോ​തി​ലെ​ങ്കി​ലും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളും ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങാ​റു​ണ്ട്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​ദ്യ ത​വ​ണ 2,000 രൂ​പ​യും വീ​ണ്ടും ഇ​തേ നി​യ​മ​ലം​ഘ​ന​ത്തി​നു പി​ടി​ക്ക​പ്പെ​ട്ടാ​ൽ 4,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും കൂ​ടാ​തെ മൂ​ന്നു മാ​സം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​വു​മാ​ണു ചു​മ​ത്തു​ന്ന​ത്.

National

അശ്ലീല ഉള്ളടക്കം: കർശന നടപടിയുമായി എക്സ്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ക്സ് 3,500 പോ​​​സ്റ്റു​​​ക​​​ളും 600 അ​​​ക്കൗ​​​ണ്ടു​​​ക​​​ളും നീ​​​ക്കം ചെ​​​യ്തു. അ​​​ശ്ലീ​​​ല ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്ന എ​​​ക്സ് ഒ​​​ടു​​​വി​​​ൽ തെ​​​റ്റ് സ​​​മ്മ​​​തി​​​ച്ചെ​​​ന്നും ഇ​​​ന്ത്യ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​​ധി​​​ക്ഷേ​​​പ​​​ക​​​ര​​​വും അ​​​ശ്ലീ​​​ല​​​ക​​​ര​​​വു​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചി​​​രു​​​ന്ന പോ​​​സ്റ്റു​​​ക​​​ളും അ​​​ക്കൗ​​​ണ്ടു​​​ക​​​ളും നീ​​​ക്കം ചെ​​​യ്ത​​​ത്.

വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല​​​ വ്യാ​​​ജചി​​​ത്ര​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ എ​​​ക്സി​​​ന്‍റെ എ​​​ഐ ചാ​​​റ്റ്ബോ​​​ട്ടാ​​​യ  ‘ഗ്രോ​​​ക് എ​​​ഐ’ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം ജ​​​ന​​​റേ​​​റ്റ് ചെ​​​യ്തു ന​​​ൽ​​​കി​​​യ​​​ത് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ്യാ​​​പ​​​ക വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ചി​​​രു​​​ന്നു.

വി​​​ഷ​​​യം ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം എ​​​ക്സി​​​നോ​​​ട് ഇ​​​ന്ത്യ​​​യി​​​ലെ ഐ​​​ടി നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

ഗ്രോ​​​ക് എ​​​ഐ​​​യി​​​ലെ അ​​​ശ്ലീ​​​ല ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ ഐ​​​ടി നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​പ​​​ക്ഷം ഇ​​​ന്ത്യ​​​ൻ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ൽ ല​​​ഭി​​​ച്ചു​​​വ​​​രു​​​ന്ന നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ എ​​​ക്സി​​​ന് ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​ന് എ​​​ക്സി​​​ന് അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തേ ഇ​​​തേ കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്രം പ​​​ല​​​ത​​​വ​​​ണ എ​​​ക്സി​​​ന് നോ​​​ട്ടീ​​​സു​​​ക​​​ൾ ന​​​ൽ​​​കിയതോടെ വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല​​​ വ്യാ​​​ജചി​​​ത്ര​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു.

Kerala

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​രേ അ​ക്ര​മം;കേ​ന്ദ്ര​ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കൊ​​​ച്ചി: ക്രി​​​സ്മ​​​സ് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ ഇ​​​ന്ത്യ​​​യി​​​ൽ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്നും അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് കേ​​​ന്ദ്ര സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ആ​​​സാം, ഛത്തീ​​​സ്ഗ​​​ഡ്, യു​​​പി, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ൾ ലോ​​​ക​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ൽ ഇ​​​ന്ത്യ​​​യെ നാ​​​ണം കെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ കു​​​ർ​​​ബാ​​​ന​​​യ്ക്കു വ​​​രെ ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി.

മ​​​ത​​​വി​​​ശ്വാ​​​സം ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ക​​​യും ഇ​​​ഷ്ട​​​മു​​​ള്ള മ​​​ത​​​വി​​​ശ്വാ​​​സം സ്വീ​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത​​​തു​​​മാ​​​യ അ​​​വ​​​സ്ഥ ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്ക​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്ത​​​ലുമാ​​​ണ്. സാ​​​ന്താ​​​ക്ലോ​​​സ് തൊ​​​പ്പി​​​ക​​​ൾ വി​​​ൽ​​​ക്കാ​​​നും അ​​​ല​​​ങ്കാ​​​ര​​​ത്തി​​​നോ പോ​​​ലും ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​നു​​​വാ​​​ദ​​​മി​​​ല്ല എ​​​ന്ന​​​തു ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യി എ​​​ടു​​​ത്തേ പ​​​റ്റൂ.

ക​​​രോ​​​ൾ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ പോ​​​ലും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി അ​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത് ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല.​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൗ​​​നം ആ​​​ക്ര​​​മി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ഓ​​​ർ​​​ക്ക​​​ണം.

കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു എ​​​ന്നി​​​രി​​​ക്കേ ക്രി​​​സ്മ​​​സ് വി​​​രു​​​ന്നു​​​ക​​​ളി​​​ലെ ന​​​യ​​​ത​​​ന്ത്ര​​​മ​​​ല്ല ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യേ​​​ണ്ട​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ത​​​രു​​​ന്ന തു​​​ല്യ​​​ത, ജാ​​​തി, മ​​​ത, വ​​​ർ​​​ഗ​​​ലിം​​​ഗ വി​​​വേ​​​ച​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള സ​​​രം​​​ക്ഷ​​​ണം, മ​​​ത സ്വാ​​​ത​​​ന്ത്ര്യം എ​​​ന്നി​​​വ​​​യെ​​​ല്ലാം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി പ​​​റ​​​ഞ്ഞു.

പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന. സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഡോ. ​​​കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ട്രീ​​​സ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, രാ​​​ജേ​​​ഷ് ജോ​​​ൺ, തോ​​​മ​​​സ് ആ​​​ന്‍റ​​​ണി, അ​​​ഡ്വ. മ​​​നു വ​​​രാ​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ല; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സി​ലെ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥിനി​ക​ളാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​ങ്ക​മാ​ലി​ക്കും മു​രി​ങ്ങൂ​രി​നും ഇ​ട​യ്ക്കു​ള്ള പൊ​ങ്ങം എ​ന്ന സ്ഥ​ല​ത്താ​ണ് വി​ദ്യാ​ർ​ഥിനി​ക​ൾ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രെ ഈ ​സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ങ്ങ​ത്തു ബ​സ് നി​ർ​ത്തി ന​ൽ​ക​ണ​മെ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ്ട​ക്ട​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കൊ​ര​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ മു​രി​ങ്ങൂ​രി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്താ​മെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ ഇ​റ​ങ്ങി​യാ​ൽ തി​രി​കെ പോ​കാ​ൻ വ​ഴി പ​രി​ച​യ​മി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ചാ​ല​ക്കു​ടി കെ​എ​സ്‌​ആ​ർ​ടി​സി സ്‌​റ്റാ​ൻ​ഡി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Latest News

Corehub Up